കൊച്ചിയില്‍ അനധികൃതമായി നികുതിയടക്കാതെ അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചു

10:20am 11/7/2016 കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ചു കിലോഗ്രാം സ്വര്‍ണം പിടികൂടി. അനധികൃതമായി നികുതിയടക്കാതെ മുംബൈയില്‍ നിന്ന് ട്രെയിന്‍ വഴി കടത്തിയ സ്വര്‍ണമാണ് ഷാഡോ പോലീസ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. കച്ചേരിപ്പടിയിലെ പ്രമുഖ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദന്‍ സിംഗ്, പ്രഹ്ലാദ് എന്നീ രാജസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു നാലു ലക്ഷം Read more about കൊച്ചിയില്‍ അനധികൃതമായി നികുതിയടക്കാതെ അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചു[…]

കാണാതായവരില്‍ ഒരാളെ കണ്ടെത്തി

10:10am 11/7/2016 മുംബൈ: ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളെ മുംബൈയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനിനെയാണ് കണ്‌ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു. ഒരാഴ്ച മുമ്പ് ഫിറോസ്ഖാന്‍ വീട്ടിലേക്കു വിളിച്ചിരുന്നു. ബാക്കിയുള്ളവര്‍ സിറിയയില്‍ ആണെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മറ്റുള്ളവരുടെ തിരോധാനത്തെകുറിച്ച് വ്യക്തമായവിവരം ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നാല്‍പ്പതിലേറെ മലയാളികള്‍ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണെ്ടന്നാണ് Read more about കാണാതായവരില്‍ ഒരാളെ കണ്ടെത്തി[…]

കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.

10;01 AM 11/07/2016 ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. സംഘര്‍ഷം തുടരുന്ന താഴ്വരയില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്. ക്രമസമാധാന പ്രശ്നം പരിഗണിച്ച് താഴ്വരയില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 15 പേര്‍ സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു. സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച Read more about കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി.[…]

മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

04:45 PM 10/07/2016 തിരുവനന്തപുരം: കാസർകോട് നിന്ന് കാണാതായ 15 പേരിൽ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയുടെ മാതാവ് ബിന്ദുവാണ് മുഖ്യമന്ത്രി നേരിൽ കണ്ട് പരാതി നൽകിയത്. മുമ്പ് പൊലീസിന് നൽകിയ പരാതിയുടെ ഒരു പകർപ്പാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. നിമിഷയെ കാണാതായ സംഭവം ഗൗരവമായി പരിഗണിക്കുമെന്നും കേരളാ പൊലീസ് അന്വേഷണം നടത്തുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി. മകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയെ സന്ദർശിച്ച Read more about മലയാളികളുടെ തിരോധാനം: നിമിഷയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി[…]

കശ്മീരിൽ സംഘര്‍ഷവും കർഫ്യൂവും തുടരുന്നു

01:56 PM 10/07/2016 ശ്രീനഗർ: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരിൽ ഉടലെടുത്ത സംഘര്‍ഷം തുടരുന്നതായി റിപ്പോർട്ട്. സംഘർഷത്തിൽ മരണപ്പെട്ടവരുടെ സംഖ്യ 16 ആയി ഉയർന്നു. 90 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 200ലധികം പേർക്ക് പരിക്കേറ്റു. സംഘർഷം മുന്നിൽ കണ്ട് 10 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചിട്ടില്ല. അനന്ത്നാഗ്, ഖുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷാ സ്ഥാപനങ്ങൾക്കും നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള പൊലീസ് Read more about കശ്മീരിൽ സംഘര്‍ഷവും കർഫ്യൂവും തുടരുന്നു[…]

മധ്യപ്രദേശില്‍ കനത്ത മഴ; പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

01:48pm 10/7/2016 ഭോപ്പാല്‍: മൂന്നു ദിവസമായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മധ്യപ്രദേശില്‍ 15 പേര്‍ മരിച്ചു. നര്‍മദ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് 400 പേരെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. നദി അപകടമേഖല കടന്ന് കരകവിഞ്ഞൊഴുകുന്നത് ഭീഷണി സൃഷ്ടിക്കുന്നുണ്‌ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. മുഖ്യമന്ത്രി ഇന്നു മന്ത്രിമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചു. മന്ത്രിമാരോട് അവരവരുടെ ജില്ലകളിലേക്ക് മടങ്ങാനും അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കാനും മുഖ്യമന്ത്രി അറിയിച്ചു.

കര്‍ണാടകയിലെ ഹാസനില്‍ വാഹനാപകടം; നാല് മരണം

01:37pm 10/7/2016 ഹാസന്‍: ബംഗളൂരുമംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. സ്വകാര്യ ബസും ടൊയൊറ്റ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 2.45ന് ദേശീയപാതയില്‍ ഹാസനിലാണ് അപകടം. മരിച്ചവരില്‍ ബംഗളൂരു സഞ്ജീവിനി നഗര്‍ സ്വദേശിയായ കാര്‍ െ്രെഡവര്‍ ശങ്കര്‍ മൂര്‍ത്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സമയത്ത് കാറില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹാസന്‍ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഹാസനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.

ദലിതനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.

04:08pm 09/07/2016 അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതനായ 42കാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാം സിന്‍ഗ്രാഹിയ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട 46ഓളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ് ഗുജറാത്തിലെ പി.ഡി.യു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാം സിന്‍ഗ്രാഹിയ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത് കരവാന്ദ്ര, ലഖു Read more about ദലിതനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.[…]

15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി

03:57pm 09/07/2016 കൊച്ചി: കാസർകോട് ജില്ലയിൽ നിന്ന് 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധിക്കേണ്ട വിഷയമാണിത്. പാലക്കാട് നിന്നും സമാന രീതിയിലുള്ള തിരോധാനം ഉണ്ടായിട്ടുണ്ടെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ അഞ്ചാം തീയതി മുതലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷമാണ് തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന തരത്തിൽ Read more about 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി[…]

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ

03:46 PM 09/07/2016 തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ. തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയ ഇവരെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും. മേരി ദാസന്‍റെ വീടിന് സമീപം താമസിച്ചിരുന്നയാളും ഭാര്യയുമാണ് കസ്റ്റഡിയിലെന്നാണ് സൂചന. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. വ്യാഴാഴ്ചയാണ് കോളിയൂർ തൊട്ടിൽപ്പാലം ചാനൽക്കര ചരുവിള പുത്തൻവീട്ടിൽ മേരിദാസിനെ (50) തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലും ഭാര്യ ഷീജയെ (41) തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. ഷീജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ Read more about കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ[…]