വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

12:23 pm 9/5/2017 ​കോ​ട്ട​യം: കു​മ്മ​ന​ത്ത്​ വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതിയും എ​സ്.​എ​ഫ്.​െ​എ ജി​ല്ല സെ​ക്ര​ട്ട​റിയുടെ റി​ജേ​ഷ്​ കെ. ​ബാ​ബു​ അറസ്റ്റിൽ. കോട്ടയം വെസ്റ്റ് പൊലീസാണ് റി​ജേ​ഷിനെയും കേസിലെ നാലാം പ്രതിയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് രാ​ജു​ഭ​വ​നി​ല്‍ പ്രി​ന്‍സ് ആ​ൻ​റ​ണി (23), ഇ​ടു​ക്കി ദേ​വി​കു​ളം സ്വ​ദേ​ശി ജ​യി​ന്‍ രാ​ജ് (22), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി സി​നു സി​ന്‍ഘോ​ഷ് (23) എ​ന്നി​വ​ർ റിമാൻഡിലാണ്. Read more about വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ[…]

കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്.

09;17 am 9/5/2017 തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​മാ​യു​ള്ള ധാ​ര​ണ ലം​ഘി​ച്ച്​ സി.​പി.​എം പി​ന്തു​ണ​യോ​ടെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്. മു​ന്ന​ണി​യോ​ഗ​ത്തി​ന്​ മു​മ്പ്​ കെ.​പി.​സി.​സി​യു​ടെ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​വും ന​ട​ക്കും. ഇ​രു യോ​ഗ​ങ്ങ​ളി​ലും കെ.​എം. മാ​ണി​ക്കെ​തി​രെ ക​ടു​ത്ത വി​കാ​രം ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. സ്വ​യം മു​ന്ന​ണി വി​ട്ടു​പോ​യ മാ​ണി ഗ്രൂ​പ്പി​നെ ഇ​നി ക്ഷ​ണി​ക്കേ​ണ്ടെ​ന്നും എ​ന്നാ​ൽ, അ​വ​ർ​ക്ക്​ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ട​ങ്ങി​വ​രാ​മെ​ന്നു​മാ​ണ്​ ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ യോ​ഗം തീ​രു​മാ​നി​ച്ച​ത്.​എ​ന്നാ​ൽ, Read more about കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പി​നോ​ടു​ള്ള നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ൻ യു.​ഡി.​എ​ഫ്​ യോ​ഗം ചൊ​വ്വാ​ഴ്​​ച ത​ല​സ്​​ഥാ​ന​ത്ത്.[…]

അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

8:12 am 9/5/2017 നെ​ടു​മ്പാ​ശേ​രി: വി​മാ​ന​യാ​ത്രി​ക​ൻ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ത്തി​ഹാ​ദ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ അ​ബു​ദാ​ബി​യി​ല്‍​നി​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി നൗ​ഷാ​ദ് (38)ആ​ണു പി​ടി​യി​ലാ​യ​ത്. പ​ത്തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 349.920 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രാ​യ പി.​ജെ. ഡേ​വി​ഡ് , എം. ​ഷൈ​രാ​ജ്, അ​സി. ക​മ്മീ​ഷ​ണ​ർ പി.​സി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

05:30 pm 8/5/2017 തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മേ​ധാ​വി ടി.​പി സെ​ൻ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​നി​യു​ള്ള ദി​വ​സം ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ച​ർ​ച്ച​ചെ​യ്ത​തെ​ന്ന് സെ​ൻ​കു​മാ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ന​യം ന​ട​പ്പാ​ക്കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ജോ​ലി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ 10 മി​നി​റ്റു​നേരമാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്നത്.

ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.

06:23 pm 8/5/2017 കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സിൽ നേതാവ് സജീവനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിലാണ് സജീവനു നേരേ ആക്രമണം നടന്നത്. ബൈക്കുകളിലെത്തിയ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സജീവൻ പോലീസിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.

06:33 pm 7/5/2017 തിരുവനന്തപുരം: മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാർ. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടു. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുമ്പോൾ ആവശ്യമായ ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം. കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിയെ പിന്തുണക്കും. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം Read more about മൂന്നാറിലെ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ.[…]

ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം.

02:23 pm 7/5/2017 തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും എം​എ​ൽ‌​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ക​ര​മ​ന എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി​യു​ടെ ജ​ന​ലു​ക​ളും ബോ​ര്‍​ഡു​ക​ളും ത​ക​ർ​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ട്. വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​സ്ഥ​ലം ഒ. ​രാ​ജ​ഗോ​പാ​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. സി​പി​എ​മ്മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു.

6:49 am 7/5/2017 കോഴിക്കോട്: വടകര കോലാവിപ്പാലത്ത് വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. ഞായാറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു.

07:44 pm 6/5/2017 തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ടി.പി.സെൻകുമാർ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. സർക്കാർ ഉത്തരവ് കൈപ്പറ്റിയ ശേഷം ചുമതലയേറ്റെടുക്കാനെത്തിയ സെൻകുമാർ പോലീസ് ആസ്ഥാനത്ത് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ബെഹ്റയിൽ നിന്ന് ബാറ്റൺ സ്വീകരിച്ച അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.

ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.

08:34 am 6/5/2017 വടക്കഞ്ചേരി: ദേശീയപാത ഹോട്ടൽ ഡയാനക്കു പുറകിൽ പളളിക്കാട്, ചെക്കിണി പ്രദ്ദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം. കാറ്റിൽ വീടിനടുത്തെ മാവ് മരം പൊട്ടിവീണ് പള്ളിക്കാട് രാജാമണിയുടെ വീട് പൂർണമായും തകർന്നു. ഓടുകൾ പൊട്ടി രാജാമണിയുടെ ദേഹത്തേക്ക് വീണെങ്കിലും പരിക്കേൽക്കാതെ അവർ രക്ഷപ്പെട്ടു.രാതി ഏഴ് മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെ കാറ്റടിച്ചത്.രാധാമണിയുടെ വീടിനടുത്തെ കൃഷ്ണന്റെ വീടും ഭാഗികമായി തകർന്നിട്ടുണ്ടു്. ഈരോരിക്കൽ മാർട്ടിന്റെ വീട്ടുവളപ്പിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്.വീടിനോട് ചേർന്ന വളപ്പിലെ Read more about ശക്‌തമായ ചുഴലികാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും വ്യാപകമായ നാശം.[…]