സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.
07:54 am 26/5/2017 ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വടക്കൻ സിറിയയിലെ അൽ ബറുഡ ഗ്രാമത്തിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊലപ്പെട്ടിരുന്നു.










