മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ

04.16 PM 03/12/2016 ന്യൂഡൽഹി: റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചുവെന്ന കുറ്റത്തിനു റിലയൻസിനു 500 രൂപ പിഴ. അച്ചടി–ദൃശ്യമാധ്യമങ്ങളിലാണ് കമ്പനി പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള 1950ലെ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് പിഴ ചുമത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് റിലയൻസ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല. നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രം പരസ്യമായി കമ്പനി ഉപയോഗിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്‌തമാക്കിയിരുന്നു. അതേസമയം, അനുമതി ഇല്ലായിരുന്നുവെങ്കിലും ചിത്രം Read more about മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ[…]

മാധ്യമവിലക്ക്​: ​ഹൈകോടതി കേസ്​ വേഗത്തിൽ തീർപ്പാക്കണമെന്ന്​ സുപ്രീംകോടതി.

12:30 PM 02/12/2016 ​ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക്​ കോടതി റി​പ്പോർട്ടിങ്​ വിലക്കിയ സംഭവത്തിൽ ഹൈകോടതി കേസ്​ വേഗത്തിൽ തീർപ്പാക്കണമെന്ന്​ സുപ്രീംകോടതി. ഹൈകോടതിയുടെ തീരുമാനം വന്ന ശേഷം വിഷയത്തിൽ ഇടപെടൽ നടത്താമെന്നും കോടതി അറിയിച്ചു. പ്രശ്​നത്തിൽ പരിഹാരത്തിന്​ ശ്രമിക്കാതെ ഹൈകോടതിയിൽ കേസ്​ ഇഴഞ്ഞു നീങ്ങുകയാണെന്ന്​ ​ മാധ്യമപ്രവർത്തകർക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസ്​ പരിഗണിക്കുന്നത്​ ജനുവരിൽ രണ്ടാം വാരത്തിലേക്ക്​ മാറ്റി.

ബംഗളൂരുവില്‍ അഞ്ച് കോടിയുടെ പുതിയ നോട്ട് പിടിച്ചു

09:28 am 2/12/2016 Picture ബംഗളൂരു: ബംഗളൂരുവില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ അഞ്ചു കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇവരുടെ വീടുകളില്‍നിന്ന് അഞ്ചു കിലോ സ്വര്‍ണവും ആറു കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് ആഡംബര സ്‌പോര്‍ട്‌സ് കാറായ ലംബോര്‍ഗിനിയും കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്.

റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി

09:21 am 2/12/2106 മുംബൈ: സൗജന്യ സേവനം അനുവദിച്ചുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് പുതുതായി കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് ജിയോ Read more about റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി[…]

നോട്ട് അസാധുവാക്കല്‍ സ്വേച്ഛാധിപത്യപരം –അമര്‍ത്യ സെന്‍

09:49 am 01/12/2016 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും അമര്‍ത്യ സെന്‍. സ്വേച്ഛാധിപത്യപരമായ നടപടിയാണിതെന്നും വിശ്വാസത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമേറ്റതായും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കറന്‍സിയിലുള്ള വിശ്വാസമാണ് തകര്‍ക്കപ്പെട്ടത്. രൂപ എന്നത് വാഗ്ദത്തപത്രമാണ്. അതിന് വിലയുണ്ടാകില്ല എന്ന് ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ പറയുന്നത് വിശ്വാസലംഘനമാണ്. അതുകൊണ്ടാണ് ഇതിനെ സ്വേച്ഛാധിപത്യനടപടിയെന്ന് വിശേഷിപ്പിക്കുന്നത്. താന്‍ മുതലാളിത്തത്തിന്‍െറ ആരാധകനല്ല. അതേസമയം, വിശ്വാസം മുതലാളിത്തത്തില്‍ അതിപ്രധാനമായ ഒന്നാണെന്ന അഭിപ്രായക്കാരനുമാണ്. നാളെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലും Read more about നോട്ട് അസാധുവാക്കല്‍ സ്വേച്ഛാധിപത്യപരം –അമര്‍ത്യ സെന്‍[…]

ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കാത്തിരിക്കേണ്ടി വന്നത് ഒരു ദിവസം

09:45 am 01/12/2016 ലഖ്നോ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ മുന്നിലാല്‍ എന്ന 65കാരന് കാത്തിരിക്കേണ്ടി വന്നത് 24 മണിക്കൂറാണ്. അര്‍ബുദബാധിതയായിരുന്ന മുന്നിലാലിന്‍െറ ഭാര്യ ഫൂല്‍മാട്ടി (62) തിങ്കളാഴ്ച ഉച്ചക്കാണ് മരിച്ചത്. ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ പണം പിന്‍വലിക്കാന്‍ മുന്നിലാല്‍ മൂന്നുമണിക്കൂര്‍ ഇന്ത്യ ബാങ്ക് സെക്ടര്‍-9 ശാഖക്കു മുന്നില്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തന്‍െറ അക്കൗണ്ടില്‍ 15,000 രൂപയില്‍ കൂടുതല്‍ ഉണ്ടെന്ന് പച്ചക്കറി കച്ചവടക്കാരനായ മുന്നി പറഞ്ഞു. ഭാര്യയുടെ Read more about ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കാത്തിരിക്കേണ്ടി വന്നത് ഒരു ദിവസം[…]

രാഹുലിന്‍റെ ട്വിറ്റർ ഹാക്ക്​ ചെയ്​തു;

09:33 am 1/12/2016 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക് ചെയ്തു. ഹാക് ചെയ്യപ്പെട്ട ശേഷം ബുധനാഴ്ച വൈകുന്നേരം നിരവധി അശ്ളീല പോസ്റ്റുകളാണ് അക്കൗണ്ടില്‍ വന്നത്. രാഹുലിന്‍െറ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘എന്‍െറ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പോസ്റ്റുകളിലൊന്ന്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തുകളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്. രാഹുലിന്‍െറ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടതായും Read more about രാഹുലിന്‍റെ ട്വിറ്റർ ഹാക്ക്​ ചെയ്​തു;[…]

പെട്രോളിന് 13 പൈസ കൂടി; ഡീസലിന് കുറഞ്ഞു

09:22 am 1/12/2016 ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 13 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 12 പൈസ കുറച്ചു. ആഗോള വിപണിയിലെ ഇന്ധന വിലയില്‍ വന്ന മാറ്റമാണ് രാജ്യത്തും പ്രതിഫലിച്ചത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. വാറ്റ് നികുതി ഒഴിവാക്കിയുള്ള തുകയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും പെട്രോള്‍ പമ്പുകള്‍ വില നിര്‍ണയിക്കുക. നവംബര്‍ 16ന് പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു.

കരുണാനിധി ആശുപത്രിയിൽ.

09:08 am 01/12/2016 ചെന്നൈ: തമിഴ്​നാട്​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്​ രാവിലെ ആറുമണിയോടെ നിർജലീകരണത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 92കാരനായ കരുണാനിധി ആഴ്​ചകളായി അസുഖ ബാധിതനാണ്​. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരു​െമന്നും അധികൃതർ അറിയിച്ചു

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി

05:49 pm 30/11/2016 ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും ഉത്തരവിലുണ്ട്. തിയേറ്ററിലുള്ളവർ ദേശീയഗാനത്തെ ആദരിക്കണമെന്നും വിധിയിൽ പറയുന്നു. എന്നാൽ, ഇതിനായി ദേശീയ ഗാനം വാണിജ്യവത്കരിക്കരുത്. അതിൽ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ല. ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും കോടതി ഉത്തരവിട്ടു. വിധി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കൈമാറുമെന്നും പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.