ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ

09:35 AM 16/09/2016
download
സിഡ്​നി: ആസ്​ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്​ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസി​ൻറ മൃതദേഹമാണ്​ വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും ക​ണ്ടെത്തിയത്​​. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്​ച ​ൈവെകിട്ട്​ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവി​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഫോൺ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷേ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുവാൻ പോലീസിനായില്ല. ഇതിനിടയിൽ ഇന്ന് രാവിലെയാണ് വീടിന്​ സമീപമുള്ള സ്‌ട്രീറ്റിൽ ടിനുവി​െൻറ മൃതദേഹം പോലീസ് കണ്ടെത്തിയത്.

മെൽബൺ മാർത്തോമാപള്ളി ഇടവകാംഗമായ ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. തോമസ് ജോർജിന്റെയും (സന്തോഷ് ) ആനിയുടെയും ഏക മകനാണ് അവിവാഹിതനായ ടിനു തോമസ്.

രണ്ടാഴ്ച മുമ്പും മെല്‍ബണില്‍ നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അന്നു കാണാതായ കുഞ്ഞുമോന്‍ മത്തായിയെ പിന്നീട് പൊലീസ് സുരക്ഷിതമായി കണ്ടെത്തിയിരുന്നു.