അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകന് വേണ്ടി സഹായമഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ കൂട്ടായ്മ

12.05 AM 23-06-2016 വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സനല്‍കുമാറിന് കൈത്താങ്ങാവാന്‍ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് കൂട്ടായ്മ. ചികിത്സാച്ചെലവിനും തുടര്‍ ആവശ്യങ്ങള്‍ക്കുമായി വന്‍ തുക ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് തങ്ങളാലാവും വിധം സഹായിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമം തുടരുന്നത്. കഴിഞ്ഞദിവസമാണ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ന്യൂസ് 18 ടിവി റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപിന് ഗുരുതരമായി പരിക്കേറ്റത്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാന്‍ എല്ലാവരും തങ്ങളാല്‍ കഴിയുംവിധം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമസുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ Read more about അപകടത്തില്‍ പെട്ട മാധ്യമപ്രവര്‍ത്തകന് വേണ്ടി സഹായമഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ കൂട്ടായ്മ[…]

അഞ്ജു ബോബി ജോർജ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു

03:30PM 22/06/2016 തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രാജിവെച്ചു. ഇന്നു ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. അപമാനം സഹിച്ച് പ്രസിഡന്‍റ് പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജു ബേബി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സിനെ ജാതിയോ മതമോ ഇല്ല. സ്പോർട്സിനെ തോൽപിക്കാം, എന്നാൽ കായികതാരങ്ങളെ തോൽപിക്കാനാവില്ല. സർക്കാറിന്‍റെ ശിപാർശ പ്രകാരമാണ് സഹോദരൻ അജിത്ത് മർകോസിനെ Read more about അഞ്ജു ബോബി ജോർജ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു[…]

മഴയിലും ഇടിമിന്നലിലും ബിഹാറിൽ 48 മരണം; കനത്ത നാശനഷ്ടം

01:00 PM 22/06/2016 പറ്റ്ന: കനത്ത മഴയിലും ഇടിമിന്നലിലും ആലിപ്പഴ വർഷത്തിലും പെട്ട് ബിഹാറിൽ 48 പേർ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയിൽ കൃഷിയടക്കം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബിഹാറിലെ വടക്കുകിഴക്കൻ ജില്ലകളിലുണ്ടായ മഴയിൽ 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. മധേപുര, കത്യാർ, സഹർസ, മധുബനി, ദർബഗ, സമസ്തിപുർ, ഭഗൽപുർ എന്നീ ജില്ലകളിലാണ് ദുരന്തമുണ്ടായത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പുർണിയ ജില്ലയിൽ 65-70 കിലോമീറ്റർ വേഗതയിലാണ് കാറ്റ് Read more about മഴയിലും ഇടിമിന്നലിലും ബിഹാറിൽ 48 മരണം; കനത്ത നാശനഷ്ടം[…]

ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ലൈംഗിക വൈകൃതത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

11:34 AM 22/06/2016 കൊച്ചി: പെരുമ്പാവൂരിനടുത്ത് ഒരു വീട്ടില്‍ ആടിനെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചതായി അറിയുന്നു. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തേക്കാണ് കസ്റ്റഡി. 30ന് വൈകുന്നേരം 4.30ന് പ്രതിയെ വീണ്ടും ഹാജരാക്കണം. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും മറ്റുമായി ആലുവ പൊലീസ് ക്ളബിലേക്ക് കൊണ്ടുപോയി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിയെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനാവലി കോടതി പരിസരത്തെ റോഡില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ Read more about ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ലൈംഗിക വൈകൃതത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.[…]

കർണാടകയിൽ സ്കൂൾവാനിൽ ബസിടിച്ച് 8 കുട്ടികൾ മരിച്ചു

03:30pm 21/06/2016 ബംഗളുരു: കർണാടകയിലെ മംഗലാപുരത്തിനടുത്ത് കുന്ദാപുരയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബംഗളുരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം. നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്‌സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

