റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് എന്നും അവഗണന മാത്രമാണെന്ന് ഇന്നസെന്‍റ് എംപി.

01:33 pm 13/5/2017 ചാലക്കുടി: ചാലക്കുടിയോടുള്ള റെയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് എംപി നടത്തുന്ന ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് കേരളത്തിലെ പല സർവീസുകളും റെയിൽവേ ഇല്ലാതാക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അടുത്തിടെ തുടങ്ങിയ പാലരുവി എക്സ്പ്രസിന് ചാലക്കുടിയിലും അങ്കമാലിയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് താൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെയിൽവേ അതിന് തയാറായിട്ടില്ല. കാലങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ പോലും ചാലക്കുടിയിൽ നടപ്പാക്കാൻ റെയിൽവേ ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി Read more about റെയിൽവേ വികസന കാര്യത്തിൽ കേരളത്തോട് എന്നും അവഗണന മാത്രമാണെന്ന് ഇന്നസെന്‍റ് എംപി.[…]

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു.

01:22 pm 13/5/2017 കൊ​ച്ചി: ക​രി​മു​ക​ളി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി ക​ത്തി​ന​ശി​ച്ചു. ഇന്ന് പുലർച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ക​ല്ലു​മാ​യി എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യു​ടെ ബാ​റ്റ​റി ന​ന്നാ​ക്കു​ന്ന​തി​നിടെ തീപിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു. കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട് പു​ളി​ക്ക​ല്‍ ലൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ലോ​റി. അ​പ​ക​ട​സ​മ​യം ലോ​റി​ക്കു സ​മീ​പം ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞു തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍​ നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.

ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം

11:08 am 13/5/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം അറിയിച്ചു. രക്തസാന്പിളുകളുടെ കാലപഴക്കവും ആവശ്യത്തിന് അളവിൽ രക്തസാന്പിളുകൾ ലഭിക്കാതിരുന്നതുമാണ് ഡിഎൻഎ വേർതിരിക്കാൻ സാധിക്കത്തത്. കോളജിൽനിന്നു ഒന്നര മാസത്തിനുശേഷമാണ് പോലീസ് രക്തസാന്പിളുകൾ ശേഖരിച്ചത്. പാന്പാടി നെഹ്റു എൻജിനിയറിംഗ് കോളജിൽ ജിഷ്ണുവിന് മർദനമേറ്റന്ന് പറയുന്ന പിആർഒയുടെ മുറിയിൽനിന്നും ഹോസ്റ്റൽ മുറിയിൽനിന്നും ശേഖരിച്ച രക്തസാന്പിളുകളാണ് ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിൽനിന്നും ഡിഎൻഎ സാന്പിളുകൾ വേർതിരിച്ചെടുക്കാനാവില്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതർ Read more about ജിഷ്ണു പ്രണോയി കേസിലെ നിർണായക തെളിവായ രക്തസാന്പിളുകളിൽനിന്നു ഡിഎൻഎ വേർതിരിക്കാൻ സാധിക്കുന്നില്ലെന്നു ഫോറൻസ് വിഭാഗം[…]

കണ്ണൂർ ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

09:06 am 13/5/2017 കണ്ണൂർ: രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പയ്യന്നൂരിനു സമീപം പാലക്കോട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് കക്കൻപാറയിൽ ചൂരക്കാട് ബിജു (34) പയ്യന്നൂരിന് സമീപം പാലക്കോട് പാലത്തിന് സമീപം വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി

07:23 pm 12/5/2017 തൃശൂര്‍: പത്മഭൂഷന്‍ പുരസ്കാര ജേതാവും അമല മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറിന് അമല ചാപ്പലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച. ്1939ല്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ തിരുഹൃദയപഠനഗൃഹത്തിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്!. പണ്ഡിതനായ ഡോ. പ്ലാസിഡ് പെരുമാലിന്‍െറ കീഴിലായിരുന്നു പഠനം!. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മോണ്‍സി. ജയിംസ് കളാശ്ശേരിയില്‍ നിന്ന് 28മത്തെ വയസ്സില്‍ വൈദികപട്ടം Read more about ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി[…]

ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

06:21 pm 12/5/2017 കണ്ണൂർ: പയ്യന്നൂരിന് സമീപം പാലക്കോട് ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കൻപാറയിൽ ചൂരക്കാട് ബിജു (34) ആണ് മരിച്ചത്. സിപിഎം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുക്കം ബീച്ചിൽ ശക്തമായ കടൽക്ഷോഭം.

04:04 pm 12/5/2017 കോഴിക്കോട്: ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചുകയറിയത്. 40 ലേറെ വീടുകൾ കടൽക്ഷോഭ ഭീതിയിലാണ്. കടൽ കരകയറുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ബീച്ചിൽ കരിങ്കല്ല് ഇറക്കുന്നുണ്ട്.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍.

12:00 pm 12/5/2017 തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ടെങ്കിലും സര്‍ക്കാറിനെയും പൊലീസിനെയും അറിയിക്കുന്നതാണ് കീഴ്‌വഴക്കം. മൂന്നാറില്‍ അത് പാലിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം ഉണ്ടായി. ഇക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സി. മമ്മുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കോ​​ട്ട​​യം പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

8:33am 12/5/2017 കോ​​ട്ട​​യം: രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെയാണ് ഹ​​ർ​​ത്താൽ നടത്തുന്നത്. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​ത്തെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​തി​ൽ പ്ര​​തി​​ഷേ​​ധിച്ചാണ് ഹർത്താൽ. ഹ​​ർ​​ത്താ​​ലി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത റൂ​​ബി ജൂ​​ബി​​ലി സ​​മ്മേ​​ള​​നം (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), കേ​​ര​​ള ക്ഷേ​​ത്ര​​സം​​ര​​ക്ഷ​​ണ​​സ​​മി​​തി സം​​സ്ഥാ​​ന ​സ​​മ്മേ​​ള​​നം (ഏ​​റ്റു​​മാ​​നൂ​​ർ), കേ​​ര​​ള ഗ​​ണ​​ക മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം (കോ​​ട്ട​​യം) എ​​ന്നി​​വ​​യെ​​യും ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ബി​​ജെപി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി അ​​റി​​യി​​ച്ചിരുന്നു.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

7:59 am 12/5/2017 മുളങ്കുന്നത്തുകാവ്: ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്‍റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്‍റെ കുറവാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് Read more about അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.[…]