ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു

12.56 AM 27-07-2016 മൂവാറ്റുപുഴയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. രോഗിയും മകളും വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ വി.ജെ ജയിംസ് (72), ഇവരുടെ മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ് (25), ഹോം നഴ്‌സ് കുമളി ലോവര്‍ക്യാമ്പ് അംബേദ്കര്‍ കോളനി പരേതനായ ഏസിയായുടെ ഭാര്യ ലക്ഷ്മി(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ Read more about ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു[…]

ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

03:33PM 26/07/2016 ഇംഫാൽ: മണിപ്പൂരിലെ സമരനായിക ഇറോം ചാനു ശർമ്മിളെ 16 വർഷം നീണ്ട തൻെറ നിരാഹാര സമരം അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒമ്പതിനാണ് അവർ നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ഇംഫാലിലെ കോടതിക്ക് പുറത്തണ് ഇറോം ശർമ്മിള ഇക്കാര്യം വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിവാഹ ജീവിതം ആരംഭിക്കുന്നതിനും വേണ്ടിയാണ് അവർ നിരാഹാരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അസമിലെ സൈനിക നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നിരാഹാര സമരത്തിലാണ് ഇറോം ശര്‍മിള. 2000 നവംബറിലാണ് Read more about ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിക്കുന്നു[…]

ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജീത് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു.

11:43am 26/7/2016 ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യന്‍ താരം കൂടി ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജീത് സിംഗാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ ഇന്ദര്‍ജീത് സിംഗിന്റെ റിയോ ഒളിമ്പിക്‌സ് സാധ്യത മങ്ങി. ജൂണ്‍ 22ന് നടത്തിയ ഉത്തേജകമരുന്നു പരിശോധനയിലാണ് ഇന്ദര്‍ജീത് സിംഗ് പരാജയപ്പെട്ടത്. പരിശോധനയില്‍ 28കാരനായ താരം നിരോധിച്ച സ്റ്റെറോയിഡ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2015ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ Read more about ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജീത് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു.[…]

ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു.

11:34 AM 26/07/2016 ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു. രണ്ടു പേര്‍ പിടിയിലായി. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ബംഗ്ളാദേശ് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ധാക്കയിലെ കല്യാണ്‍പുരിലെ ജഹാസ് ബില്‍ഡിങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ പോലീസ് ഭീകരരുമായി ഏറ്റുമുട്ടുകയായിരുന്നു. മറ്റൊരു തീവ്രവാദിയെ കല്യാൺപുരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും Read more about ധാക്കയിൽ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടത്തിയ പൊലീസ് ഒമ്പത് ഭീകരരെ വധിച്ചു.[…]

തേനിയിൽ വാഹനപകടത്തിൽ ആറ് മലയാളികൾ മരിച്ചു

08:40 PM 25/07/2016 ചെറുതോണി: വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ ഇടുക്കി തങ്കമണി സ്വദേശികളായ ആറ് പേര്‍ തമിഴ്നാട്ടില്‍ തേനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ദേവതാനം പെട്ടിക്ക് സമീപം പരശുരാമപുരത്താണ് അപകടം. തങ്കമണി സ്വദേശികളായ കുരിശുപാറ പൊട്ടലാങ്കല്‍ ഷൈന്‍ (35), മുള്ളനാനിക്കല്‍ ബേബി (60), നീലിവയല്‍ കരിപ്പാപറമ്പില്‍ ബിനു (34), അച്ഛന്‍കാരനം വെട്ടുകാട്ടില്‍ അജീഷ് (31), പട്ടലാംകുന്നേല്‍ മോന്‍സി (35), കഞ്ഞിക്കുഴി വെണ്‍മണി ജസ്റ്റിന്‍ ഇളംതുരുത്തി (30) എന്നിവരാണ് മരിച്ചത്. വാഴയില്‍ Read more about തേനിയിൽ വാഹനപകടത്തിൽ ആറ് മലയാളികൾ മരിച്ചു[…]

കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ്ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി വിവരം

