അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

7:59 am 12/5/2017

മുളങ്കുന്നത്തുകാവ്: ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്‍റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്‍റെ കുറവാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് സൂചന.

ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് മരണം സംഭവിക്കുകയായിരുന്നു.