കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു

08:33 PM 22/07/2016 ന്യൂഡൽഹി: പോർട്ട്​ ബ്ലയർ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ക്യാപ്​റ്റൻ ലഫ്​​. കേണൽ ബഡ്​സാര, ​​ഫ്ലൈറ്റ്​ ലഫ്​റ്റനൻറ്​ കുനാൽ, കോ പൈലറ്റ്​ നന്ദാൽ, ​എയർ ഫോഴ്​സ്​ എഞ്ചിനീയർ രാജൻ എന്നിവരുടെ വിവരങ്ങളാണ്​ പുറത്തുവിട്ടത്​. കാണാതായവരിൽ ഒമ്പത്​ പേർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്​. സാംബ മൂർത്തി, ​പ്രസാദ്​റാവു, ചിന്ന റാവു, സേനാപതി, മഹാറാണ, ശ്രീനിവാസ റാവു, നാഗേന്ദ്ര റാവു എന്നിവരെ കാണാതായതായും റിപ്പോർട്ടുണ്ട്​. വെള്ളിയാഴ്​ച രാവിലെ എട്ടിനാണ്​ 29 Read more about കാണാതായ വൈമാനികരുടെ വിവരങ്ങൾ പുറത്തുവിട്ടു[…]

29 പേരുമായി വ്യോമസേന വിമാനം കാണാതായി

08:06pm 22/7/2016 ന്യൂഡൽഹി: 29 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും ആന്തമാനിലേക്ക് പറന്ന വ്യോമസേന വിമാനം കാണാതായി. ഇന്ന് രാവിലെ എട്ടിന് ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട എ.എൻ32 വിമാനമാണ് കാണാതായത്. ആറ് ക്രൂ അംഗങ്ങളടക്കം 29 വ്യോമസേന ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. ചെന്നൈയിൽ നിന്ന് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) കിഴക്കു വെച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടപ്പെട്ടത്. രാവിലെ 7.46ഓടെ പറന്നുയർന്ന വിമാനവുമായുള്ള ബന്ധം 8.30തോടെ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. റഡാറില്‍ വിമാനം Read more about 29 പേരുമായി വ്യോമസേന വിമാനം കാണാതായി[…]

ഗുജറാത്തിലെ അക്രമം ആസൂത്രിതമെന്ന് ദലിത് സംഘടന

01:12pm 22/07/2016 അഹ് മദാബാദ്: ഗുജറാത്തിലെ യുനയിൽ നാല് ദലിത് യുവാക്കളെ ക്രൂരമായി മർദിച്ചതിന് പിന്നിൽ മുൻവൈരാഗ്യമെന്ന് ദലിത് സംഘടന. അഹ് മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദലിത് അധികാർ മഞ്ച് എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് ദലിത് യുവാൾക്കെതിരായ അതിക്രമം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്. സംഘടനയിലെ എട്ടംഗസംഘമാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. മർദനമേറ്റ യുവാക്കളിലൊരാളുടെ പിതാവിനെ ഗ്രാമത്തിലെ സർപഞ്ച് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഇപ്പോൾത്തന്നെ നിർത്തണം. ഇല്ലെങ്കിൽ ചത്ത പശുക്കൾ ജീവനോടെ എഴുന്നേറ്റുവരുമെന്നും ചത്ത പശുവിന്‍റെ തുകലെടുക്കുന്നത് Read more about ഗുജറാത്തിലെ അക്രമം ആസൂത്രിതമെന്ന് ദലിത് സംഘടന[…]

വഞ്ചിയൂര്‍ കോടതിയിലെ അക്രമസംഭവങ്ങളില്‍ പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

01:05pm 22/07/2016 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയില്‍ രണ്ട് കേസുകളാണ് അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷന്‍, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്. പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രിയങ്ക രാഷ്ട്രീയത്തിലേക്ക്

