ഇസ്തംബൂളില്‍ സ്‌ഫോടനം; നാല് മരണം

06:07pm 19/3//2016 ഇസ്തംബൂള്‍: തുര്‍ക്കിയെ വിറപ്പിച്ച് വീണ്ടും ചാവേര്‍ സ്‌ഫോടനം. സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്തംബൂളിലെ പ്രധാന വ്യാപാര ടൂറിസ്റ്റ്‌മേഖലയായ ഇസ്തിക്ലാല്‍ നഗരത്തിലാണ് ചവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്നതിന് 100 മീറ്റര്‍ അകലെയാണ് പൊലീസ് വാഹനങ്ങര്‍ സ്ഥിരമായി പാര്‍ക് ചെയ്യുന്ന സ്ഥലം. ഈ വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന നാലാമത്തെ ചാവേര്‍ സ്‌ഫോടനമാണിത്. സംഭവ സ്ഥലം പൊലീസ് സീല്‍ ചെയ്യുകയും ഫോറന്‍സിക് വിഭാഗം പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം തലസ്ഥാനത്ത് Read more about ഇസ്തംബൂളില്‍ സ്‌ഫോടനം; നാല് മരണം[…]

സീറ്റ്പങ്കുവെക്കല്‍: ചര്‍ച്ചകള്‍ കുഴഞ്ഞുമറിഞ്ഞ് എല്‍.ഡി.എഫ്

08:28am 19/3/2016 തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍.ഡി.എഫിലെ സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ചകള്‍ കുഴഞ്ഞുമറിയുന്നു. ശനിയാഴ്ച ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാനസമിതിയില്‍ ധാരണയിലത്തൊമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മും മറ്റു കക്ഷികളുമായി ഇന്നലെ നടന്ന മാരത്തണ്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പൊളിഞ്ഞു. സി.പി.ഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിലവിലെ സീറ്റുകള്‍ കുറക്കണമെന്ന നിര്‍ദേശം സി.പി.എം മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്‌ളെന്ന് സി.പി.ഐ വ്യക്തമാക്കി. വര്‍ഷങ്ങളായി ഒപ്പം നിന്ന പല ഘടകകക്ഷികളും കടുത്ത നിരാശയിലാണ്. പുതുതായി സഹകരിക്കാന്‍ എത്തിയ പാര്‍ട്ടികള്‍ക്കായി തങ്ങളെ അവഗണിക്കുന്നെന്ന പരാതിയിലാണ് മിക്ക Read more about സീറ്റ്പങ്കുവെക്കല്‍: ചര്‍ച്ചകള്‍ കുഴഞ്ഞുമറിഞ്ഞ് എല്‍.ഡി.എഫ്[…]

കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി

10:43am 18/3/2016 തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായിരുന്നതായും വൃക്കയില്‍ അണുബാധയെ തുടര്‍ന്നുളള പഴുപ്പുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മെഥനോള്‍, വിഷപദാര്‍ഥങ്ങള്‍ എന്നിവ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന നിലയിലുള്ള കാര്യങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്‌ളെന്നാണ് വിവരം. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് ആശുപത്രി, പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ലഭിക്കാന്‍ ഒരുമാസമെങ്കിലും കഴിയും. കരള്‍രോഗം മൂര്‍ഛിച്ചതും അമിത മദ്യപാനവുമാണ് മണിയുടെ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ Read more about കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി[…]

കുതിരയുടെ കാല്‍ തല്ലിയൊടിച്ചതില്‍ : ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു

10:40am 18/3/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രതിഷേധ മാര്‍ച്ചിനിടെ കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എല്‍.എ ഗണേഷ് ജോഷിയെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജോഷിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രദീപ് ബോറ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുതിരയുടെ ആരോഗ്യനില ദിവസംതോറും മോശമായി വരികയാണെന്ന് പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കാലില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കാല്‍ മുറിച്ച് മാറ്റേണ്ടിവരില്ലെങ്കിലും പൂര്‍വസ്ഥിതിയിലാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 10 ഡോക്ടര്‍മാരുടെ നേതൃത്തില്‍ അഞ്ച് Read more about കുതിരയുടെ കാല്‍ തല്ലിയൊടിച്ചതില്‍ : ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു[…]

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്; സുഹൃത്തുക്കളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു

08:07am 18/3/2016 കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു. മണിയുടെ പാഡിയില്‍ ഉണ്ടായിരുന്ന ജോലിക്കാരും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മണിയുടെ സഹോദരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിയുടെ മരണത്തില്‍ പാഡിയിലെത്തിയ എല്ലാവരെയും സംശയമുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പാഡിയിലെത്തിയ എല്ലാവരും മദ്യപിച്ചിരുന്നതായി മണിയുടെ മാനേജര്‍ പറഞ്ഞതായി സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു. അങ്ങനെയുള്ള സാഹചര്യത്തില്‍ മണിയുടെ Read more about കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്; സുഹൃത്തുക്കളായ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു[…]

