ബറാക് ഒബാമ ഹിരോഷിമ ഈ മാസാവസാനം സന്ദര്‍ശിക്കും

PM 10/05/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, രണ്ടാംലോക യുദ്ധത്തില്‍ അമേരിക്ക ബോംബിട്ട് നാമാവശേഷമാക്കിയ ഹിരോഷിമ നഗരം ഈ മാസാവസാനം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഒബാമ ഹിരോഷിമയിലത്തെുന്നത്. മെയ് 21നും 28നുമിടെയാണ് സന്ദര്‍ശനം. സംഭവം യാഥാര്‍ഥ്യമായാല്‍ പദവിയിലിരിക്കെ രണ്ടാംലോകയുദ്ധത്തിനു ശേഷം ജപ്പാന്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാകും ഒബാമ. മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഹിരോഷിമയിലത്തെിയിരുന്നുവെങ്കിലും പ്രസിഡന്റ് പദവിയൊഴിഞ്ഞ കാലത്തായിരുന്നു അത്. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സന്ദര്‍ശിക്കാനും ഒബാമ താല്‍പര്യം Read more about ബറാക് ഒബാമ ഹിരോഷിമ ഈ മാസാവസാനം സന്ദര്‍ശിക്കും[…]

മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ

10:39 AM 11/05/2016 ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സർക്കാരിന്‍റെ അഭ്യർഥന ബ്രിട്ടൻ നിരസിച്ചു. ലണ്ടനിലെത്തിയപ്പോള്‍ മല്യക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ നിലവിലുള്ള നിയമപ്രകാരം മല്യയെ തിരിച്ചയക്കാന്‍ കഴിയില്ലെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ മല്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്‍കാമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു. കേസുകളുടെ അന്വേഷണത്തിന് Read more about മല്യയെ ഇന്ത്യക്ക് കൈമാറില്ലെന്ന് ബ്രിട്ടൻ[…]

ജിഷ വധം:സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു

9.42 PM 10-05-2016 നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് അന്വേഷണം നാട്ടുകാരിലേക്കും വ്യാപിപ്പിക്കുന്നു.ഇന്നലെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലെ ആരോഗ്യമുള്ള എല്ലാവരുടേയും വിരലടയാളം പൊലീസ് ശേഖരിച്ചു. രായമംഗലം പഞ്ചായത്ത് ഒന്ന്, 20 വാര്‍ഡുകളിലെ 18 വയസ് മുതല്‍ 70 വയസ് വരെയുള്ള ആരോഗ്യമുള്ളവരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന വൈകിട്ട് 3.30 വരെ തുടര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ബാക്കി പരിശോധന ഇന്ന് തുടരും. ഈ രണ്ട് വാര്‍ഡുകളിലായി ഏകദേശം മൂന്നോറം ആളുകളുടെ വിരലടയാളമാണ് ശേഷഖരിക്കുന്നത്. Read more about ജിഷ വധം:സമീപവാസികളുടെ വിരലടയാളം ശേഖരിച്ചു[…]

ജിഷയുടെ കൊലപാതകം: കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജി.ഐ.എ

09.31 PM 10-05-2016 കേരളം പോലെ വിദ്യാഭ്യാസത്തിലും സ്ത്രീശാക്തീകരണത്തിലും മുന്നിട്ടുനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ഗ്രൂപ്പ് ഓഫ് ഇന്റലിജന്‍സ് അസോസിയേഷന്‍(ജി.ഐ.എ) അംഗങ്ങള്‍ പറഞ്ഞു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പഠിച്ച ശേഷം അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിക്കുമെന്ന് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read more about ജിഷയുടെ കൊലപാതകം: കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും നിഷ്ഠുരമായ വധം നടന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് ജി.ഐ.എ[…]

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

01:11 PM 10/05/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് തിരിച്ചടി. ഹരീഷ്‌ന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഫലം സുപ്രീംകോടതി നാളെ ഔദ്യോഗികമായി പുറത്തുവിടും. ഹരീഷ് റാവത്ത് സര്‍ക്കാറിന് അനുകൂലമായി 33 വോട്ട് ലഭിച്ചതായാണ്? വിവരം. ഒരു ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിനെ പിന്തുണച്ചു. സു?പ്രീംകോടതി നിര്‍ദേ?ശത്തെ തുടര്‍ന്നാണ് വിശ്വാസ വോെട്ടടുപ്പ് നടന്നത് വിശ്വാസവോ?െട്ടടുപ്പ്? എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്? സഭ ചേര്‍ന്നത്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി Read more about ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി[…]

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി

12:40pm 10/5/2016 ഭോപ്പാല്‍: എയര്‍ ഇന്ത്യയുടെ ഡല്‍ഹി – കൊച്ചി വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ്‌ വിവരങ്ങള്‍. യാത്രക്കാരെ ഒഴിപ്പിച്ച്‌ പരിശോധനകള്‍ നടത്തിവരികയാണ്‌. രാവിലെ 8.15 ഓടെയാണ്‌ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ്‌ നടത്തിയത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍.