01:00pm 22/7/2016 ന്യൂഡല്‍ഹി: വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനു വിരാമമാകുന്നു. അഭ്യൂഹങ്ങ ള്‍ക്കു വിരാമമിട്ടുകൊണ്ട് വരുന്ന 29ന് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലിറങ്ങും. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ലക്‌നോവില്‍ പാര്‍ട്ടി നടത്തുന്ന പടുകൂറ്റന്‍ റാലിയില്‍ പ്രിയങ്ക എത്തുമെന്നും തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുത്രിയും 44-കാരിയുമായ പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങ ണമെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരു ന്നു. ലക്‌നോവിലെ റാലിയില്‍ Read more about പ്രിയങ്ക രാഷ്ട്രീയത്തിലേക്ക്[…]

മായാവതിക്കെതിരെ മോശം പരാമര്‍ശം; ലക്നോവില്‍ വന്‍ പ്രക്ഷോഭം

12:00 AM 21/07/2016 ലക്നോ : ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ ലക്്നോവില്‍ വന്‍ പ്രതിഷേധറാലി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് ശങ്കര്‍ സിങ്ങിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകരും അനുയായികളും തെരുവിലിറങ്ങി. ഹസ്റത്ത്ഗഞ്ചിലെ അബ്ബേദ്കര്‍ പ്രതിമക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ ശങ്കര്‍ സിങ്ങിന്‍്റെ കോലം കത്തിക്കുകയും ബി.ജെ.പിക്കെതിരായി മുദ്രാവക്യം വിളിക്കുകയും ചെയ്തു. പൊലീസ് ബാരികേഡുകള്‍ പ്രവര്‍ത്തകര്‍ തള്ളിമാറ്റി. പ്രതിഷേധത്തില്‍ വിവിധ ജില്ലകളില്‍ Read more about മായാവതിക്കെതിരെ മോശം പരാമര്‍ശം; ലക്നോവില്‍ വന്‍ പ്രക്ഷോഭം[…]

സെന്‍കുമാറിന് തിരിച്ചടി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി

11:56am 21/7/2016 കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ഡിജിപി സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനാണ് മുന്‍ഗണനയെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഡിജിപി സ്ഥാനത്ത് ആര് വേണമെന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ ഡിജിപി റാങ്ക് നഷ്ടപ്പെട്ട സെന്‍കുമാറിന് ശമ്പളത്തലില്‍ മാറ്റം വരരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയ നടപടി സുപ്രീം കോടതി വിധിയുടെയും Read more about സെന്‍കുമാറിന് തിരിച്ചടി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി[…]

കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കാൻ ശിപാർശ

11:27 AM 21/07/2016 തിരുവനന്തപുരം:കെ.ബാബുവിനെതിരെ വിജിലൻസ് കേസ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ശിപാർശ നൽകിയത്. വിജിലൻസ് സെൻട്രൽ റേഞ്ച് എസ്.പിയാണ് ശിപാർശ നൽകിയിരിക്കുന്നത്. മന്ത്രിയായിരിക്കെ ബാർ ലൈസൻസ് അനുവദിക്കുന്നതിൽ ബാബു നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ നൽകിയ പരാതിയിലാണ് നടപടി. ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നേതാവ് വി.എം രാധാകൃഷ്ണനാണ് ബാബുവിനെതിരെ പരാതി നൽകിയത്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാവും എസ്പിയുടെ ശുപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കുക. ബാബുവിനെതിരെ Read more about കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കാൻ ശിപാർശ[…]

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയിൽ

11:21 AM 21/07/2016 തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമരവിള സ്വദേശി അനിൽരാജ്, ഭാര്യ അരുണ, നാലുവയസ്സുകാരിയായ മകൾ അനീഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഷോർട്ട് സർക്യൂട്ട് മൂലം വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചതാകാമെന്നാണ് നിഗമനം.

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജി കോടതി തള്ളി

03:15pm 20/7/2016 ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍, തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഇപ്പോള്‍ വെള്ളൂരിലെ വനിതാജയിലിലാണുള്ളത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നവര്‍ 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന 1994ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്. 1994 ജൂണ്‍ 14നാണ് നളിനി അറസ്റ്റിലായത്. 26 പേര്‍ പ്രതികളായ കേസില്‍ നേരത്തെ, നളിനിയുള്‍പ്പെടെ നാലു പേര്‍ക്ക് വധശിക്ഷയും മൂന്നു Read more about രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജി കോടതി തള്ളി[…]