സൗമ്യവധക്കേസ് വിധിയില്‍ സുപ്രീം കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍

04:44 pm 15/9/2016 കണ്ണൂര്‍: സൗമ്യവധക്കേസ് വിധിയില്‍ സുപ്രീം കോടതിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രോസിക്യൂഷന്‍ മുന്‍ ഡയരക്ടര്‍ ജനറല്‍ ടി. ആസഫലി. രണ്ട് കീഴ്‌കോടതികള്‍ ശരി വെച്ച വിധിയും തെളിവുകളും നിരാകരിക്കാന്‍ സുപ്രിം കോടതിക്ക് കഴിയില്ലെന്നും, തെളിവുകള്‍ ശരിയായി വിലയിരുത്തുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടെന്നും ആസഫലി പറഞ്ഞു. അടിപിടിക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ലാഘവത്തോടെയാണ് ഇടത് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്നും അടിയന്തിരമായി സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും ആസഫലി കണ്ണൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന് Read more about സൗമ്യവധക്കേസ് വിധിയില്‍ സുപ്രീം കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറല്‍[…]

നെഞ്ചു പൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ

04:40 pm 15/9/2016 നെഞ്ചുപൊട്ടുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന് സൗമ്യയുടെ അമ്മ സുമതി. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് പാലക്കാട്ടെ വീട്ടില്‍ വെച്ച് പ്രതികരിക്കുകയായിരുന്നു അമ്മ. കേസില്‍ നീതി കിട്ടിയില്ലെന്ന് പറഞ്ഞ സമുതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. സര്‍ക്കാറിന്റെ വീഴ്ചയാണ് ഇങ്ങനൊരു വിധി വരാന്‍ കാരണം. വാദിക്കാനറിയാത്ത അഭിഭാഷകരെ വെച്ചാണ് സര്‍ക്കാര്‍ വിധി ഇങ്ങനെയാക്കിയത്. വക്കീലിനെ മാറ്റിയത് താന്‍ അറിഞ്ഞില്ല. തന്റെ മകളുടെ തൊലിയാണ് ഗോവിന്ദച്ചാമിയുടെ നഖത്തില്‍ Read more about നെഞ്ചു പൊട്ടുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ[…]

സൗമ്യ വധക്കേസ്; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തു.

10:48 am 15/9/2016 സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂ‍ര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദ‍ച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ Read more about സൗമ്യ വധക്കേസ്; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തു.[…]

സൗമ്യ വധം; വിധി ഇന്നറിയാം.

08:55 am 15/9/2016 സൗമ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് വിധി പറയുന്നത്. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ, ട്രെയിന്‍ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂ‍ര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദ‍ച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ നല്‍കി. വധശിക്ഷ കേരള ഹൈക്കോടതിയും ശരിവച്ചു. വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി നല്‍കിയ ഹ‍ര്‍ജിയിലാണ് സുപ്രീകോടതിയുടെ Read more about സൗമ്യ വധം; വിധി ഇന്നറിയാം.[…]

കാവേരി: കർണാടകയിൽ ഇന്ന്​ ട്രെയിൻ തടയും​

08:37 AM 15/09/2016 ബംഗളൂരു: കാവേരി നദീ ജലം തമിഴ്​നാടിന്​ വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച്​ വിവിധ കന്നട സംഘടനകൾ ഇന്ന്​ കർണാടകത്തിൽ ട്രെയിനുകൾ തടയും. പ്രതിഷേധം വിവിധ തലങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ ട്രെയിൻ തടയൽ. അതേ സമയം ബംഗലുരുവിലും മറ്റും സ്​ഥിതി ശാന്തമാ​ണെങ്കിലും നിരോധനാജ്​ഞ ഇൗ മാസം 25വരെ നീട്ടി. മാണ്ഡ്യ, മൈസൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ഉറപ്പാക്കിയതിനുശേഷം മാ​ത്രമേ കേരളത്തിൽ നിന്നുള്ള കെ.എസ്​.ആർ.ടി.സി ബസുകൾ സർവീസ്​ പുനരാരംഭിക്കുകയുള്ളുവെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​.

