ട്രെയിൻ കൊള്ള: 15 പേർ കസ്റ്റഡിയിൽ

01:16pm 10/08/2016 ചെന്നൈ: സേലത്ത് നിന്ന് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്ന 342 കോടിയില്‍ 5.78 കോടി രൂപ വഴിമധ്യേ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറോഡ്-സേലം ഭാഗങ്ങളിൽ നിന്ന് സംശയം തോന്നിയവരെയാണ് കസ്റ്റഡിയിലെടുത്തത്. സേലം- ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിന്‍െറ മേല്‍ഭാഗം അറുത്തുമാറ്റിയാണ് പണം കവര്‍ന്നത്. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകളും നാണയങ്ങളും റിസര്‍വ് ബാങ്കിന്‍െറ ചെന്നൈ ആസ്ഥാന ഓഫിസില്‍ എത്തിക്കാനാണ് ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നത്. നഷ്ടപ്പെട്ട പണം ഇന്ത്യന്‍ Read more about ട്രെയിൻ കൊള്ള: 15 പേർ കസ്റ്റഡിയിൽ[…]

സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ കനത്ത സുരക്ഷ

12:14PM 10/8/2016 ഡെറാഡൂണ്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ സുരക്ഷ കര്‍ശനമാക്കി. ഐഎസ് ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കിയതെന്നും ആക്രമണ സാധ്യതാ മുന്നറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഡെറാഡൂണിലും, ഹരിദ്വാറിലും അടക്കം ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവരില്‍ നിന്ന് മൊഴിലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങിളിലെ സുരക്ഷയാണ് പ്രധാനമായും വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ട്രെയിനിൽ വൻ കവർച്ച

04:01 PM 09/08/2016 ചെന്നൈ: തമിഴ്‌നാട്ടിലെ ട്രെയിനില്‍ വന്‍ കവര്‍ച്ച. സേലത്തു നിന്നും ചെന്നൈയിലേക്ക് കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. സേലത്തിനും ചെന്നൈയിക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ട്രെയിനിന്‍റെ ബോഗിക്ക് മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. എത്ര കോടി രൂപയാണ് കൊള്ളയടിച്ചതെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറത്തായത്. പോലീസ് അന്വേഷണം തുടങ്ങി.

എ.ടി.എം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി

02:54 PM 09/08/2016 തിരുവനന്തപുരം: എ.ടി.എം തട്ടിപ്പ്: ഇരകൾക്ക് പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍. അവരുടേതല്ലാത്ത കാരണങ്ങളാലാണ് സംഭവം നടന്നതിനാലാണ് നടപടി. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ കര്‍ശനമാക്കും. കേരളത്തിലെ എല്ലാ എ.ടി.എമ്മുകളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും ആദികേശവന്‍ പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്ന് കാട്ടി 25 പരാതികളാണ് കന്‍േറാണ്‍മെന്‍റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പൊലീസ് Read more about എ.ടി.എം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി[…]

ഹോക്കി: ബ്രിട്ടനോട് ഇന്ത്യൻ വനിതകൾക്ക് തോൽവി.

12:15PM 09/08/2016 റിയോ ഡി ജെനീറോ:ഒളിമ്പിക് വനിതാ ഹോക്കിയിലെ പൂൾ ബി മത്സരത്തിൽ ഇന്ത്യൻ വനിതകൾ ബ്രിട്ടണു മുന്നിൽ മുട്ടുമടക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രിട്ടൻെറ ജയം. രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു തോൽവിയും ഒരു സമനിലയും എന്ന നിലയിലാണ് ഇന്ത്യ. മത്സരത്തിൻെറ തുടക്കത്തിൽ ഇന്ത്യ മുന്നേറ്റം കാഴ്ച വെച്ചിരുന്നു. എന്നാൽ പിന്നീട് ബ്രിട്ടൺ കളി നിയന്ത്രണം ഏറ്റെടുത്തു. 25ാം മിനിറ്റിൽ ജിസെല്ലെ ആൻസെലിയാണ് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റിനകം നിക്കോള വൈറ്റ് ലീഡ് ഇരട്ടിപ്പിച്ചു. Read more about ഹോക്കി: ബ്രിട്ടനോട് ഇന്ത്യൻ വനിതകൾക്ക് തോൽവി.[…]

അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ മരിച്ച നിലയില്‍

12:10pm 9/8/2016 ഇറ്റാനഗര്‍: അരുണാചലിലെ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ (47) വീടിനുള്ള മരിച്ച നിലയില്‍ കണ്‌ടെത്തി. മുഖ്യമന്ത്രിയുടെ ഇറ്റാനഗറിലെ ഔദ്യോഗിക വസതയില്‍ തൂങ്ങി മരിച്ച നിലയിലാണ് കലിഖോയെ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു. അരുണാചലിലെ വിമത നീക്കത്തിന് തുടക്കം കുറിച്ചത് കലിഖോ പുല്‍ ആയിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ബിജെപിയുടെ പിന്‍തുണയോടെയാണ് വിമത കോണ്‍ഗ്രസ് നേതാവായ പുല്‍ അരുണാചല്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, ജൂലൈ 2016ന് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നാലരമാസം നീണ്ട മുഖ്യമന്ത്രി പഥത്തില്‍നിന്ന് ഒഴിയേണ്ടിവന്നു. നബാം തൂക്കി മന്ത്രിസഭയില്‍ Read more about അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ മരിച്ച നിലയില്‍[…]

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം

10:50AM 9/8/2106 തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക് എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘമെന്ന് സൂചന. പ്രതികളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. മൂന്നു വിദേശികളടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. റഷ്യയില്‍നിന്നും കസാഖിസ്ഥാനില്‍നിന്നുമുള്ളവരാണ് പ്രതികളെന്നാണ് വിവരം. അതേസമയം, കേസിന്റെ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിനായി സംഘം മുംബൈയിലേക്കു തിരിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായവും തേടും. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അഞ്ജാതര്‍ പണം അപഹരിച്ചെന്നു കാട്ടി അമ്പതോളം പരാതികള്‍ Read more about തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം[…]

പാരച്യൂട്ടില്‍നിന്നു വീണു മരണം: സംഘാടകര്‍ക്കെതിരേ കേസ്

10:11 am 9/8/2016 കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ പാരച്യൂട്ട് അപകടത്തില്‍ സംഘാടകര്‍ക്കെതിരേ കേസ്. ഇന്ത്യന്‍ എയറോസ്‌പേസിന്റെയും സ്‌പോര്‍ട്‌സ് ക്ലബിന്റെയും തലവന്‍ ബാബുവിനെതിരെയാണു മനഃപൂര്‍വമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പാരച്യൂട്ടിന്റെ കൊളുത്ത് വേര്‍പെട്ടതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മല്ലേശ്വര റാവു എന്നയാള്‍ മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണു പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

കുടുംബവഴക്കിനത്തെുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നു.

09:44 AM 09/08/2016 ചെന്നൈ: ചെന്നൈ നഗരത്തില്‍ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം. ചെങ്കല്‍പേട്ട് സ്വദേശിനിയായ എന്‍. പ്രേമയാണ് (28) ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ മരണമൊഴിയത്തെുടര്‍ന്ന് ഭര്‍ത്താവ് നാഗരാജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇവരുടെ മക്കള്‍ തിഷാന്ത് രാജ് (4), യശ്വന്ത് രാജ് (2) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു വര്‍ഷം മുമ്പാണ് നാഗരാജ്-പ്രേമ ദമ്പതികളുടെ വിവാഹം നടക്കുന്നത്. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. പ്രേമയുടെ സഹോദരീഭര്‍ത്താവിന്‍െറ ഉടമസ്ഥതയിലുള്ള കാറാണ് നാഗരാജ് Read more about കുടുംബവഴക്കിനത്തെുടര്‍ന്ന് ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നു.[…]

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എഴ് പേര്‍ മരിച്ചു

07:00pm 08/08/2016 കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് പിഞ്ചു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ വനപ്രദേശത്തിനടുത്താണ് അപകടം. ഇന്ന് ഉച്ചക്ക് കാഠ്മണ്ഡുവില്‍ നിന്നും പുറപ്പെട്ട ഫിഷ്​ടെയില്‍ എയര്‍ ഹെലികോപ്റ്റര്‍ ഇടക്ക് വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നുവാകോട്ട് ജില്ലയിലെ ബതിന ദാന്ത ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. നേപ്പാളില്‍ നിന്ന് 140 കിലോ മീറ്റര്‍ ദൂരത്താണ് നുവാകോട്ട്. നവജാത ശിശുവിന്‍െറ വിദഗ്ധ ചികില്‍സക്കായി യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി Read more about നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എഴ് പേര്‍ മരിച്ചു[…]