ഉമ്മന്‍ചാണ്ടിക്കെതിരെ 25 കാരനായ എസ്.എഫ്.ഐ പ്രസിഡന്റ്, മുകേഷ് കൊല്ലത്ത്

08:00am 18/3/2016 ഉമ്മന്‍ചാണ്ടി, ജെയ്ക് സി. തോമസ്, മുകേഷ്, വീണ ജോര്‍ജ് തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ സി.പി.എം പരീക്ഷിക്കുന്നത് 25 കാരനായ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെ. കൊല്ലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ നടന്‍ മുകേഷിനെയും ബേപ്പൂരില്‍ കോഴിക്കോട് മേയറും വ്യവസായ പ്രമുഖനുമായ വി.കെ.സി. മമ്മത് കോയയെും നിര്‍ത്താനാണ് സാധ്യത. ആറന്‍മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജ്? സ്?ഥാനാര്‍ഥിയാവുമെന്നാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ ധാരണ. ഓര്‍ത്തഡോക്‌സ് സഭാ നേതാവാണ് ഭര്‍ത്താവ് എന്നതും ശ്രദ്ധേയം. അഴീക്കോട് മണ്ഡലത്തിലും മാധ്യമ പ്രവര്‍ത്തകനായ Read more about ഉമ്മന്‍ചാണ്ടിക്കെതിരെ 25 കാരനായ എസ്.എഫ്.ഐ പ്രസിഡന്റ്, മുകേഷ് കൊല്ലത്ത്[…]

കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടി

10:38pm 17/3/2016 കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പന നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. ഡാന്‍സ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എല്‍.എസ്.ഡി. സ്റ്റാമ്പുകളും എം.ഡി.എം.എയും ഹാഷിഷുമാണ് പിടികൂടിയത്. കോട്ടയം സ്വദേശി ജേക്കബ്, മലപ്പുറം സ്വദേശി ഷിഞ്ജു ശ്രീറാം, കുമ്പളം സ്വദേശി അരുണ്‍, പാല സ്വദേശികളായ ജസ്റ്റിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സൗത്ത് എസ്.ഐ. വിപിനും സംഘവുമാണ് പ്രതികളെ പിടികുടിയത്. പിടിയിലാവുമ്പോള്‍ പ്രതികളെല്ലാം മയക്കുമരുന്ന് Read more about കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടി[…]

മല്യയുടെ കിംങ്ഫിഷര്‍ ഹൗസ് ലേലം ഉപേക്ഷിച്ചു

04:36pm 17/3/2016 ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ മദ്യവ്യവസായിയും രാജ്യസഭാ അംഗവുമായ വിജയ്മല്യയുടെ മുംബൈയിലെ കിംങ് ഫിഷര്‍ ഹൗസിന്റെ ഓണ്‍ലൈന്‍ ലേലം എസ്.ബി.ഐ ഉപേക്ഷിച്ചു. കിംങ് ഫിഷര്‍ ഹൗസിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച വിലയില്‍ ലേലത്തിലെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. മുംബൈ അന്ധേരിയിലെ മല്യയുടെ കമ്പനി ഓഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസ് ഇന്നു രാവിലെയാണ് എസ്.ബി.ഐ ലേലത്തില്‍ വെച്ചത്. 150 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരുന്നത്. സേവന നികുതി Read more about മല്യയുടെ കിംങ്ഫിഷര്‍ ഹൗസ് ലേലം ഉപേക്ഷിച്ചു[…]

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍യെന്ന സാബു

04:30pm 17/3/2016 തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് നടനും ടി.വി അവതാരകനുമായ സാബു ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണി അബോധാവസ്ഥയിലാകുന്നതിന്റെ തലേന്ന് ചാലക്കുടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മദ്യപിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സാബു പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ സാബുവിനെ ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തില്‍ ചാലക്കുടി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സാബുവിനെക്കൂടാതെ കലാഭവന്‍ മണിയുടെ ചില അടുത്ത സുഹൃത്തുക്കളെക്കൂടി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മണിയുടെ മരണവുമായി Read more about കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍യെന്ന സാബു[…]

വിവാദ വ്യവസായി മല്യയുടെ സ്വത്ത് ലേലത്തിന്

12:27pm 17/3/2016 ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിജയ്മല്യയുടെ സ്വത്ത് ലേലം ചെയ്യുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുംബൈയിലെ മല്യയുടെ കമ്പനി ഒഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസും വിമാന കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സുമാണ് ലേലത്തിന് വെക്കുന്നത്. സേവന നികുതി വിഭാഗത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സറ്റേറ്റ് ബാങ്കിന് ഉള്ള 1623 കോടി ഉള്‍പ്പെടെ 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി Read more about വിവാദ വ്യവസായി മല്യയുടെ സ്വത്ത് ലേലത്തിന്[…]