വിജയ് മല്യ നാടുവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടെന്ന്

12:41pm 11/3/2016 ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴോളം ബാങ്കുകള്‍ക്ക് 9000 കോടി രൂപ നല്‍കാനുള്ള മദ്യ വ്യവസായി വിജയ് മല്യ രാജ്യംവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ മാസം രണ്ടിന് ഉച്ചക്ക് 1.30നുള്ള ജെറ്റ് എയര്‍വേസിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ബാങ്കുകള്‍ക്ക് പുറമെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കാത്ത മല്യ ലണ്ടനില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് രാജ്യസഭാ എം.പിയും വ്യവസായിയുമായ വിജയ്് മല്യക്കെതിരെ Read more about വിജയ് മല്യ നാടുവിട്ടത് ഏഴ് വലിയ ബാഗുകളുമായിട്ടെന്ന്[…]

ഒളിച്ചോടിയിട്ടില്ല; ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നു: വിജയ് മല്യ

9:59am 11/3/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ. ‘താനൊരു അന്താരാഷ്ട്ര വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇടക്കിടെ യാത്ര ചെയ്യാറുണ്ട്.’ ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നു. കോടതിയുടെ വിചാരണ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല എന്നും മല്യ ട്വിറ്ററില്‍ കുറിച്ചു. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഫയല്‍ ചെയ്ത അപ്പീലില്‍ Read more about ഒളിച്ചോടിയിട്ടില്ല; ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നു: വിജയ് മല്യ[…]

പി. ജയരാജന്റെ റിമാന്‍ഡ് ഇന്ന് അവസാനിക്കും

09:53am 11/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്തു. രാവിലെ 10 മണിയോടെ സെന്‍ട്രല്‍ ജയിലിലത്തെിയ എട്ടംഗ സംഘമാണ് ചോദ്യം ചെയ്തത്. എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓം പ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങിയതാണ് സംഘം. അതേസമയം, രണ്ടാം ദിവസവും ജയരാജന്‍ വേണ്ടത്ര സഹകരിച്ചില്‌ളെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നമുണ്ടെന്നും രാവിലെ ഛര്‍ദ്ദിച്ചെന്നും വ്യാഴാഴ്ച സി.ബി.ഐ സംഘത്തോട് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് ജയില്‍ Read more about പി. ജയരാജന്റെ റിമാന്‍ഡ് ഇന്ന് അവസാനിക്കും[…]

കര്‍ണാടകയിലെ അന്യസംസ്ഥാന വാഹന നികുതി ഹൈകോടതി റദ്ദാക്കി

09:47am 11/3/2016 ബംഗളൂരു: കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത വാഹന നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഗതാഗതവകുപ്പിന്റെ ഉത്തരവ് ഭരണഘടാനാവിരുദ്ധമാണെന്ന് ഹൈകോടതി ജസ്റ്റിസ് ആനന്ത് ബൈരറെഡ്ഡി പറഞ്ഞു. വിവാദ ഉത്തരവിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ‘ഡ്രൈവ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ നല്‍കിയ ഹരജിയിലാണ് വിധി. 2014 ഫെബ്രുവരിയിലാണ് അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കര്‍ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നോക്കി പിടികൂടി ആജീവനാന്ത നികുതിയെന്ന പേരില്‍ വന്‍തുക Read more about കര്‍ണാടകയിലെ അന്യസംസ്ഥാന വാഹന നികുതി ഹൈകോടതി റദ്ദാക്കി[…]

പിഴയടക്കാന്‍ താന്‍ തയ്യാറല്ലന്ന് :ശ്രീശ്രീ രവിശങ്കര്‍

1:08pm 10/3/2016 ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. തന്റെ ട്വിറ്ററിലൂടെയാണ് നിയമനടപടി സ്വീകരിക്കുന്ന വിവരം അറിയിച്ചത്. ട്രൈബ്യൂണല്‍ വിധിയില്‍ തൃപ്തിയില്ല. സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ജയിലില്‍ പോയാലും പിഴയടക്കില്ലെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു. അതേസമയം, സാംസ്‌കാരിക പരിപാടിയില്‍ നിന്ന് സിംബാബ് വേ പ്രസിഡന്റ് Read more about പിഴയടക്കാന്‍ താന്‍ തയ്യാറല്ലന്ന് :ശ്രീശ്രീ രവിശങ്കര്‍[…]

പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസ്: ലുലാ ദ സില്‍വക്കെതിരെ കുറ്റപത്രം