01:48pm 25/07/2016 ചെന്നൈ: ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ് കാലാവസ്ഥ മോശമായതിനെ തുടർന്ന് ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥക്കിടെ ദിശ മാറ്റാൻ ശ്രമിച്ചപ്പോഴുണ്ടായ സാങ്കേതിക തകരാർ മൂലം വിമാനം കടലിൽ പതിച്ചതാവാമെന്നാണ് നിഗമനം. മൂന്നു ദിവസം നടത്തിയ തിരച്ചിലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബെ മാധ്യമങ്ങളോട് പറഞ്ഞു. പിഴവ് വരാത്തവിധത്തിലാണ് സേനകളുടെ സംയുക്ത തിരച്ചിലെന്നും അദ്ദേഹം Read more about കാണാതായ വ്യോമസേനാ വിമാനത്തിലെ പൈലറ്റ്ദിശ മാറ്റാൻ അനുമതി തേടിയിരുന്നതായി വിവരം[…]

പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്

01:39 PM 25/07/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ ഫെയ്സ്ബുക്കിലിട്ട സംഭവത്തില്‍ പഞ്ചാബിൽ നിന്നുള്ള എ.എ.പി എം.പി ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ വിലക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ടത് വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാൽ വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും Read more about പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്[…]

ഇസ്രയേലി വനിത ഹിമാചല്‍പ്രദേശില്‍ പീഡനത്തിനു ഇരയായി

01:06pm 25/7/2016 മണാലി: ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 25കാരിയായ ഇസ്രയേലി വനിതയെ മാനഭംഗപ്പെടുത്തി. രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് യുവതി പോലീസില്‍ പരാതിനല്‍കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കെത്തിയ വനിത, ഷിംലയില്‍ നിന്ന് മണാലിയിലെത്തിയ ശേഷം ടാക്‌സി കിട്ടാതെ വന്നപ്പോള്‍ രണ്ടു പേര്‍ ലിഫ്റ്റ് നല്‍കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഇവര്‍ മണാലിയുടെ പ്രന്തപ്രദേശത്തെ ഒഴിഞ്ഞയിടത്തെത്തിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി വ്യക്തമാക്കിയത്. ആശുപത്രയില്‍ കഴിയുന്ന യുവതിയെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്കു വിധേയയാക്കും. 2013 ജൂണിലും മണാലിയില്‍ സമാന Read more about ഇസ്രയേലി വനിത ഹിമാചല്‍പ്രദേശില്‍ പീഡനത്തിനു ഇരയായി[…]

കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന

12.16 AM 25-07-2016 ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. സമുദ്രോപരിതലത്തില്‍ ചില വസ്തുക്കള്‍ പൊങ്ങിക്കിടക്കുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങളാണ് വിമാനം തകര്‍ന്നതിലേക്കുള്ള സൂചനകള്‍ നല്‍കുന്നത്. ഐഎസ്ആര്‍ഒയുടെ റിസാറ്റ് ഭൂതല ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് കാണാതായ വിമാനത്തിന്റെതാണോ എന്ന് പരിശോധിച്ചു വരികയാണ്. കാണാതായ വിമാനത്തില്‍ രണ്ട്് മലയാളികളടക്കം 29 പേരാണ് ഉണ്ടായിരുന്നത്.

വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കൊച്ചിയില്‍ ആരംഭിച്ചു

12.06 AM 25-07-2016 വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കറൂട്ട്‌സിന്റെയും വിജിലന്‍സിന്റെയും മേല്‍നോട്ടത്തില്‍ ഞായറാഴ്ച്ച കൊച്ചിയില്‍ നടന്നു. അഭിമുഖവും പരീക്ഷയും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും നോര്‍ക്കയുടെയും നിരീക്ഷണത്തില്‍ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നത്. വിദേശത്തേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പുകളും ലക്ഷങ്ങള്‍ കോഴ വാങ്ങിയും ആളുകളെ ചൂഷണം ചെയ്യുകയും അട്ടിമറി നടക്കുകയും ചെയ്തതോടെ 2015 ഏപ്രില്‍ മുതല്‍ ഗള്‍ഫിലേക്കുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ്ങ് നിയമനംസ്വകാര്യ ഏജന്‍സികളെ മൊത്തം Read more about വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കൊച്ചിയില്‍ ആരംഭിച്ചു[…]