അമീറുളിനെ കാഞ്ചിപുരത്ത് എത്തിച്ചു

03:30pm 29/6/2016 കാഞ്ചിപുരത്തിനടുത്തുള്ള ശിങ്കിടിപാക്കത്തെ വാഹനനിര്‍മാണശാലയില്‍ താത്കാലിക ജീവനക്കാരനായി ജോലിക്കു കയറിയിരുന്നു. ഇവിടെ ഇയാള്‍ താമസിച്ചിരുന്ന ക്യാമ്പിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. പിന്നീട് കമ്പനിയിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ശിങ്കിടിപാക്കത്തെ ക്യാമ്പില്‍ ആറോളം മുറികളാണുള്ളത്. ഇവിടുത്തെ ഒരു മുറിയില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പമാണ് അമീറുള്‍ താമസിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അന്വേഷണ സംഘം കാഞ്ചിപുരത്തേക്ക് പുറപ്പെട്ടത്. കൊലയ്ക്ക് ശേഷം ആസാമിലേക്ക് പോയ ഇയാള്‍ കാഞ്ചിപുരത്ത് എത്തിയ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പോലീസ് Read more about അമീറുളിനെ കാഞ്ചിപുരത്ത് എത്തിച്ചു[…]

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

03:15pm 29/06/2016 ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം നൽകി. ജീവനക്കാരുടെ ശമ്പളം 23.55 ശതമാനം വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ 16 ശതമാനം വരെ വർധിക്കും. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സര്‍വിസില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പരമാവധി 2.5 ലക്ഷവുമാവും. ഇത് യഥാക്രമം 7000ഉം 90,000വുമായിരുന്നു. ആറാം ശമ്പള കമീഷന്‍ 20 ശതമാനം വര്‍ധനയായിരുന്നു ശിപാര്‍ശ ചെയ്തത്. എന്നാല്‍, ഇത് ഇരട്ടിയാക്കിയാണ് 2008ല്‍ നടപ്പാക്കിയത്. ആകെ 23.55 ശതമാനം Read more about കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം[…]

വി. ശശി ഡെപ്യൂട്ടി സ്പീക്കർ

01:15pm 29/06/2016 തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു. വി. ശശിക്ക് 90 വോട്ടും എതിർ സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി. ജോർജും ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസും വോട്ട് രേഖപ്പെടുത്തി. എന്നാൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല. പ്രതിപക്ഷ എം.എൽ.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയും ബി.ജെ.പി Read more about വി. ശശി ഡെപ്യൂട്ടി സ്പീക്കർ[…]

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

03.50 AM 29-06-2016 വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 29ന് പുലര്‍ച്ചെ 1.45 ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞആഴ്ച്ചയാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ന്യൂസ് 18 ടിവി റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഡോക്ടര്‍മാര്‍ പരിശ്രമിച്ചെങ്കിലും 28ന് പനിബാധിച്ച് അബോധാവസ്ഥയിലായി ഇതോത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും 29ന് പുലര്‍ച്ചെ 1.45ന് Read more about മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു[…]

53 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; അതില്‍ ഒന്നാം സ്ഥാനം കെഎസ്ആര്‍ടിസി

02:58pm 28/6/2016 തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളും വന്‍നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 53 എണ്ണം കനത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ 889 കോടി രൂപയുടെ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. എന്നാല്‍ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്നും സിഎജി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതില്‍ നാലു സ്ഥാപനങ്ങള്‍ ലാഭ-നഷ്ടം വരുത്താതെ പ്രവര്‍ത്തനം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടം നേരിടുന്ന Read more about 53 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; അതില്‍ ഒന്നാം സ്ഥാനം കെഎസ്ആര്‍ടിസി[…]

പ്രതിയെ മുന്‍പരിചയമില്ല :ജിഷയുടെ അമ്മയും സഹോദരിയും

02:44pm 28/6/2016 ആലുവ: ജിഷകൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് തിരിച്ചറിയില്‍ പരേഡില്‍ ജിഷയുടെ അമ്മ രാജശ്വേരിയും സഹോദരി ദീപയും പോലീസിനോട് വ്യക്തമാക്കി. ആലുവ പോലീസ് ക്ലബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കിണറ്റിന്‍കരയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയും താനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നു രാജശ്വേരി മറ്റൊരാളെകൂട്ടി തന്നെ മര്‍ദിച്ചെന്നും അമിറുള്‍ പറഞ്ഞതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ ദ്വിഭാഷിയായിരുന്ന ലിപ്ടന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും Read more about പ്രതിയെ മുന്‍പരിചയമില്ല :ജിഷയുടെ അമ്മയും സഹോദരിയും[…]

ജിഷ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന

01:22PM 28/6/2016 പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ജിഷയുടെ വീടിനു സമീപമുള്ള കെട്ടിടത്തിന് മുകളില്‍നിന്നു ലഭിച്ച കത്തിയില്‍ രക്തക്കറ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്. ഇതു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. കത്തി ആദ്യം പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടില്ലായിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് രക്തക്കറ കണ്‌ടെത്തുകയായിരുന്നു. രക്തം ജിഷയുടെ ആകാമെന്ന സംശയത്തില്‍ കത്തി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രക്തം ജിഷയുടേത് ആണെന്ന് തെളിഞ്ഞാല്‍ കോടതിയില്‍ Read more about ജിഷ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന[…]

ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി.

11:59am 28/6/2016 തിരുവനന്തപുരം: തലശേരിയില്‍ കുട്ടിമാക്കൂലില്‍ ദളിത് സഹോദരിമാരെ ജാമ്യം നിഷേധിച്ചു ജയിലിലടച്ച സംഭവത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭ ബഹിഷ്‌കരിച്ചത്. ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും യുവതികള്‍ ജാമ്യമെടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കോടതിയെ വിമര്‍ശിച്ച കെ.സി. ജോസഫ് മുന്‍കാല Read more about ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി.[…]

ജിഷയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു

11:40am 28/06/2016 പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ് ലാമിനെ പെരുമ്പാവൂരിലെ കൊലപാതകം നടന്ന വീട്ടിലും വാടകക്ക് താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു തെളിവെടുത്തു. രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാൽകരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. പ്രതിയെ രാവിലെ 6.25ഓടെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കുറുപ്പുംപടി കനാൽകരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി Read more about ജിഷയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുത്തു[…]

ഗുല്‍ബര്‍ഗ റാഗിംഗ്: കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും

04:20pm 27/6/2016 ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ഇടപെടുന്നു. സംഭവം നടന്ന ഗുല്‍ബര്‍ഗ അല്‍ ഖമര്‍ കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.എസ്.ദിലീപ് കുമാര്‍ പറഞ്ഞു. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോളജ് പ്രവര്‍ത്തിച്ചതെന്ന് കണ്‌ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കോളജിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായി. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അറിയിച്ചു.