12:20 10/3/2016 ബ്രസീലിയ: പെട്രോബാസ് എണ്ണക്കമ്പനി അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ദ സില്‍വക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റപത്രം തയാറാക്കി. അദ്ദേഹത്തിന്റെ മകനടക്കം പതിനാറോളം പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നും ലുലാ ദ സില്‍വ പറഞ്ഞു. മുമ്പ് നിരവധി തവണ ചോദ്യംചെയ്യലിന് ഹാജരായ ദ സില്‍വയെ യുദ്ധസമാനമായ രീതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ അപലപിച്ച ബ്രസീല്‍ Read more about പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസ്: ലുലാ ദ സില്‍വക്കെതിരെ കുറ്റപത്രം[…]

സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്

10:28AM 10/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ബുധനാഴ്ച 12 മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ജയരാജനെ സൂപ്രണ്ടിന്റെ ഓഫിസിനോട് ചേര്‍ന്ന മുറിയിലാണ് സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം വൈകീട്ട് മൂന്നുമണി മുതല്‍ ചോദ്യം ചെയ്തത്. മനോജിനെ കൊലപ്പെടുത്തിയതിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ചോദ്യം ചെയ്യലിനോട് അദ്ദേഹം പൂര്‍ണമായും സഹകരിക്കുന്നില്‌ളെന്നാണ് സി.ബി.ഐ Read more about സി.ബി.ഐയുടെ ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കുന്നില്ലെന്ന്[…]

ശ്രീശ്രീയുടെ സാംസ്‌കാരിക മാമാങ്കത്തിന് വെളളിയ്‌ഴ്ച്ച ഉദയം

09:51am 10/3/2016 ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുടെ നേതൃത്വത്തിലുള്ള ലോക സാംസ്‌കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കം. ഡല്‍ഹിയിലെ യമുനാ നദീതടത്തില്‍ കോടികള്‍ ചെലവിട്ടു നിര്‍മിച്ച സമ്മേളന നഗരിയിലേക്ക് 35 ലക്ഷത്തോളം പേര്‍ 11, 12, 13 തീയതികളിലായി ഒഴുകിയത്തെുമെന്നാണ് സംഘാടകര്‍ കരുതുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എന്നപോലെ കേരളത്തില്‍നിന്നും ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കലയുടെയും സംസ്‌കാരത്തിന്റെയും ഒളിമ്പിക്‌സ് എന്നാണ് സംഘാടകര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. മതനേതാക്കള്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം പരിപാടിക്ക് എത്തുന്നുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും Read more about ശ്രീശ്രീയുടെ സാംസ്‌കാരിക മാമാങ്കത്തിന് വെളളിയ്‌ഴ്ച്ച ഉദയം[…]

മെത്രാന്‍കായല്‍ -കടമക്കുടി വയല്‍നികത്തല്‍ ഉത്തരവ് പിന്‍വലിച്ചു

03:31pm 9/3/2016 തിരുവനന്തപുരം: കുമരകത്തെ മെത്രാന്‍ കായല്‍ ഇക്കോ ടൂറിസം, കടമക്കുടി മെഡിസിറ്റി പദ്ധതികള്‍ക്കായി വയല്‍ നികത്താന്‍ ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലും പൊതുഅഭിപ്രായം ഉയര്‍ന്നുവന്നതിനാലുമാണ് തീരുമാനം. റവന്യൂ വകുപ്പിനോട് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. കുമരകത്ത് ഇക്കോ ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കാന്‍ 378 ഏക്കറും കടമക്കുടിയില്‍ മെഡിസിറ്റി സ്ഥാപിക്കാന്‍ 47 ഏക്കറും നികത്താനാണ് അനുമതി നല്‍കിയത്. റാക്കിന്‍ഡോ എന്ന കമ്പനിയാണ് കുമരകം പദ്ധതിക്ക് വേണ്ടി Read more about മെത്രാന്‍കായല്‍ -കടമക്കുടി വയല്‍നികത്തല്‍ ഉത്തരവ് പിന്‍വലിച്ചു[…]

വിജയ് മല്യ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്

03:29pm 9/3/2016 ന്യൂഡല്‍ഹി: സാമ്പത്തികക്രമക്കേടു നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത മദ്യ വ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് സൂചനകള്‍. മല്യയെ രാജ്യം വിടാനനുവദിക്കരുതെന്നാവശ്യപ്പെട്ട് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള പതിനേഴോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബുധനാഴ്ച പരിഗണിക്കാനിരിക്കെ മല്യ മര്‍ച്ച് രണ്ടിന് രാജ്യംവിട്ടെന്ന് സള്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയതു വഴി 7000 കോടിയോളം രൂപ എസ്.ബി.ഐ യടക്കം പതിനേഴോളം ബാങ്കുകള്‍ക്ക് തിരിച്ച് കിട്ടാനുണ്ട്. മല്യ Read more about വിജയ് മല്യ രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്[…]