മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും

01.21 PM 11/11/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു ശനിയാഴ്ച കോടതിയിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കട്ജു കോടതിയിൽ ഹാജരാകുക. സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കിൽ ഇട്ട വിമർശനക്കുറിപ്പ് പുനഃപരിശോധനാഹർജിയായി പരിഗണിച്ച് സുപ്രീം കോടതി, വിമർശനം സംബന്ധിച്ച വാദങ്ങൾ ഉന്നയിക്കുന്നതിനായി കോടതിയിൽ ഹാജരാകാൻ അഭ്യർഥിച്ച് ജസ്റ്റീസ് കട്ജുവിനു നോട്ടീസ് അയച്ചിരുന്നു. സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്നു മനസിലായത്. കേസ് പുനഃപരിശോധിക്കാൻ തന്റെ സഹായം അഭ്യർഥിക്കുകയാണു ചെയ്തത്. അതോടെയാണ് നവംബർ Read more about മാർക്കണ്ഡേയ കട്ജു ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകും[…]

ശ്രീനഗറിൽ ഏഴു സ്‌ഥലങ്ങളിൽ വീണ്ടും കർഫ്യൂ

01.12 PM 11/11/2016 ശ്രീനഗർ: ജമ്മു കാഷ്മീർ തലസ്‌ഥാനമായ ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. വിഘടനവാദികളുടെ പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വിഘടനവാദി നേതാക്കളായ മിർവൈസ് ഉമർ ഫറൂഖിനെയും മുഹമ്മദ് യാസിൻ മാലിക്കിനെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അലിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്. ഏഴു സ്‌ഥലങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. നൗഹാട്ടയിലെ ജാമിയ മോസ്കിനു സമീപത്തുനിന്ന് വിഘടനവാദികൾ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ച മോസ്കിൽ പ്രാർഥന അനുവദിച്ചില്ല. Read more about ശ്രീനഗറിൽ ഏഴു സ്‌ഥലങ്ങളിൽ വീണ്ടും കർഫ്യൂ[…]

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പവൻ കല്ല്യാൺ

01.10 PM 11/11/2016 വിജയവാഡ: തെലുങ്ക് സിനിമാ താരവും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്ല്യാൺ 2019ൽ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞദിവസം അനന്തപുരമുവിൽ നടന്ന റാലിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 2014ൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പവൻ കല്ല്യാൻ ജനസേനാ പാർട്ടി രൂപീകരിക്കുന്നത്. ടിഡിപി–ബിജെപി സഖ്യത്തെയാണ് ജനസേന അന്നു പിന്തുണച്ചത്. നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്.

നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

12.52 PM 11/11/2016 ഹൈദരാബാദ്: 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്നഗർ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അടുത്തിടെ കണ്ടുകുറി വിനോദ തന്‍റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം വിൽപ്പന നടത്തിയിരുന്നു. ഭർത്താവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനായായിരുന്നു ഭൂമി വിറ്റത്. 56.40 ലക്ഷം രൂപയാണ് ഭൂമി വിറ്റപ്പോൾ ലഭിച്ചത്. ഈ പണം മുഴുവൻ 500, 1000 നോട്ടുകളാണ് ലഭിച്ചതും Read more about നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി[…]

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കുള്ള ഇളവുകള്‍ ഇന്ന് അവസാനിക്കും

12.47 PM 11/11/2016 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത് ദില്ലി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ആശുപത്രി, റെയില്‍വേ സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കാനുള്ള സമയമാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുന്നത്. ഇതിനിടെ ആദയനികുതി വകുപ്പ് ഇന്നലെ തുടങ്ങിയ റെയ്ഡ് ഇന്നും Read more about അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കുള്ള ഇളവുകള്‍ ഇന്ന് അവസാനിക്കും[…]

നരേന്ദ്രമോദി നിന്നും ജപ്പാനിലേക്ക്​.

14:04 PM 10/11/2016 ബാ​േങ്കാക്​: ഇന്ത്യ– ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ​െങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക്​ തിരിച്ചു. വ്യാഴാഴ്​ച രാവിലെ തായ്​ലൻറിലെ ബാ​േങ്കാകിൽ എത്തിയ മോദി അന്തരിച്ച തായ്​ രാജാവ്​ ഭൂമിബോൽ അതുല്യദേജിന്​ ആദരാഞജലികൾ അർപ്പിച്ചു. ബാ​േങ്കാക്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ തായ്​ ഗതാഗതമന്ത്രിയെത്തി സ്വീകരിച്ചു. തുടർന്ന്​ അദ്ദേഹം തായ്​ രാജകൊട്ടാരം സന്ദർശിക്കുകയും രാജാവിന്​ ആദരാഞജലികൾ അർപ്പിക്കുകയും ചെയ്​തു. ഒക്​ടോബർ 13നാണ്​ തായ്​ലൻഡിലെ ഭൂമിബോൽ രാജാവ്​ അന്തരിച്ചത്​. രാജ്യത്ത്​ ഒരു വർഷത്തേക്ക്​ അനുശോചനം ഏർപ്പെടുത്തിയിരിക്കയാണ്​.

ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു.

12:25 pm 10/11/2016 ബംഗലൂരു: ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു. അപകടം നടന്ന് അറുപത് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്നും അനിലിന്റെ മൃതദ്ദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ അനിലിനോടൊപ്പം താടകത്തില്‍ മുങ്ങിപ്പോയ ഉദയുടെ മൃതദ്ദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നട സിനിമ മസ്തിഗുഡിയുടെ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ Read more about ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു.[…]

1000ത്തിന്റെ പുതിയ ഏതാനും മാസങ്ങള്‍ക്കകം പുറത്തിറക്കും

12:21 pm 10/11/2016 ന്യൂഡല്‍ഹി: ഏതാനും മാസങ്ങള്‍ക്കകം 1000ത്തിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ടായിരിക്കും പുറത്തിറങ്ങുക. പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി വെളിപ്പെടുത്തി

ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും

09:44 AM 10/11/2016 മുംബൈ: ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും. ടാറ്റാ സൺസ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇഷാതിനെ ചെയർമാനാക്കുന്നതിനെ സംബന്ധിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസിന് ടാറ്റാ സൺസ് കത്ത് നൽകിയിട്ടുണ്ട്. 1999 ജൂലൈ ഒന്നിനാണ് ഇഷാത് ടാറ്റാ സൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേൽക്കുന്നത്. പിന്നീട് 2000 മുതൽ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറായി. ടാറ്റാ സൺസിലേക്ക് വരുന്നതിന് മുമ്പ് ഇഷാത് 10 വർഷക്കാലം ടാറ്റാ സ്റ്റീലിൽ സീനിയർ വൈസ് പ്രസിഡന്‍റും എക്സിക്കുട്ടീവ് Read more about ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും[…]

ശനിയും, ഞായറും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

09:30 am 10/11/2016 ന്യൂഡല്‍ഹി: വരുന്ന ശനി ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ആണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചത്. പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ആര്‍ബിഐ പറഞ്ഞു. അതിനിടെ പുതിയ പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകും. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ വ്യക്തമാക്കി. രണ്ടു ദിവസം Read more about ശനിയും, ഞായറും രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും[…]