ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു.

10:58 AM 09/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി രാവിലെ ദീപയെ കൊണ്ടുപോകുകയായിരുന്നു. ദീപയുടെ പക്കല്‍ നിന്ന് ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ദീപയുടേയും അമ്മയുടേയും മൊഴിയെടുക്കുകയാണ് പൊലീസ്. ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടു പണിക്ക് എത്തിയ Read more about ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു.[…]

ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു

12.23 AM 09-05-2016 കൊച്ചി: മൂന്നംഗം കുടുംബം സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു. തലയോലപ്പറമ്പ് വടകര ഫര്‍സാന മന്‍സിലില്‍ അഷ്‌റഫ് (45) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സുബെയ്ദ (40), മകന്‍ ഫര്‍ഹാന്‍(10) എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ പുതിയകാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. തൃപ്പൂണിത്തുറയില്‍ നിന്നും വടകരയ്ക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കില്‍ പത്തനംതിട്ടയില്‍ നിന്നും എറണാകുളത്തേയ്ക്ക് വരുകയായിരുന്നു നിര്‍മ്മല എന്ന സ്വകാര്യ Read more about ബൈക്കില്‍ സ്വകാര്യ ബസിടിച്ചു ഗൃഹനാഥന്‍ മരിച്ചു[…]

ജിഷയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം

11.53 PM 08-05-2016 പെരുമ്പാവൂര്‍: ജിഷയുടെ കോലപാതകത്തില്‍ മലയാളം നന്നായി സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം. കുറ്റകൃത്യം നടന്ന എപ്രില്‍ 28ന് ശേഷം ഇയാള്‍ പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷനായതായാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. കൊലപാതകം നടത്തിയശേഷം ഇയാള്‍ രക്ഷപെട്ട വഴികള്‍ അന്വേഷണസംഘം കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ റൂറല്‍ എസ്.പി നേരിട്ടെത്തി ഇന്നലെ രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഈ പ്രദേശത്ത് താമസിക്കുന്ന അയല്‍ വാസികളുമായി എസ്.പി നേരിട്ട് സംസാരിച്ചു. ഇയാള്‍ എന്ത് ജോലിയാണ് Read more about ജിഷയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം[…]

ജിഷയുടെ കൊല: ഒരാൾ കൂടി കസ്​റ്റഡിയിൽ

09:01 AM 08/05/2016 കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിലായത്. കൊലപാതകം നടന്നതിന് പിന്നലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ദീപ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗളുരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്​. കേസിന്‍െറ അന്വേഷണ മേൽനോട്ടം കഴിഞ്ഞ ദിവസം ഡി.ജി.പി ഏറ്റെടുത്തിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഞായറാഴ്ച പതിനൊന്ന് ദിവസം പൂര്‍ത്തിയായി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്.

ജിഷയുടെ കൊലാപതകം: തെളിവുകള്‍ സംരക്ഷിക്കന്നതില്‍ പോലീസീന് വീഴ്ച സംഭവിച്ചുവെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്

7.58 PM 07-05-2016 കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കൊലാപതകം സംബന്ധിച്ച് തെളിവുകള്‍ സംരക്ഷിക്കന്നതില്‍ പോലീസീന് വീഴ്ച സംഭവിച്ചുവെന്ന് പോലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഐ ജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര,പെരുമ്പാവൂര്‍ ഡിവൈഎസ്പി, സിഐ,എസ് ഐ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയക്കുളളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം നടന്നയുടനെ ജിഷയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇവിടേയക്ക് ആരെയും പ്രവേശിപ്പിക്കാതെ സ്ഥലംസംരക്ഷിക്കുന്നതില്‍ പോലീസിന് Read more about ജിഷയുടെ കൊലാപതകം: തെളിവുകള്‍ സംരക്ഷിക്കന്നതില്‍ പോലീസീന് വീഴ്ച സംഭവിച്ചുവെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്[…]

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ ; എയര്‍ ഇന്ത്യക്ക് ചെലവായത് 117 കോടി

06:33PM 07/05/2016 ന്യൂഡല്‍ഹി: 201516 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി എയര്‍ ഇന്ത്യ ചെലവാക്കിയത് 117 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 22 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. അതേസമയം 201314 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ എയര്‍ ഇന്ത്യക്ക് ചെലവായത് 108 കോടി രൂപയാണ്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 201516 വര്‍ഷം ഏപ്രിലില്‍ Read more about പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ ; എയര്‍ ഇന്ത്യക്ക് ചെലവായത് 117 കോടി[…]

ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീളളുന്നു

06:00PM 07/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി ദീപയുടെ സുഹൃത്തിന് സാമ്യമുണ്ടെന്നാണ് സൂചന. വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ കൂടി ലഭിച്ചാല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍നിന്നും പരിസരങ്ങളില്‍നിന്നും കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറയില്ല. കൊല നടത്തിയത് ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചാവ് വില്‍പനക്കാരനായ ഇയാളെ Read more about ജിഷയുടെ സഹോദരിയുടെ സുഹൃത്തിലേക്ക് അന്വേഷണം നീളളുന്നു[…]

ജിഷ വധം അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും

08:56am 07/05/2016 പെരുമ്പാവൂര്‍: ജിഷ വധവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത് നാലുപേരെ കേന്ദ്രീകരിച്ച്. ജിഷയുടെ ബന്ധു, ബന്ധുവിന്റെ സുഹൃത്ത്, അയല്‍വാസി, ഒരു ഇതരസംസ്ഥാന തൊഴിലാളി എന്നിവരെ കേന്ദ്രീകരിച്ചാണിത്. വെള്ളിയാഴ്ച രാവിലെ രണ്ട് ബസ് ജീവനക്കാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് വിവിധ സ്‌റ്റേഷനുകളില്‍ ചോദ്യംചെയ്യുന്നത്. ചോദ്യംചെയ്യലില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് സൂചന നല്‍കി. എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ നേരിട്ടത്തെിയാണ് അന്വേഷണ നടപടികള്‍ നിയന്ത്രിക്കുന്നത്. അതിനിടെ, അയല്‍വാസികളില്‍നിന്ന് വെള്ളിയാഴ്ച Read more about ജിഷ വധം അടുത്ത ബന്ധുവിനെ ഇന്ന് കസ്റ്റഡിയിലെടുക്കും[…]

ഉത്തരാഖണ്ഡില്‍ മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി

03:27pm 6/5/2016 ന്യൂഡല്‍ഹി:രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച് മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. അതേ സമയം,പുറത്താകപ്പെട്ട ഒമ്പത് വിമത എം.എല്‍.എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പറ്റില്‌ളെന്ന് കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെപ്പിന് വേണ്ടി 10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ രാഷ്ട്രപതി ഭരണം പിന്‍വലിക്കണം. സഭാ നടപടികള്‍ ക്യാമറയില്‍ പകര്‍ത്താനും Read more about ഉത്തരാഖണ്ഡില്‍ മെയ് പത്തിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി[…]

ജിഷ വധം: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

11:43 AM 06/05/2016 പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതക സമയം സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. കൃത്യം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് പരിസരവാസികളായ മൂന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി ഇവര്‍ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൃത്യം നടന്നത് ഈ സമയത്ത് തന്നെ ആകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടത് Read more about ജിഷ വധം: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്[…]