പയ്യന്നൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

08:36 am 17/9/2016 കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം. രാമന്തളി വടക്കുമ്പാട്ട് സ്വദേശികളായ ലളിത, ഗണേശന്‍, മൂന്നു വയസ്സുകാരി ആരാധ്യ, കുന്നരു സ്വദേശി ദേവകി, ഗണേഷന്‍റെ മകളായ ലിഷ്ണ എന്നിവരാണ് മരിച്ചത്. മരിച്ച ആരാധ്യയുടെ മാതാപിതാക്കളടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് അഞ്ചരയ്ക്കാണ് കുന്നെരു കാരന്താട് അങ്ങാടിയില്‍ അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഏഴ് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് ആദ്യമിടിച്ചത്. തുടര്‍ന്ന് മീന്‍ വില്‍ക്കുന്ന ഗുഡ്‌സ് Read more about പയ്യന്നൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം[…]

ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്

08:33 am 17/9/2016 കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുളളത്. ജിഷവധക്കേസിൽ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുർബലമാക്കുമെന്ന ആരോപണത്തിനിടെയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കാൻ ലഭ്യമായ യ സമയം പരമാവധി പ്രയോജനപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസിൽ അന്തിമ റിപ്പോർട്ട് Read more about ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്[…]

പാകിസ്​താനിൽ പള്ളിയിൽ ചാവേർ സ്​ഫോടനം; 23 മരണം

06:00 PM 16/09/2016 പെഷാവർ: പാകിസ്​താനിൽ വെള്ളിയാഴ്​ച പ്രാർഥന(ജുമുഅ)ക്കിടെ പള്ളിയിലുണ്ടായ ചാവേർ സ്​ഫോടനത്തിൽ 23 മരണം. 29 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രമേഖലയിൽ പെട്ട മുഹമ്മദ്​ ഏജൻസി ജില്ലയിലെ പള്ളിയിലാണ്​ ചാവേർ പൊട്ടിത്തെറിച്ചത്​. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്​ഫോടനമാണ്​ നടന്നതെന്ന്​ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍

12:55 pm 16/9/2016 സൗമ്യകേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്. കേസില്‍ ഇനി പുനപരിശോധനാ ഹരജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹരജി നല്‍കാനോ സര്‍ക്കാറിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ Read more about സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍[…]

ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ

09:35 AM 16/09/2016 സിഡ്​നി: ആസ്​ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്​ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസി​ൻറ മൃതദേഹമാണ്​ വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും ക​ണ്ടെത്തിയത്​​. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്​ച ​ൈവെകിട്ട്​ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവി​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഫോൺ സഞ്ചരിക്കുന്നതായി പൊലീസിന് Read more about ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ[…]

തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​

09:07 AM 16/09/2016 ചെന്നൈ: കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച്​ തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​. 31 തമിഴ്​ സംഘടനകൾ സംയുക്​തമായാണ്​ ബന്ദ്​ ആചരിക്കുന്നത്​. കർണാടകത്തിൽ തമിഴ്​നാട്​ സ്വദേശികൾക്കുനേരെ സർക്കാരി​െൻറ മൗനാനുവാദത്തോടെയാണ്​ അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന്​ തമിഴ്​നാടിന്​ നൽകുന്ന 15000 ക്യൂ സിക്​സ്​ അടി വെള്ളം 12000 ക്യൂ സിക്​സ്​ അടിയായി കുറച്ചത്​ തിരിച്ചടിയായെന്നുമാണ്​ തമിഴ്​നാട്​ സംഘടനകൾ ആരോപിക്കുന്നത്​. അതേസമയം ഡി.എം.കെ, അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളൊന്നും ബന്ദിന്​ പിന്തുണ പ്രഖ്യപിച്ചിട്ടില്ല. കാവേരി ​പ്രശ്​നത്തിൽ Read more about തമിഴ്​നാട്ടിൽ ഇന്ന്​ ബന്ദ്​[…]

അമൃത രാജ്യറാണി എക്​സ്​പ്രസിന്​ ബോംബ്​ ഭീഷണി

09:06 AM 16/09/2016 പാലക്കാട്​: അമൃത രാജ്യറാണി എക്​സ്​പ്രസിന്​ ബോംബ്​ ഭീഷണി. ഷൊർണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ ബോംബ്​ സ്​കോഡും പൊലീസും പരിശോധന നടത്തുകയാണ്​..

കോഴി​ക്കോട്​ ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുമരണം

09:00 am 16/9/2016 കോഴിക്കോട്: ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട്ടുകാരായ രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാര്‍ യാത്രക്കാരായ തമിഴ്നാട് വേലൂര്‍ വേലപ്പാടി സമ്പത്ത് കുമാറിന്‍െറ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്‍െറ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോഴിക്കോട് പാരിഷ് ഹാളില്‍ Read more about കോഴി​ക്കോട്​ ബസും കാറും കൂട്ടിയിടിച്ച്​ രണ്ടുമരണം[…]

പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു

08:58 am 16/09/2016 ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു. അന്താരാഷ്ട്ര വില നിലവാരവും രൂപ-ഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവുമാണ് ഇപ്പോഴത്തെ വിലമാറ്റത്തിന് കാരണം. ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.05 രൂപയും ഡീസല്‍ ലിറ്ററിന് 52.63 രൂപയുമാകും. ഇത് യഥാക്രമം 63.47ഉം 52.94ഉം ആയിരുന്നു. പെട്രോളിന് ഈ മാസം രണ്ടാമത്തെ വില വര്‍ധനയാണിത്. സെപ്റ്റംബര്‍ ഒന്നിന് 3.38 രൂപയുടെ വന്‍ വര്‍ധനയാണ് പെട്രോളിന് വരുത്തിയത്. ഡീസലിന് 2.67 രൂപയും Read more about പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു[…]

ഗോവിന്ദച്ചാമിക്ക്​ ജീവപര്യന്തം

07:23 PM 15/09/2016 ന്യൂഡൽഹി: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ വിധി. അതേസമയം, ബലാത്സംഗത്തിന്​ ജീവപര്യന്തം ശിക്ഷ നൽകിയ ​കീഴ്​കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചു. നേരത്തെ ഗോവിന്ദച്ചാമിക്ക്​ ഏഴു വർഷം തടവാണ്​ ശിക്ഷ വിധിച്ചത്​ എന്നതരത്തിൽ വാർത്തകൾ വന്നിരുന്നു. വിധിപ്പകർപ്പ്​ വന്നപ്പോഴാണ്​ ജീവപര്യന്തം ശിക്ഷ എന്നത്​ വ്യക്തമായത്​. അന്തിമ വിധിപ്പകർപ്പി​െൻറ അവസാന പാരഗ്രാഫുകളിലാണ്​ ബലാത്സംഗത്തിന്​ ജീവപര്യന്തം ശിക്ഷ Read more about ഗോവിന്ദച്ചാമിക്ക്​ ജീവപര്യന്തം[…]