ഇന്തോനഷ്യയിലെ ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു.

10:06 am 20/5/2017 ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലുള്ള ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 168 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 110പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കര- നാവിക- വ്യോമസേനകൾ സംയുക്തമായാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ഏ​ട്ടു പേ​രെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു

10:01 am 20/5/2017 റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ഏ​ട്ടു പേ​രെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​തു ദി​വ​സ​ത്തി​നി​ടെ​യാ​ണ് എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ര​ട്കേ​ല ഖ​ർ​സാ​വ​വോം ജി​ല്ല​യി​ലെ രാ​ജ്ന​ഗ​റി​ലാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു പേ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മ​ത്തി​ൽ വൃ​ദ്ധ​യാ​യ ഒ​രു സ്ത്രീ​ക്കും ഗു​രു​ത പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ‌​ച്ചെ സൊ​സൊ​മോ​ലി ഗ്രാ​മ​ത്തി​ൽ ര​ണ്ടു പേ​ർ സ​മാ​ന സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​റ്റു​ള്ള​വ​ർ ശോ​ഭാ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. Read more about കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ഏ​ട്ടു പേ​രെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു[…]

ബ​സ്ര​യി​ലു​ണ്ടാ​യ വ്യ​ത്യ​സ്ത ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു.

09:58 am 20/5/2017 ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​സ്ര​യി​ലു​ണ്ടാ​യ വ്യ​ത്യ​സ്ത ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടും. റു​മൈ​ല​യി​ലേ​ക്കു​ള്ള റോ​ഡി​നു സ​മീ​പ​മു​ള്ള സു​ര​ക്ഷാ ചെ​ക്ക്പോ​സ്റ്റി​ലാ​ണ് ആ​ദ്യ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. കാ​റി​ൽ എ​ത്തി​യ ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ബ​സ്ര​യ്ക്ക് പു​റ​ത്തു​ള്ള മ​റ്റൊ​രു ചെ​ക്ക്പോ​സ്റ്റി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി. ചാ​വേ​ർ സ്ഫോ​ട​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് ആ​ണെ​ന്ന് ക​രു​തു​ന്നു.

വാ​ട്സ്ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ.

09:51 am 20/5/2017 ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നാ​ണ് ഫേ​സ്ബു​ക്കി​ന് പി​ഴ​യി​ട്ട​ത്. 2016ല്‍ ​വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്ഡേ​ഷ​ന്‍ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2014ലാ​ണ് വാ​ട്സ്ആ​പ്പ് ഏ​റ്റെ​ടു​ത്ത ഫേ​സ്ബു​ക്കി​ന്‍റെ ന​ട​പ​ടി​ക്ക​ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. 1900 കോ​ടി ഡോ​ള​റി​നാ​ണ് ഫേ​സ്ബു​ക്ക് വാ​ട്സ്ആ​പ്പ് ഏ​റ്റെ​ടു​ത്ത​ത്. ഏ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളും വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളും ബ​ന്ധി​പ്പി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഫേ​സ്ബു​ക്ക് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ വാ​ട്സ്ആ​പ്പ് വ​രു​ത്തി​യ മാ​റ്റം Read more about വാ​ട്സ്ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ.[…]

അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി ​കപിൽ മിശ്ര.

05:08 pm 19/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്​മി നേതാവ്​കപിൽ മിശ്ര. അരവിന്ദ്​ കെജ്​രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ്​ മോദിയുടെ നോട്ട്​ നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ മിശ്ര പറഞ്ഞു. നോട്ട്​ നിരോധനത്തിനെതിരെ ​ കെജ്​രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്​. ആം ആദ്​മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത്​ കൊണ്ടാണ്​ നോട്ട്​ നിരോധനത്തിനെതിരെ ​അദ്ദേഹം രംഗത്തെത്തിയത്​. കടലാസ്​ കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്​മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര Read more about അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി ​കപിൽ മിശ്ര.[…]

കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.