09:51am 10/05/2016 വാഷിങ്ടണ്‍: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍. മൊസാക് ഫൊന്‍സേകയില്‍ നിന്നും വിവരങ്ങള്‍ പുറത്തു കൊണ്ട് വന്ന അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഐ.സി.ഐ.ജെ ആണ് രേഖകള്‍ ഇപ്പോള്‍ പുറത്ത് വിട്ടിത്. ീളളവെീൃലഹലമസ.െശരശഷ.ീൃഴ എന്ന വെബ്‌സൈറ്റിലൂടെ ആര്‍ക്കും ഈ വിവരങ്ങള്‍ പരിശോധിക്കാം. അതേസമയം ഒന്നര കോടിയോളം വരുന്ന രേഖകളുടെ ചെറിയ ഭാഗം മാത്രമാണ് നിലവില്‍ പുറത്ത് വിട്ടിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്റീനന്‍ Read more about കള്ളപ്പണ നിക്ഷേപം സംബന്ധിച്ച രണ്ടു ലക്ഷം പാനമ രേഖകള്‍ ഓണ്‍ലൈനില്‍.[…]

ശബരിമല സ്ത്രീപ്രവേശം; ഈ മാസാവസാനം കേരളത്തില്‍ എത്തും തൃപ്തി ദേശായി

09:50am 10/05/2016 മുംബൈ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും സ്ത്രീകളുടെ തുല്യാവകാശത്തിനായി പോരാടുന്ന ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി.സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശം അനുവദിക്കണമെന്ന ആവശ്യം ക്ഷേത്രം ട്രസ്റ്റികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുമെന്നും ബലപ്രയോഗത്തിനു പകരം ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അവകാശം നേടിയെടുക്കുമെന്നും ഡി.എന്‍.എ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ശനി ഷിംഗ്‌നാപുര്‍, ത്രയംബകേശ്വര്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടതിവിധി നേടിയെടുത്തത് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന Read more about ശബരിമല സ്ത്രീപ്രവേശം; ഈ മാസാവസാനം കേരളത്തില്‍ എത്തും തൃപ്തി ദേശായി[…]

നീറ്റ്​: ഇളവുതേടി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി

08:40 PM 09/05/2016 ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ ​പ്രവേശപരീക്ഷയിൽ (നീറ്റ്​) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ നിയമസാധുതയില്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. ആദ്യഘട്ട പരീക്ഷ എഴുതിയവർക്കും രണ്ടാംഘട്ടം എഴുതാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, രണ്ടാംഘട്ട പരീക്ഷ തിയതി മാറ്റുന്നത് പരിഗണിക്കണം. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ജിഷാവധത്തില്‍ പ്രതിഷേധിച്ചു: സ്ത്രീകളെയും ഭിന്നലിംഗക്കാരേയും ഉള്‍പ്പെടെ 16 പേരെ പോലീസ് തല്ലിച്ചതച്ചു

11:07am 9/5/2016 പെരുമ്പാവൂര്‍: ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സുമായ 16 പേരെ അറസ്റ്റ് ചെയ്യുകയും തല്ലിച്ചതയ്ക്കുകയും ചെയ്തതായി ആക്ഷേപം. പെരുമ്പാവുരില്‍ കഴിഞ്ഞ ദിവസം പോലീസുകാര്‍ പ്രതിഷേധക്കാരായ വനിതകളെ പോലീസ് ലാത്തിച്ചാര്‍ജ്ജിന് ഇരയാക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തെന്നാണ് ആരോപണം. ജസ്്റ്റീസ് ഫോര്‍ ജിഷ എന്ന പേരില്‍ ആരംഭിച്ച കൂട്ടായ്മയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കിസ് ഓഫ് ലൗ ഉള്‍പ്പെടെ അനേകം സംഘടനകള്‍ പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. രാവിലെ പത്തു മണിക്ക് പെരുമ്പാവൂര്‍ ബോയ്സ് Read more about ജിഷാവധത്തില്‍ പ്രതിഷേധിച്ചു: സ്ത്രീകളെയും ഭിന്നലിംഗക്കാരേയും ഉള്‍പ്പെടെ 16 പേരെ പോലീസ് തല്ലിച്ചതച്ചു[…]