വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു

11.11 AM 29-04-2016 ഉത്തര്‍പ്രദേശില്‍ വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സഹോദരിമാരായ നാലു പേരും രണ്ടു ബന്ധുക്കളുമാണ് മരിച്ചത്. സലോനി (17), സഞ്ജന (15), ഭുരി (10), ദുര്‍ഗ (8), മഹിമ (9), ദേബു (7) എന്നിവരാണു മരിച്ചത്. വീട്ടിലെ മുതിര്‍ന്നവര്‍ പിലിഭിത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു. ഉറക്കത്തിനിടെ കത്തിച്ചുവച്ച വിളക്ക് അണയ്ക്കാന്‍ മറന്നുപോയതാണ് ദുരന്തത്തിനു കാരണമായത്. വിളക്കില്‍നിന്നു തീപടര്‍ന്ന് വീടിന് തീപിടിക്കുകയും തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയുമായിരുന്നു. Read more about വീടിനു തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു[…]

സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

11.10 AM 29-04-2016 രാജ്യസഭാ എംപിയായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സുരേഷ് ഗോപിയും കുടുംബവും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന് വാക്ക് നല്‍കിയെന്നും സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

പൊതുപരീക്ഷ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന്, പരീക്ഷ രണ്ടു ഘട്ടം; മേയ് ഒന്ന്, ജൂലൈ 24

08:59am 29/4/2016 ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ്) യില്‍ നിന്ന്. സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും നടത്തിയ പ്രവേശന പരീക്ഷകള്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിന്റെ കാര്യത്തില്‍ അപ്രസക്തമായി. ഇക്കൊല്ലത്തെ പൊതുപരീക്ഷ രണ്ടു ഘട്ടമായി നടത്താമെന്നു കാട്ടി സി.ബി.എസ്.ഇ. സമര്‍പ്പിച്ച സമയക്രമം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. മേയ് ഒന്നിനു നടത്തുന്ന അഖിലേന്ത്യാ Read more about പൊതുപരീക്ഷ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന്, പരീക്ഷ രണ്ടു ഘട്ടം; മേയ് ഒന്ന്, ജൂലൈ 24[…]

പത്രികസമര്‍പ്പണം ഇന്നുകൂടി

08:45am 29/04/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. സാധാരണ അപരന്മാരും വിമതരും പ്രത്യക്ഷപ്പെടുന്നത് അവസാനദിനത്തിലെ അവസാന മണിക്കൂറുകളിലാണ്. വ്യാഴാഴ്ച 14 ജില്ലകളിലായി 283 പത്രികകള്‍ കൂടി ലഭിച്ചു. ഇതോടെ മൊത്തം പത്രികകളുടെ എണ്ണം 912 ആയി. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 128 എണ്ണം. കുറവ് Read more about പത്രികസമര്‍പ്പണം ഇന്നുകൂടി[…]

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു

02.25 AM 29-04-2016 കൊച്ചി: കടുത്ത വേനല്‍ച്ചൂടിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ആശ്വാസം പകരാനായി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു. ‘ഓണ്‍ യുവര്‍ വാട്ടര്‍’ എന്നു പേരിട്ടിട്ടുള്ള പദ്ധതികളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളും എത്തിക്കുകയാണ് ലക്ഷ്യം. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടന്ന പദ്ധതി ആലോചനായോഗത്തിലാണ് പ്രമുഖരും വിദേശ മലയാളികളും സന്നദ്ധ സംഘടനകളും സഹായവുമായെത്തിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ എങ്ങനെ ഓരോരുത്തരും അവര്‍ക്കാവശ്യമായ ജലം സ്വന്തമാക്കാനാവും എന്നതിനെക്കുറിച്ചായിരുന്നു ഇന്നലെ നടന്ന Read more about മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു[…]

ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം

05:13pm PM 28/04/2016 ബംഗളൂരു: രാജ്യത്തിന്‍െറ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ഉച്ചക്ക് 12.50ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വി -സി 33 റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപണത്തിന്‍െറ 51.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 9.20ന് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വിക്ഷേപണം ടെലിവിഷനിലൂടെ വീക്ഷിച്ചു. ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐ.ആര്‍.എന്‍.എസ്.എസ്) ഇതിനകം ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി Read more about ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം[…]

