നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പവൻ കല്ല്യാൺ

01.10 PM 11/11/2016
pawan_1111
വിജയവാഡ: തെലുങ്ക് സിനിമാ താരവും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്ല്യാൺ 2019ൽ നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. കഴിഞ്ഞദിവസം അനന്തപുരമുവിൽ നടന്ന റാലിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 2014ൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പവൻ കല്ല്യാൻ ജനസേനാ പാർട്ടി രൂപീകരിക്കുന്നത്. ടിഡിപി–ബിജെപി സഖ്യത്തെയാണ് ജനസേന അന്നു പിന്തുണച്ചത്. നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്.