പി.പി മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

12:49pm 7/3/2016 തിരുവനന്തപുരം: ബി.ജെ.പി വെല്ലുവിളിയായി പി.പി മുകുന്ദന്‍. നേമത്തോ വട്ടിയൂര്‍ക്കാവിലോ മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മത്സരിക്കാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങുന്ന വിഷയം ചര്‍ച്ചയായിട്ട് ഏറെ നാളായി. ബി.ജെ.പിയുടെ വാതില്‍ ഏവര്‍ക്കും തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുകുന്ദന് പ്രവേശനം ലഭിച്ചിരുന്നില്ല. താമര വിരിയുമെന്നു ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്നു നേമത്തോ കുമ്മനം മത്സരിക്കാനൊരുങ്ങുന്ന വട്ടിയൂര്‍കാവിലോ സ്വതന്ത്രനാകാനാണു മുകുന്ദനു മേല്‍ സമ്മര്‍ദ്ദം. ബി.ജെ.പി അണികളും Read more about പി.പി മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി[…]

നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക സമര്‍പിക്കും

7/3/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക കെ.പി.സി.സി നാളെ ഹൈക്കമാന്‍ഡിന് കൈമാറും. ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനത്തിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് യു.ഡി.എഫിലെ കക്ഷികളുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച നടത്തും. അതിന് ശേഷം കെ.പി.സി.സി നേതൃത്വം വീണ്ടും യോഗം ചേരും. ആര്‍.എസ്.പി ഒമ്പത് സീറ്റുകള്‍ ആവശ്യപ്പെട്ടതായാണ് Read more about നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സാധ്യതാപട്ടിക സമര്‍പിക്കും[…]

ഐ.എന്‍.എസ് വിരാടില്‍ തീപിടിത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

08:12am 7/3/2016 പനാജി: ഇന്ത്യയുടെ വ്യോമവാഹിനി കപ്പലായ ഐ.എന്‍.എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ചീഫ് എന്‍ജിനീയര്‍ മരിച്ചു. അഷു സിങ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗോവയിലെ നേവി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചക്കുശേഷം ഗോവയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ബോയിലര്‍ റൂമിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്നുതന്നെ തീയണക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം നടക്കുമ്പോള്‍ ബോയിലര്‍ റൂമില്‍ നാലു പേരുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് കപ്പല്‍ മുംബൈയിലേക്ക് തിരിച്ചയച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് Read more about ഐ.എന്‍.എസ് വിരാടില്‍ തീപിടിത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു[…]

അസ്വാഭാവികമരണം ശരീരത്തില്‍ വിഷാംശം

08:04am 7/3/2016 ചാലക്കുടി പൊലീസ് കേസെടുത്തു കൊച്ചി/തൃശൂര്‍: ഇന്നലെ അന്തരിച്ച് നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടത്തെിയെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഇതിന് ഞായറാഴ്ച രാത്രിതന്നെ മണിയുടെ മൃതദേഹം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. അസ്വാഭാവികമരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്. മരണമന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച Read more about അസ്വാഭാവികമരണം ശരീരത്തില്‍ വിഷാംശം[…]

ചിരിയുടെ മണിക്കിലുക്കം നിലച്ചു

09:30pm 6/3/2016 നടനും മിമിക്രി കലാകാരനുമായ കലഭവന്‍മണി അന്തരിച്ചു കൊച്ചി: നടന്‍ കലാഭന്‍മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ച് ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നലെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായിട്ടായിരുന്നു ജനനം. ചെറുപ്പകാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്ന മണി കലഭവനിലൂടെയാണ് പ്രശസ്തനായത്. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ Read more about ചിരിയുടെ മണിക്കിലുക്കം നിലച്ചു[…]

രാജ്യസഭ സീറ്റ്‌ലേക്ക് സി.പി.എംസി.പി.ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