സംസ്​ഥാനത്ത്​ ഒാണക്കാലത്ത്​ വിറ്റത്​ 410 കോടി രൂപയുടെ മദ്യം

08:22 am 15/09/2016 തിരുവനന്തപുരം ;ഓണക്കാലത്തെ മദ്യവിൽപനയിലൂടെയുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.99 ശതമാനം വർധനവാണ് ഇത്തവണ മദ്യവിൽപനയിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ എട്ടുദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഈ മാസം ഒന്നുമുതൽ ഉത്രാടദിനമായ ഇന്നലെ വരെയുള്ള 13 ദിവസംകൊണ്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു. Read more about സംസ്​ഥാനത്ത്​ ഒാണക്കാലത്ത്​ വിറ്റത്​ 410 കോടി രൂപയുടെ മദ്യം[…]

കോഴിക്കോട്​ ബീച്ചിൽ നാലുപേർ തിരയിൽപ്പെട്ടു; ഒരാളെ കാണാതായി

06:38 PM 14/09/2016 കോഴി​ക്കോട്​: കോഴിക്കോട്​ ബീച്ചിൽ കുളിക്കാനിറങ്ങിയ നാലു വിദ്യാർഥികൾ തിരയിൽപ്പെടുകയും ഒരാളെ കാണാതാവുകയും​ ചെയ്​തു. പ്ലസ്​ വൺ വിദ്യാർഥികളാണ്​ അപകടത്തിൽ പെട്ടത്​. പാലക്കാട്​ ചെർപുളശ്ശേരി സ്വദേശി അഫ്​സൽ(17)നെയാണ്​ കാണാതായത്. ​രക്ഷപ്പെടുത്തിയ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്​. ഇയാളെ ബീച്ച്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കാണാതായ ആൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്​.

കർഫ്യു പിൻവലിച്ചു; ബെംഗളൂരു സാധാരണ നിലയിലേക്ക്

06:35 PM 14/09/2016 ബെംഗളൂരു: കാവേരി പ്രക്ഷോഭം നിയന്ത്രണ വിധേയമായതോടെ ബെംഗളൂരുവില്‍ 16 ഇടങ്ങളില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍ നിരോധനാജ്ഞ തുടരും.ബംഗളൂരു നഗരം പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. രണ്ടു ദിവസം അടച്ചിരിക്കുകയായിരുന്ന നഗരത്തിലെ ചില സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 350 പേർ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മൈസൂര്‍ ബാങ്ക് സര്‍ക്കിളില്‍ ധര്‍ണ നടത്താനെത്തി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിനുകള്‍ തടയും

11:15 AM 14/09/2016 ബംഗളൂരു: കാവേരി നദിയിൽ നിന്നും വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരാ‍യ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ വ്യാഴാഴ്ച ട്രെയിനുകള്‍ തടയും. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സെപ്റ്റംബര്‍ 20ന് കേസ് പരിഗണിക്കുന്നത് വരെ സമരം തുടരും. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാർ തീരുമാനിച്ചത്. കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട, കാവേരി സംയുക്ത സമിതി എന്നിവരാണ് പ്രതിഷേധത്തിന് പിന്നിൽ. അതേസമയം തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച Read more about വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിനുകള്‍ തടയും[…]

ഇന്ന് തിരുവോണം

07:45 am 14/9/2014 നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ് ആഘോഷത്തിന്റെ തിരുവോണം. കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമന്‍മാരായി കണ്ട മഹാബലി തമ്പുരാന്റെ സദ്‌ഭരണ കാലത്തിന്റെ ഓര്‍മ്മപുതുക്കുകയാണ് മലയാളികള്‍. പൊന്നോള പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും സദ്യവട്ടവുമായി അടുക്കളയും നാടന്‍കളികളുമായി നാട്ടിടങ്ങളും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഈ സുദിനം Read more about ഇന്ന് തിരുവോണം[…]