നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി

12:46 pm 27/11/2016 ന്യൂഡൽഹി: നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വർഷമായി രാജ്യം കള്ളപ്പണത്തി​െൻറ ഭീഷണിയിലാണ്​ കഴിഞ്ഞതെന്നും ആ വിപത്തിനെ ഉന്മൂലനം ചെയ്യുക എന്ന ചുമതലയാണ്​ നിറവേറ്റിയിരിക്കുന്നതെന്നും മോദി പറഞ്ഞു. പ്രധനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’​െൻറ 26 ാമത്​ പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു അസാധുവാക്കിയതിനെ തുടർന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ട്​ മനസിലാക്കുന്നു. പ്രശ്​നങ്ങൾ എത്രയും പെട്ടന്ന്​ ശരിയാകും. രാജ്യത്തി​െൻറ താൽപര്യത്തിനനുസരിച്ചാണ്​ നോട്ടുമാറ്റമെന്ന തീരുമാനമെടുത്തത്​. ഇന്ത്യ അതിനെ വിജയകരമായി പൂർത്തിയാക്കുമെന്ന Read more about നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി[…]

നജീബിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു.

08:34 am 27/11/2016 ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു. കനയ്യകുമാറടക്കം 20 പേര്‍ക്ക് ഭരണകാര്യാലയം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നജീബിനെ മര്‍ദിച്ചെന്ന് കമീഷന്‍ കണ്ടത്തെിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഒന്നുമുണ്ടായിട്ടില്ല. നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് മാതാവ് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിച്ചു. മൂന്നുദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിനോടും വിശദീകരണം തേടി.

മോദിയെ കല്യാണത്തിന് വിളിക്കാൻ യുവരാജെത്തി.

05:19 PM 26/11/2016 ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് തൻെറ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. അമ്മ ഷബ്നത്തിനൊപ്പം ഇന്നലെ പാർലമെൻറിലെത്തിയാണ് യുവരാജ് മോദിയെ കണ്ടത്. ഏഴ് മിനിറ്റാണ് പ്രധാനമന്ത്രിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി മോദിയെ ക്ഷണിച്ചെന്നും അദ്ദേഹത്തിന് ക്ഷണക്കത്തിന് പുറമേ ചോക്ലേറ്റും ഡ്രൈ ഫ്രൂട്ടും കൈമാറിയതായും യുവി വെളിപ്പെടുത്തി. #WATCH Cricketer Yuvraj Singh meets Prime Minister Narendra Modi in Parliament, invites Read more about മോദിയെ കല്യാണത്തിന് വിളിക്കാൻ യുവരാജെത്തി.[…]

പാക്കിസ്‌ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന് പ്രധാനമന്ത്രി

10:20 am 26/11/2016 ഭട്ടിൻഡ: പാക്കിസ്‌ഥാനു നദീജലം വിട്ടുനൽകുന്നത് നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്‌ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ല. ഈ വെള്ളം ഇന്ത്യയിലെ കർഷകർക്കു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്ക് ജലം ലഭ്യമാക്കാൻ ആവശ്യമായ നടപടി സർക്കാർ എടുക്കും. തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല, കർഷകരുടെ ക്ഷേമമാണെന്നും പഞ്ചാബിലെ ഭട്ടിൻഡയിലെ എയിംസ് ആശുപത്രിയുടെ ശിലാസ്‌ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. 1960ൽ ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജലകരാറിന്റെ അടിസ്‌ഥാനത്തിൽ ആറു നദീകളിലെ വെള്ളം പങ്കുവയ്ക്കാമെന്നു Read more about പാക്കിസ്‌ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന് പ്രധാനമന്ത്രി[…]

ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

08:08 am 26/11/2016 ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മുഴുവന്‍പേരും ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തെയും അഴിമതിയെയും തടയാന്‍ ജനങ്ങള്‍ അവരുടെ മൊബൈല്‍ഫോണുകള്‍ ബാങ്കുകളുടെ ശാഖകളായി ഉപയോഗിക്കട്ടെയെന്നും ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തില്‍ നാല് മൊബൈല്‍ഫോണുകളെങ്കിലും ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകള്‍ അതിലെ ഇന്‍റര്‍നെറ്റ് സൗകര്യം ബാങ്കിങ് ഇടപാടുകള്‍ക്ക് പ്രയോജനപ്പെടുത്തണം. ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ അപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. രാജ്യത്തെ രാഷ്ട്രീയ നേതാക്കളോടും Read more about ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

സൈറസ് മിസ്ട്രിയെ ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി

08:00 AM 26/11/2016 മുംബൈ: ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കി. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് നടപടി. മുന്‍ എസ്.ബി.ഐ തലവന്‍ ഒ.പി. ഭട്ടാണ് ഇടക്കാല ചെയര്‍മാന്‍.ബോര്‍ഡ് ഡയറക്ടര്‍മാരായ സൈറസ് മിസ്ട്രിയെയും നുസ്ലി വാഡിയയെയും നീക്കാന്‍ ഡിസംബര്‍ 21ന് ബോര്‍ഡംഗങ്ങളുടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞമാസം മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിന്‍െറ തലപ്പത്തുനിന്ന് മാറ്റിയിരുന്നു. ടാറ്റ ഗ്രൂപ്പിലെ മറ്റു കമ്പനികളില്‍നിന്ന് മിസ്ട്രിയെ മാറ്റാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താക്കല്‍.

