പെട്രോൾ പമ്പുടമ മുരളീധരൻ നായരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്.

07:11 pm 26/5/2017 പത്തനംതിട്ട: ചെങ്ങന്നൂരിൽ പെട്രോൾ പമ്പുടമ മുരളീധരൻ നായരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. പ്രതികളും ചെങ്ങന്നൂർ സ്വദേശികളുമായ അനൂപ്, രാജീവ്, മനോജ് എന്നിവർക്കാണ് തടവ് ശിക്ഷ . തടവിനു പുറമേ 25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2016 ഫെബ്രുവരിയിലാണ് മുരളീധരൻ നായർ കൊല്ലപ്പെട്ടത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും

06:54 pm 26/5/3017 കോട്ടയം: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും. കേന്ദ്രത്തിന്‍റെ നടപടി ഫെഡറൽ സംവിധാനം തകർക്കുമെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കേരളത്തിലെ മന്ത്രിമാർ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജ്ഞാപനം ഒരുകാരണവശാലും നടപ്പാക്കില്ലെന്നാണ് കേരളത്തിലെ മന്ത്രിമാരുടെ നിലപാട്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രിമാരായ വി.എസ്.സുനിൽകുമാറും കെ.ടി.ജലീലും ജി.സുധാകരനും പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്‍റെ വിജ്ഞാപനത്തിലൂടെ രാജ്യത്തെ 60,000 കോടി രൂപയുടെ വ്യവസായത്തിനാണ് അവസാനമാകുന്നത്. കന്നുകാലികളെ കശാപ്പിന് Read more about കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും[…]

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മ​ദ്യ​വി​ല ഉ​യ​രും.

06:52 pm 26/5/2017 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ മ​ദ്യ​വി​ല ഉ​യ​രും. ഒ​രു കു​പ്പി മ​ദ്യ​ത്തി​ന്‍റെ വി​ല 40 മു​ത​ൽ 100 രൂ​പ​വ​രെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​രു കെ​യ്സി​ന്‍റെ ലാ​ഭ​വി​ഹി​തം 24 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 29 ശ​ത​മാ​ന​മാ​ക്കാ​നും തീ​രു​മാ​നം. ബെ​വ്‌​കോ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ക​ഴി​ഞ്ഞ മാ​സം മാ​ത്രം ബെ​വ്കോ​യ്ക്ക് 100 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

വാളയാർ ചെക്ക്പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ് മേധാവി.

06:40 pm 26/5/2017 പാലക്കാട്: തിരക്ക് പരിഹരിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വർധിച്ചതിനെ തുടർന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു. പരിശോധനകൾ കർശനമാക്കിയതോടെ വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു. രണ്ട് ദിവസമായി ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരിക്ക് അനുഭവപ്പെടുന്നു. പരിശോധനകൾക്കായി ചെക്ക്പോസ്റ്റിൽ അഞ്ച് കിലോമീറ്ററോളമാണ് വാഹനങ്ങൾ കാത്തുകിടക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവിയുടെ ഇടപെടൽ.

സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന്

08:11 am 26/5/2017 കൊച്ചി: ദൈവദാസി സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. രാവിലെ പത്തിന് ഇൻഡോർ ബിഷപ്സ്​ ഹൗസിനടുത്ത സ​െൻറ് പോൾസ്​ ഹൈസ്​കൂൾ ഗ്രൗണ്ടിലാണ്​ ചടങ്ങ്​. വത്തിക്കാനിൽനിന്ന്​ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകൾക്ക്​ നേതൃത്വം നൽകും. ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്​​ ബിഷപ് ഡോ. ലിയോ കൊർണേലിയോ, മെത്രാപ്പോലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു പൊതുസമ്മേളനം നടക്കും. Read more about സിസ്​റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്​തസാക്ഷിപദവിയിലേക്ക് ഉയർത്തി ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന്[…]

ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ.

07:53 am 26/5/2017 നെടുമ്പാശ്ശേരി: പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ്കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനായ മിഥുനെയാണ് ഗുരുതരാവസ്​ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് തേവര പൊലീസ്​ ഇയാളെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയിരുന്നു. ഇതറിഞ്ഞപ്പോൾ പിടികൊടുക്കാതിരിക്കാനാണ് നാലാംനിലയിൽ നിന്ന്​ ചാടിയ​െതന്ന്​ പൊലീസ്​ പറഞ്ഞു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

07:25 am 25/5/2017 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. പി​താ​വ് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ബ​ന്ധു​വീ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. അ​ച്ഛ​ന്‍റെ അ​നു​ജ​നാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. അ​ധ്യാ​പ​ക​ൻ ന​ൽ​കി​യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റി​നു മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​യെ ശി​ശു സം​ര​ക്ഷ​ണ സ​മി​തി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

07:14 pm 24/5/2017 കൊച്ചി: ബാർ കോഴക്കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസിൽ അന്വേഷണം തുടരുകയാണ്. തെളിവായി ലഭിച്ചിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഫോറൻസിക് ലാബിലാണ് ശബ്ദ സാന്പിളുകൾ പരിശോധിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഫോണ്‍ Read more about കെ.എം.മാണിക്കെതിരേ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.[…]

എ​യിം​സ്പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടം ധ​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല

07:11 pm 24/5/2017 കൊ​ച്ചി: ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടം ധ​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല. ത​ട്ടം ധ​രി​ച്ച് പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ശോ​ധി​ക്ക​വെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വേ​ണ്ടി എ​യിം​സ് അ​ധി​കൃ​ത​ർ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ത​ട്ടം ധ​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് എ​യിം​സ് അ​ധി​കൃ​ത​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ഇ​വ​രെ ക​ട​ത്തി​വി​ടു​ക​യെ​ന്നും മ​റ്റു കു​ട്ടി​ക​ളോ​ടു നി​ർ​ദേ​ശി​ച്ച​തി​നേ​ക്കാ​ൾ ഒ​രു മ​ണി​ക്കൂ​ർ Read more about എ​യിം​സ്പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടം ധ​രി​ച്ചു വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ല[…]

നിയമ സഭയിൽ പ്രതിപക്ഷ ബഹളം.

10:55 am 24/5/2017 തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. സ്​പീക്കർ അനാവശ്യമായി ഇട​െപടുന്നുവെന്ന്​ ആരോപിച്ച്​​ ബഹളം തുടങ്ങിയ പ്രതിപക്ഷം ബഹളത്തിനൊടുവിൽ സഭയിൽ നിന്നിറങ്ങിപ്പോയി. വി.ഡി സതീശൻ സംസാരിക്കുന്നതിനിടെ സ്​പീക്കർ ഇട​െപട്ടതാണ്​ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്​. സതീശൻ സംസാരിക്കുന്നതിനിടെ അടിയന്തിര പ്രമേയത്തിൽ പരാമർശിക്കാത്ത കാര്യങ്ങൾ സംസാരിച്ചത്​ സ്​പീക്കർ ചൂണ്ടിക്കാട്ടിയപ്പോഴാണ് ​പ്രതിപക്ഷം ബഹളം തുടങ്ങിയത്​. അടിയന്തര​ പ്ര​േമയത്തിന്​ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയും ചെയ്​തു.