പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു
01.03 PM 12-04-2016 പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍(44) റോഡപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗയ്‌റാപുരില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ജയ്പുര്‍ സ്വദേശിയായ വീനു സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീണതാണ് അപകട കാരണം. ഉടന്‍തന്നെ വിദീഷയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. Read more about പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു[…]