01:27am 21/6/2016 കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ് ലാമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30വരെ 10 ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചാണ് പെരുമ്പാവൂര്‍ കോടതി ഉത്തരവിട്ടത്. പ്രതിയെ 30ാം തീയതി വൈകിട്ട് 4.30ന് മുമ്പ് കോടതിയില്‍ ഹാജരാക്കണം. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡി അനുവദിക്കുന്ന കാര്യം കോടതി പരിഗണിക്കും. പൊലീസിന്റെ അപേക്ഷ പരിഗണിച്ചായിരിക്കും നടപടിയെന്നും കോടതി വ്യക്തമാക്കി. കുറുപ്പംപടി മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ പകരം ചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ കോടതി ജഡ്ജി വി. മഞ്ജുഷയാണ് ഉത്തരവ് Read more about ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു[…]

അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം

11:50 AM 21/06/2016 ന്യൂഡല്‍ഹി: യോഗ മതപരമായ ചടങ്ങല്ലെന്ന്​ ​പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ചണ്ഡിഗഡിലെ കാപ്പിറ്റോൾ ഹില്ലിൽ രണ്ടാമത്​ അന്തർദേശീയ യോഗ ദിനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ യോഗ ബന്ധിപ്പിക്കുന്നതായി മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ള 100 കുട്ടികളടക്കം 30,000 പേർ ​കാപിറ്റോൾ ഹില്ലിലെ യോഗ പരിപാടിയിൽ പ​െങ്കടുത്തു. ചെലവില്ലാതെ ആരോഗ്യം ഉറപ്പുനൽകുന്ന യോഗയുടെ ഫലം ജീവിത കാലത്തതന്നെ ലഭിക്കും. എന്നാൽ യോഗയുടെ ഗുണങ്ങൾ അംഗീകരിക്കാൻ ഇപ്പോഴും ചിലർ തയാറല്ല. നല്ല ആരോഗ്യത്തിനെന്ന Read more about അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം[…]

ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്

11.06 PM 20-06-2016 ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്. ന്യൂസ് 18 ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടര്‍ സനല്‍ ഫിലിപ്പിനാണു പരുക്കേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ സനലിനെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ വണ്ടന്‍പതാലിലെ വീട്ടില്‍നിന്നു ജോലി സ്ഥലമായ കൊച്ചിയിലേക്കു പോകാന്‍ മുണ്ടക്കയത്തേക്കു വരുന്നതിനിടെയാണ് നാലു സെന്റ് കോളനിക്കു സമീപം അപകടമുണ്ടായത്. ജിഷ വധക്കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ കാക്കനാട് Read more about ഓട്ടോറിക്ഷ മറിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകനു ഗുരുതര പരുക്ക്[…]

എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ എറണാകുളം ജില്ലക്ക് മികച്ച നേട്ടം

10.41 PM 20-06-2016 മെഡിക്കല്‍ എന്‍ട്രന്‍സ് ഫലത്തിന് പിന്നാലെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തിലും എറണാകുളം ജില്ലക്ക് അഭിമാനമായ നേട്ടം. ഒന്നാം റാങ്ക് നേട്ടത്തിന് പുറമേ ആദ്യ പത്തു റാങ്കുകാരിലെ രണ്ടു പേരും ജില്ലക്കാരാണ്. ഇതിന് പുറമേ എസ്.സി വിഭാഗത്തില്‍ രണ്ടാം റാങ്കും ഇടുക്കി ജില്ലയിലെ ഒന്നാ റാങ്കും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേടി. സംസ്ഥാന തലത്തില്‍ ആദ്യ 1000 റാങ്കുകാരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളതും (185) കൂടുതല്‍ പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയതും (6971) ജില്ലയില്‍ നിന്ന് Read more about എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ എറണാകുളം ജില്ലക്ക് മികച്ച നേട്ടം[…]

ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്‌ലാമിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും

06.43 PM 19-06-2016 ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. ജിഷയുടെ അമ്മയെയും സഹോദരിയെയും അയല്‍വാസികളെയും പ്രതിയെ സംബന്ധിച്ച് മൊഴി നല്‍കിയവരെയും പങ്കെടുപ്പിച്ചു കൊണ്ടാകും തിരിച്ചറിയില്‍ പരേഡ് നടത്തുക. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. കുന്നംപുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഷിജു ഡാനിയേല്‍ തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കും. അമീറുല്‍ ഇസ്‌ലാമിനെപ്പോലെ തോന്നിക്കുന്ന അഞ്ചോളം പേരെ ഒരേ സ്‌റ്റൈലില്‍ അണിനിരത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. അമീറുലിനെ മുമ്പ് Read more about ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്‌ലാമിനെ നാളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും[…]