05;06 pm 19/5/2017 ഇസ്‌ലാമാബാദ്: അന്താരാഷ്ട്ര കോടതിയിൽ നേരിട്ട തിരിച്ചടിയോടെ കുൽഭൂഷൻ കേസ് കൈകാര്യം ചെയ്യാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. പാക് വിദേശകാര്യ ഉപദേഷ്‌ടാ‌വ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അഭിഭാഷകർ അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവ് വിഷയം ശക്തമായി അവതരിപ്പിച്ചതായി സർതാജ് അസീസ് പറഞ്ഞു. എന്നാൽ ഇനി കേസ് കൈകാര്യം ചെയ്യുക പുതുതായി രൂപീകരിക്കുന്ന അഭിഭാഷകരുടെ സംഘമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാ​​​​​​​​ര​​​​​​​​വൃ​​​​​​​​ത്തി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്നാ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച് ഇ​​​​​​​​ന്ത്യ​​​​​​​​ൻ പൗ​​​​​​​​ര​​​​​​​​ൻ കു​​​​​​​​ൽ​​​​​​​​ഭൂ​​​​​​​​ഷ​​​​​​​​ൺ ജാ​​​​​​​​ദ​​​​​​​​വി​​​​​​​​നെ Read more about കുൽഭൂഷണ്‍ ജാദവ് കേസിൽ പാക്കിസ്ഥാൻ പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നു.[…]

ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനങ്ങളുണ്ടായി.

01:44 pm 19/5/2017 ഷിംല: വെള്ളിയാഴ്ച പുലർച്ചെയാണ് രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടർ സ്കെയിലിൽ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യത്തേത് പുലർച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

നാ​ലു താ​ലി​ബാ​ൻ ഭീ​ക​ര​രെ കൂ​ടി പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കി​ലേ​റ്റി.

07:26 am 19/5/2017 ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു താ​ലി​ബാ​ൻ ഭീ​ക​ര​രെ കൂ​ടി പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കി​ലേ​റ്റി. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു ഭീ​ക​ര​രെ തൂ​ക്കി​ക്കൊ​ന്ന​തി​നു പു​റ​മേ​യാ​ണി​ത്. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റി​സ്വാ​ൻ ഉ​ല്ല, സ​ർ​ദാ​ർ അ​ലി, ഷേ​ർ മു​ഹ​മ്മ​ദ് ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് തൂ​ക്കി​ലേ​റ്റി​യ​ത്. ഖൈ​ബ​ർ പ​ക്തൂ​ണ്‍​ക്വ പ്ര​വി​ശ്യ​യി​ലെ ജ​യി​ലി​ലാ​ണ് വി​ധി ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ നി​രോ​ധി​ക്ക​പ്പെ​ട്ട തെ​ഹ്രി​ക് ഇ ​താ​ലി​ബാ​ൻ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഇ​തോ​ടെ 2014 ലെ ​പെ​ഷാ​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട ഭീ​ക​ര​രു​ടെ എ​ണ്ണം 170ൽ ​ഏ​റെ​യാ​യി. Read more about നാ​ലു താ​ലി​ബാ​ൻ ഭീ​ക​ര​രെ കൂ​ടി പാ​ക്കി​സ്ഥാ​നി​ൽ തൂ​ക്കി​ലേ​റ്റി.[…]

ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​തീ​ഷാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

07:20 am _19/5/2017 കൊ​ച്ചി: വൈ​റ്റി​ല​യി​ൽ ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​തീ​ഷാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഷി​ബി ഹോ​ട്ട​ൽ ഉ​ട​മ വൈ​റ്റി​ല ജൂ​നി​യ​ർ ജ​ന​ത റോ​ഡി​ൽ മം​ഗ​ല​പ്പി​ള്ളി വീ​ട്ടി​ൽ പി.​ജെ. ജോ​ൺ​സ​ണെ (48) കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഭ​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ ഉ​ട​ൻ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ജ​ന​താ സ്റ്റോ​പ്പി​നു സ​മീ​പം കു​ത്തേ​റ്റ് റോ​ഡി​ല്‍ വീ​ണ ജോ​ൺ​സ​ണെ എ​റ​ണാ​കു​ള​ത്തെ Read more about ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ര​തീ​ഷാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.[…]

കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ പെ​ല്ല​റ്റ് പ്ര​യോ​ഗ​ത്തി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു

07:22 am 19/5/2017 കു​ൽ​ഗാം: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ പെ​ല്ല​റ്റ് പ്ര​യോ​ഗ​ത്തി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളും സൈ​ന്യ​വും ഏ​റ്റു​മു​ട്ടി​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. പെ​ല്ല​റ്റ് വെ​ടി​യേ​റ്റ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​ൽ​ഗാം ഡി​ഗ്രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​ന്യ​ത്തി​നു നേ​ർ​ക്കു പ്ര​തി​ഷേ​ധി​ച്ച​ത്. കോ​ള​ജ് ക്യാ​ന്പ​സി​നു​ള്ളി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​ർ​ക്ക് സു​ര​ക്ഷാ​സേ​ന പെ​ല്ല​റ്റ് പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ളു​ടെ Read more about കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ പെ​ല്ല​റ്റ് പ്ര​യോ​ഗ​ത്തി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു[…]