ഭഗത് സിങ് ഭീകരവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പാഠപുസ്തകം

28/04/2016 ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പാഠപുസ്തകം സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ ഭീകരവാദിയായി മുദ്രകുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ഭഗത് സിങ്ങിനോടൊപ്പം രക്തസാക്ഷികളായ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസേന എന്നിവരുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ‘വിപ്‌ളവകാരികളായ ഭീകരവാദികള്‍’ എന്നാണ് മുദ്രകുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചിറ്റഗോങ് പ്രസ്ഥാനത്തെയും സൈനികരെ കൊലപ്പെടുത്തിയതിനെയും ഭീകരവാദ നടപടിയായിട്ടാണ് പുസ്തകം അടയാളപ്പെടുത്തുന്നത്. പല പ്രമുഖ ചരിത്രകാരന്മാരും എഴുത്തുകാരും അധികൃതരോട് തെറ്റുതിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം പ്രചാരണത്തില്‍ എത്തിയിട്ട് രണ്ടരപ്പതിറ്റാണ്ടിലധികമായി. അതേസമയം, സംഭവത്തിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്ര മാനവ Read more about ഭഗത് സിങ് ഭീകരവാദിയെന്ന് ഡല്‍ഹി സര്‍വകലാശാല പാഠപുസ്തകം[…]

ടോംസ്‌ അന്തരിച്ചു

08:25am 28/4/2016 കോട്ടയം: ബോബനും മോളിയും കാര്‍ട്ടൂണിലെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്‌ഠ നേടിയ ടോംസ്‌ ( അത്തിക്കളം വാടയ്‌ക്കല്‍ തോപ്പില്‍ വി.ടി. തോമസ്‌ -86) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. 1929ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞിതൊമ്മന്റെയും സിസിലിയുടെയും മകനായാണ്‌ ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ്‌ സൈന്യത്തില്‍ ജോലി ചെയ്‌തിട്ടുള്ള ടോംസ്‌ കാര്‍ട്ടൂണിസ്‌റ്റായ ജ്യേഷ്‌ഠന്‍ പീറ്റര്‍ തോമസിനെ്‌ പിന്തുടര്‍ന്നാണു കാര്‍ട്ടൂണ്‍ രംഗത്തേയ്‌ക്കെത്തുന്നത്‌. പിന്നീട്‌ അയല്‍വീട്ടിലെ കുട്ടികളായ ബോബനും മോളിയുമാണു വിഖ്യാതമായ ബോബനും മോളിയ്‌ക്കും നിമിത്തമായത്‌. Read more about ടോംസ്‌ അന്തരിച്ചു[…]

സിറിയയില്‍ വ്യോമാക്രമണം; 35 മരണം

04:31pm 27/04/2016 ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട്? കുട്ടികളും അഞ്ച് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടും. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും വിമത സ്വാധീന പ്രദേശവുമായ അലപ്പോയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ കടുത്ത ആശങ്ക അറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഇത് ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ വിമതരുടെ റോക്കറ്റ് പതിച്ച് രണ്ട് Read more about സിറിയയില്‍ വ്യോമാക്രമണം; 35 മരണം[…]

ഉത്തരാഖണ്ഡില്‍ വിമതരാകാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

0425pm 27/4/2016 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെതിരെ വിമതപക്ഷം ചേരാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വെളിപ്പെടുത്തല്‍. രാജേന്ദ്ര ഭണ്ഡാരി, ജീത് റാം എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അമ്പത് കോടി രൂപയ്ക്ക് പുറമെ, നിമയസഭാ തെരഞ്ഞെടുപ്പില്‍ ബന്ധുക്കള്‍ക്ക് സീറ്റും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തുവെന്ന് ഇവര്‍ വെളിപ്പെടുത്തി. ബി.ജെ.പി നേതാവ് സത്പാല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. രാജേന്ദ്ര ഭണ്ഡാരിയും ജീത് റാമും Read more about ഉത്തരാഖണ്ഡില്‍ വിമതരാകാന്‍ ബി.ജെ.പി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍[…]