യുഎസിൽ ഇൻഫോസിസ് ജീവനക്കാരനായ ഇന്ത്യൻ യുവാവും മൂന്നു വയസുള്ള മകനും നീന്തൽകുളത്തിൽ മുങ്ങിമരിച്ചു
07:01 pm 2/6/2017 മിഷിഗൺ: യുഎസിൽ ഇൻഫോസിസ് ജീവനക്കാരനായ ഇന്ത്യൻ യുവാവും മൂന്നു വയസുള്ള മകനും നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടുർ സ്വദേശി നാഗരാജു സുരെപള്ളി (31) ഇയാളുടെ മകൻ ആനന്ദ് എന്നിവരാണ് മരിച്ചത്. യുഎസിലെ മിഷിഗണിലായിരുന്നു സംഭവം. ചൊവ്വാഴ്ച മിഷിഗണിലെ അപ്പാർട്ട്മെന്റിലെ നീന്തൽകുളത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഭാര്യക്കും കുട്ടിക്കുമൊപ്പം ഇവിടെയാണ് താമസിച്ചുവന്നിരുന്നത്. അപ്പാർട്ട്മെന്റിലെ താമസക്കാരിലൊരാൾ ക്ലബ് ഹൗസിനു സമീപം നടക്കുമ്പോൾ നീന്തൽകുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് Read more about യുഎസിൽ ഇൻഫോസിസ് ജീവനക്കാരനായ ഇന്ത്യൻ യുവാവും മൂന്നു വയസുള്ള മകനും നീന്തൽകുളത്തിൽ മുങ്ങിമരിച്ചു[…]










