ജെ.എന്‍.യു; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ

08:44am 27/4/2016 ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വ്വകലാശാല നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി കനയ്യ കുമാര്‍. ജാതി അടിസ്ഥാനമാക്കിയുള്ള അന്വേഷണ സമിതിയാണ് ഇതെന്നും അതിനാല്‍ അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്നും കനയ്യ പറഞ്ഞു. തങ്ങള്‍ പിഴയൊടുക്കില്ലെന്നും ഹോസ്റ്റല്‍ ഒഴിയില്ലെന്നും സര്‍വ്വകലാശാല തീരുമാനം പിന്‍വലിക്കും വരെ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും കനയ്യ പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്നും കനയ്യ പറഞ്ഞു. ഉമറിനും അനിര്‍ബനും തങ്ങളുടെ അഭിപ്രായങ്ങള്‍ കമ്മറ്റിക്കുമുമ്പാകെ വ്യക്തമാക്കുന്നതിനുള്ള അവസരം ലഭിച്ചില്ലെന്നും അവര്‍ Read more about ജെ.എന്‍.യു; അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ[…]

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരംഅടി താഴ്ചയിലേക്ക് വീണു

08:40am AM 27/04/2016 കൊടൈക്കനാല്‍: സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് ആയിരം അടി താഴ്ചയിലേക്ക് വീണു. മധുര സ്വദേശി കാര്‍ത്തിക് (25) ആണ് മലമുകളില്‍നിന്ന് വീണത്. വിനോദസഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത പാറക്കൂട്ടത്തിന് മുകളില്‍ കയറിയാണ് കാര്‍ത്തികും സുഹൃത്തുക്കളും സെല്‍ഫിയെടുത്തത്. യുവാക്കളുടെ സംഘം മദ്യപിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനായി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ജീവന്‍ അവശേഷിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.

മെഡിക്കല്‍ പ്രവേശ പരീക്ഷ : ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി

05:35pm 26/04/2016 കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈകോടതിയുടെ അനുമതി. ശിരോവസ്ത്രം ധരിച്ചെത്തിയവര്‍ പരീക്ഷ തുടങ്ങുന്നതി?െന്റ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശിരോവസ്ത്രം ധരിച്ചു വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയി?െല ക്രമക്കേട്? തടയുക എന്ന ഉദ്ദേശത്തോടെയാണ് സി.ബി.എസ്.ഇ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത് മുസ്‌ലിംകള്‍ക്ക് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കാനും അത്? പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന്? കോടതി പറഞ്ഞു. അനുച്ഛേദം 25(1) പ്രകാരം മതപരമായ Read more about മെഡിക്കല്‍ പ്രവേശ പരീക്ഷ : ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി[…]

സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട്‌ : വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്നു കോടതി

02:50pm 26/4/2016 മൂവാറ്റുപുഴ: വിവാദസ്വാമി സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ സര്‍ക്കാരിന്‌ അനുകൂലമായ വിജിലന്‍സ്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്ന്‌ കോടതി. കൂടുതല്‍ അന്വേഷണം നടത്തി മേയ്‌ രണ്ടിനകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ ജഡ്‌ജി പി. മാധവന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‌ നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിജിലന്‍സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ എസ്‌.പി: പി.കെ. ജയകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഉത്തരവ്‌. റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്നും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന്‌ Read more about സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട്‌ : വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്നു കോടതി[…]

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം

0900:am 26/4/2016 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചേ രണ്ടുമണിയോടെയാണ്‌ തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിനെത്തിയ അഗ്നിശമനാ സേനയിലെ അംഗങ്ങള്‍ക്കാണ്‌ പൊള്ളലേറ്റത്‌. ഇവരെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയുടെ 35 യൂണിറ്റുകള്‍ എത്തിയാണ്‌ തീ അണച്ചത്‌. അറു മണിക്കൂറോളം സമയം എടുത്തു തീ നിയന്ത്രണ വിധേയമാക്കുന്നതിന്‌. ഓഡിറ്റോറിയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ തീപിടുത്തം ഉണ്ടായത്‌. തുടര്‍ന്ന ഇത്‌ മറ്റ്‌ Read more about ഡല്‍ഹിയില്‍ വന്‍ തീപിടുത്തം[…]

പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍; ചര്‍ച്ചക്ക് സാധ്യത

08:44am 26/04/2016 ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തും. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ഓഫ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ചൗധരിയുടെ നേതൃത്വത്തിലുള്ള പാക് സംഘം ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച രാവിലെയെത്തുന്ന പാക് സംഘം ഏതാനും മണിക്കൂര്‍ മാത്രമായിരിക്കും ഇവിടെ തങ്ങുക. ഇവര്‍ക്കൊപ്പം, അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി ഹിക്മത്ത് ഖലീല്‍ കര്‍സായിയും Read more about പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍; ചര്‍ച്ചക്ക് സാധ്യത[…]

ആര്‍ത്തവമണോ സ്ത്രീ ശുദ്ധി : സൂപ്രീംകോടതി

05:50pm 25/04/2016 ന്യൂഡല്‍ഹി: ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുതെന്നും ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ അളവുകോലെന്നും സുപ്രീംകോടതി. പുരുഷന്‍മാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ലിംഗ വിവേചനം ഇല്ലെങ്കില്‍ മാത്രമെ ആചാരങ്ങള്‍ അംഗീകരിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വ്രതം എടുക്കാത്ത പുരുഷന്മാര്‍ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്‍കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടെയെന്നും ചോദിച്ചു. അതേസമയം, ഹിന്ദു ക്ഷേത്രത്തില്‍ മാത്രമല്ല, ചില മുസ്ലിം Read more about ആര്‍ത്തവമണോ സ്ത്രീ ശുദ്ധി : സൂപ്രീംകോടതി[…]

മാലേഗാവ് സ്‌ഫോടനം; എട്ട് പ്രതികളെ വെറുതെ വിട്ടു

05:35pm 25/04/2016 മുംബൈ: 35 പേരുടെ മരണത്തിനിടയാക്കിയ 2006ലെ മാലേഗാവ് ബോംബ് സ്‌ഫോടനത്തിലെ ഒമ്പതില്‍ എട്ട് പ്രതികളെയും മുംബൈ പ്രത്യേക കോടതി വെറുതെ വിട്ടു. ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. ആറ് പേര്‍ ഇപ്പോര്‍ ജാമ്യത്തിലാണ്?. രണ്ട്‌പേര്‍ 2011ലെ ബോംബ് സഫോടനവുമായി ബന്ധപ്പെട്ട് ജയിലിലാണ്. സല്‍മാന്‍ ഫാസി, ശബീര്‍ അഹ്മദ്, നൂറുല്‍ ഹുദാ ദോഹ, റഈസ് അഹ്മദ് മുഹമ്മദ് അലി, ആസിഫ് ഖാന്‍, ജാവേദ് ശൈഖ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 2015 മാര്‍ച്ചില്‍ നടന്ന Read more about മാലേഗാവ് സ്‌ഫോടനം; എട്ട് പ്രതികളെ വെറുതെ വിട്ടു[…]

ഉത്തരാഖണ്ഡിലെ ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം

02:03pmm 25/4/2016 ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാംഘട്ടവും പ്രക്ഷുബ്ദമാകുമെന്ന് സൂചന. ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി പ്രതിപക്ഷം പ്രധാനവിഷയമാക്കാന്‍ തീരുമാനിച്ചു. രാവിലെ പാര്‍ലമെന്റ് ചേര്‍ന്നയുടന്‍ ഇരുസഭകളിലും ബഹളം തുടങ്ങി. ലോക്‌സഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരമാക്കാനാണ് കേന്ദ്രനീക്കമെന്ന് ഖാര്‍ഗെ ആരോപിച്ചു. എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭരണകഘടനയെ കശാപ്പ് ചെയ്യുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. എന്നാല്‍ ഉത്തരാഖണ്ഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഒന്നും Read more about ഉത്തരാഖണ്ഡിലെ ഭരണം: പാര്‍ലമെന്റ് പ്രക്ഷുബ്ദം[…]

ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

08:46am 25/04/2016 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വിദാന്‍ നഗര്‍, ഹൗറ തുടങ്ങി 49 മണ്ഡലങ്ങളിലായി 345 പേരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ അമിത് മിത്ര, പുനരേന്ദു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ജ്യോതിപ്രിയോ മല്ലിക്, അരൂപ് റോയ് തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും. മൂന്നാംഘട്ട വോട്ടെടുപ്പിനിടെ സി.പി.എം പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് പോളിങ് നടക്കുന്ന Read more about ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു[…]