വഞ്ചിച്ചു മുങ്ങിയ കാമുകനെ എ.ടി.എം ക്യൂവിൽ നിന്ന് യുവതി പിടികൂടി

11:18 am 25/11/2016 നാസിക്: അഞ്ചു വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ കാമുകനെ എ.ടി.എം. കൗണ്ടറിന് മുന്നില്‍വെച്ച് കാമുകി പിടികൂടി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നവംബര്‍ 19നായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് 27കാരിയായ കാമുകി തന്നെ വഞ്ചിച്ചു മുങ്ങിയ കാമുകനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഉടന്‍ തന്നെ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും യുവാവിനെ കൈകാര്യം ചെയ്യുകയുമായിരുന്നു. യുവതിയുടെയും ബന്ധുക്കളുടെയും മര്‍ദനമേറ്റ കാമുകന്‍ ഇപ്പോള്‍ ആശു​പത്രിയില്‍ ചികിത്സയിലാണ്. വ്യക്തിപരമായ വിഷയമായതിനാല്‍ കാമുകന്‍റെയും യുവതിയുടെയും Read more about വഞ്ചിച്ചു മുങ്ങിയ കാമുകനെ എ.ടി.എം ക്യൂവിൽ നിന്ന് യുവതി പിടികൂടി[…]

500,1000 രൂപ നോട്ടുകൾ ഇനി മാറ്റി നൽകില്ല

10:51 am 25/11/2016 6 ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഇനി ബാങ്ക് കൗണ്ടറില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ പറ്റില്ല. ഇക്കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഈ സൗകര്യം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് പഴയ നോട്ട് നിക്ഷേപിക്കാം. അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാം. 1,000 രൂപ നോട്ടിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. പെട്രോള്‍ പമ്പുകളിലും വൈദ്യുതി ബില്ലടക്കാനും മറ്റും പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടി. നോട്ട് ബാങ്കില്‍ Read more about 500,1000 രൂപ നോട്ടുകൾ ഇനി മാറ്റി നൽകില്ല[…]

ഫീസടക്കാന്‍ പണം പിന്‍വലിക്കാനായില്ല;18കാരന്‍ തൂങ്ങിമരിച്ചു

12:30 pm 24/11/2016 ബന്‍ഡ: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കില്‍ നിന്ന്​ പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്​ കോളേജ്​ വിദ്യാര്‍ത്ഥി ആത്​മഹത്യ ചെയ്​തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡയിലുള്ള മാവി ബുസുര്‍ഗ്​ ഗ്രാമത്തിലാണ്​ സംഭവം. പാഞ്ചനി ഡിഗ്രി കോളേജിലെ ബിഎസ്​സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി സുരേഷ് (18) ആണ്​ അമ്മയുടെ സാരി ഉപയോഗിച്ച്‌ വീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് പണം പിന്‍വലിക്കാനായി ബാങ്കിലെ ക്യൂവില്‍ നിന്നിരുന്നു. ഫീസടക്കാനുള്ള പണം പിന്‍വലിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ക്ക് പണം പിന്‍വലിക്കാന്‍ Read more about ഫീസടക്കാന്‍ പണം പിന്‍വലിക്കാനായില്ല;18കാരന്‍ തൂങ്ങിമരിച്ചു[…]

രൂപയുടെ മൂല്യത്തിൽ ഇടിവ്​

11:59 pm 24/11/2016 മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ കുറഞ്ഞ്​ 68.83 രൂപയായി. ആഗോള വിപണികളിലെല്ലാം ഡോളർ വൻ മുന്നേറ്റമാണ്​ നടത്തുന്നത്​. ഇതിനൊടപ്പം ഇന്ത്യൻ ഒാഹരി വിപണിയിലെ സംഭവ വികാസങ്ങളും രൂപയുടെ മുല്യമിടിയുന്നതിലേക്ക്​ നയിച്ചു എന്നാണ്​ സൂചന. ബുധനാഴ്​ച ഡോളറിനെതിരെ 68.56 എന്ന നിലവാരത്തിലാണ്​ ​ക്ലോസ്​ ചെയ്​തത്​. ഇന്ത്യൻ ഒാഹരി വിപണികളും ഇന്ന്​ നഷ്​ടത്തിൽ തന്നെയാണ്​ വ്യാപാരം ആരംഭിച്ചത്​. സെൻസെക്​സ്​ 150 പോയിന്‍റ്​ നഷ്​ടം രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ ഏറ്റവും താഴ്​ന്ന Read more about രൂപയുടെ മൂല്യത്തിൽ ഇടിവ്​[…]