സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചു

10.55 PM 06-07-2016 സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച നടത്തുമെന്നു ്രപഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആക്രമണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണു പണിമുടക്ക് പിന്‍വലിക്കുന്നതെന്നു ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. 200 പേര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. രോഗിയുടെ ആള്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. Read more about സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് പിന്‍വലിച്ചു[…]

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

07.42 PM 06-07-2016 ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ട്രെയിനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. ട്രെയിന്‍ യാത്രയിലെ ആള്‍മാറാട്ടം തടയാനും സുരക്ഷയ്ക്കുമായാണ് ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് Read more about ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു[…]

കാമുകിയുടെ കൊലപാതകം: ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ്

03:44 PM 06/07/2016 ജോഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്‍റെ വികലാംഗത്വം പരിഗണിച്ചാണ് പുന:പരിശോധിച്ച് ആറു വര്‍ഷമായാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2013ലാണ് വിധിക്കാസ്പദമായ കൊലപാതകം നടന്നത്. വാലന്‍റൈന്‍സ് ദിനത്തിൽ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്‍റെ Read more about കാമുകിയുടെ കൊലപാതകം: ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ്[…]

ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായി

03:41 PM 06/07/2016 ന്യൂഡൽഹി: ലിബിയയിൽവച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളിയായ റെജി ജോസഫ് മോചിതനായി. പേരാമ്പ്ര ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്‍റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ മാര്‍ച്ച് 31 നാണ് തട്ടിക്കൊണ്ടുപോയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എ.എച്ച് ഖാന്‍റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോകുമ്പോഴാണ് റെജിയെ തട്ടിക്കൊണ്ടുപോയത്.

ഖുര്‍ ആന്‍ കീറിയ സംഭവം: നരേഷ് യാദവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു

03:37pm 06/07/2016 ന്യൂഡല്‍ഹി: പഞ്ചാബില്‍ ഖുര്‍ ആന്‍ കീറിയ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെ അന്വേഷണസംഘം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ചോദ്യം ചെയ്തത്. പൊലീസിന്‍െറ പല ചോദ്യങ്ങള്‍ക്കും നരേഷ് യാദവ് ഉത്തരം പറഞ്ഞില്ളെന്ന് സങ്കൂര്‍ പൊലീസ് സൂപ്രണ്ട് പ്രീത്പാല്‍ സിങ് തിണ്ടി പറഞ്ഞു.സംഭവത്തില്‍ അറസ്റ്റിലായ വിജയ് കുമാറിനെ കണ്ടിരുന്നുവെന്നും സംഭവ ദിവസം വിജയ്കുമാറുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്നും നരേഷ് യാദവ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്. Read more about ഖുര്‍ ആന്‍ കീറിയ സംഭവം: നരേഷ് യാദവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു[…]

ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

11:44am 05/7/2016 കലിഫോര്‍ണിയ: ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേകി നാസയുടെ ജൂണോ പേടകം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. നാലു വര്‍ഷവും 10 മാസവും 29 ദിവസവുംകൊണ്ട് 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ജൂണോ വ്യാഴത്തിന്റെ അടുത്തെത്തെത്തിയത്. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു Read more about ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍[…]

കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

09.08 AM 05-07-2016 കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ നാലോടെ ഷണ്ടിംഗിനിടെയാണ് സംഭവം. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കനത്ത മഴയില്‍ പാളം വ്യക്തമായ കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ അഞ്ചിന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ എഞ്ചിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റി. എന്നാല്‍ അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ Read more about കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു[…]

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും

08.52 AM 05-07-2016 കരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ Read more about സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും[…]

കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്

08.26 05-07-2016 കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്. രാവിലെ 11-ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ബിജെപിയിലും വൈകാതെ അഴിച്ചുപണിയുണ്ടാകും. ഇന്നത്തെ അഴിച്ചുപണിയില്‍ അര ഡസനോളം മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കും. അടുത്ത വര്‍ഷം ആദ്യം നടക്കേ ണ്ട ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി തന്ത്രങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതാകും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ വികസനം. യുപിയില്‍ നിന്നടക്കം പത്തോളം പുതുമുഖങ്ങളെ കേന്ദ്രമന്ത്രിമാരാക്കാനാണു തീരുമാനം. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരും പുതിയ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരും ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് Read more about കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്[…]

ഐസ്‌ക്രീം പാര്‍ലര്‍കേസ്; വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

06.48 PM 04-07-2016 ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ വിഎസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഎസിന്റെ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കേസില്‍ വിഎസിന് വേണമെങ്കില്‍ വിചാരണകോടതിയെ സമീപിക്കാം എന്ന് കോടതി നിര്‍ദേശിച്ചു. മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും Read more about ഐസ്‌ക്രീം പാര്‍ലര്‍കേസ്; വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി[…]