സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍

12:55 pm 16/9/2016

images (16)

സൗമ്യകേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്.
കേസില്‍ ഇനി പുനപരിശോധനാ ഹരജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹരജി നല്‍കാനോ സര്‍ക്കാറിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ കേസ് പരിഗണിച്ച ജഡ്ജിമാരുടെ ചേംബറിലായിരിക്കും എത്തുക. സ്വാഭാവികമായി ഇത്തരം ഹരജി പരാഗണിക്കാനുള്ള സാധ്യത തന്നെ കുറവാണ്. പുതിയ വസ്തുതതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. ഇതിന് സാധ്യത വളരെ കുറവാണെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.