3:20pm 6/3/2016 തിരുവനന്തപുരം: രാജ്യസഭ സീറ്റ് അടക്കമുള്ള വിഷയങ്ങളില്‍ നടന്ന സി.പി.എംസി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. സീറ്റ് വിഭജന കാര്യത്തില്‍ ധാരണയായില്ലെന്നും ചര്‍ച്ച തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് വിശ്വത്തിന് വേണ്ടിയാണ് പ്രധാനമായും സി.പി.ഐ രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത്. എല്‍.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിനായി രണ്ട് പാര്‍ട്ടികളും കഴിഞ്ഞ മുന്നണി യോഗത്തില്‍ അവകാശവാദമുന്നയിച്ചിരുന്നു. കെ.എന്‍. Read more about രാജ്യസഭ സീറ്റ്‌ലേക്ക് സി.പി.എംസി.പി.ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല[…]

താണെ കൂട്ടക്കൊലപാതകം കേസ് പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു

6/3/2016 മുംബൈ: താണെയില്‍ മാതാപിതാക്കളെയും ഭാര്യയേയും മക്കളേയും അടക്കം 14 പേരെ കൊലപ്പെടുത്തിയ ഹസ്‌നെയ്ന്‍ വരേക്കര്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മൊഴി. കൂട്ടക്കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന മറ്റൊരു സഹോദരി സുബിയയാണ് പൊലീസിന് മൊഴി നല്‍കിയത്. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ സഹോദരി ബാദുലിനെ ഹസ്‌നെയിന്‍ ലൈംഗികകമായി പീഡിപ്പിച്ചിരുന്നതായി തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റു സഹോദരിമാര്‍ക്കിടയിലും കുടുംബ വൃത്തങ്ങളിലും ചര്‍ച്ചയായതാകാം കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചിരിക്കുകയെന്നും സുബിയ പൊലീസിന് മൊഴി നല്‍കിയതായി ജോയിന്റ് കമീഷണര്‍ അശുതോഷ് ദുബ്രെ വ്യക്തമാക്കി. ഹസ്‌നെയ്‌നോട് മാതാവ് Read more about താണെ കൂട്ടക്കൊലപാതകം കേസ് പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു[…]

രാഷ്ട്രത്തില്‍ വിദ്വേഷം വളര്‍ത്തുന്നവരെ മോദി തടയണം ആമിര്‍ ഖാന്‍

10:59am 6/3/2016 ന്യൂഡല്‍ഹി: ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമാണെന്നും എന്നാല്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ ഇവിടെയുണ്ടെന്നും ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ഈ ആളുകളെ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയണമെന്നും ആമിര്‍ഖാന്‍ പറഞ്ഞു. ഇന്ത്യാ ടിവി ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍. നേരത്തെ ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് ആമിര്‍ഖാന്‍ പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ രാജ്യം വിഭജിക്കണമെന്ന് പറയുന്നവരുടെ കൂട്ടത്തില്‍ എല്ലാ മതസ്ഥരുമുണ്ട്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. നമുക്ക് ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് പറയാം. മോദിക്ക് മാത്രമേ Read more about രാഷ്ട്രത്തില്‍ വിദ്വേഷം വളര്‍ത്തുന്നവരെ മോദി തടയണം ആമിര്‍ ഖാന്‍[…]

സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

10: 52am 6/3/2016 ന്യൂഡല്‍ഹി: മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്നു ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി യമുന അതിവേഗ പാതയില്‍ വെച്ചാണ് സംഭവം. ഇറാനി സഞ്ചരിച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിലെ പൊലീസ് വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മന്ത്രി ഗുരുതര പരുക്കുകളില്ലാതെ രക്ഷപെട്ടു. ബി.ജെ.പിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരവെ മഥുര ജില്ലയിലെ വൃന്ദാവന്‍ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തിലെ പൊലീസ് വാഹനം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. Read more about സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു[…]

ബാര്‍ കോഴ ഏപ്രില്‍ 16ലേക്ക് കേസ് മാറ്റി

7:39pm 5/3/2016 തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഏപ്രില്‍ 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതിപക്ഷ നേതാവ്് വി.എസ് അച്യുതാനന്ദന്‍, വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി നേതാവ് വി. മുരളീധരന്‍, ഹര്‍ജിക്കാരനായ നോബിള്‍ മാത്യു എന്നിവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായി നഷ്ടം സംഭവിച്ച ബാറുടമ ബിജു രമേശ് സര്‍ക്കാരിനെ Read more about ബാര്‍ കോഴ ഏപ്രില്‍ 16ലേക്ക് കേസ് മാറ്റി[…]