ദുര്‍ഗാ വിവാദം: മാപ്പു പറയില്ലാ :സ്മൃതി ഇറാനി

01:37pm 26/2/2012 ന്യൂഡല്‍ഹി: ദുര്‍ഗാദേവിയെക്കുറിച്ചുള്ള വിവാദങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സ്മൃതി മാപ്പു പറയാതെ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കിയതോടെ രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു. അതേസമയം, ഹിന്ദുമത വിശ്വാസിയായ തനിക്ക് ദുര്‍ഗാദേവിയെക്കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സ്മൃതി സഭയില്‍ വ്യക്തമാക്കി. താനും ദുര്‍ഗാഭക്തയാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇത്തരം പോസ്റ്ററുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകരിക്കുമോയെന്നാണ് താന്‍ ചോദിച്ചതെന്നും അതിനാല്‍ മാപ്പു Read more about ദുര്‍ഗാ വിവാദം: മാപ്പു പറയില്ലാ :സ്മൃതി ഇറാനി[…]

ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഇടതു മുന്നണിയിലേക്ക് ചായ്യാന്‍ നീക്കങ്ങള്‍ നടത്തുന്നു

12:20pm 26/2/2016 തിരുവനന്തപുരം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖരില്‍ ചിലര്‍ ഇടതുമുന്നണിയില്‍ ചേക്കേറാന്‍ നീക്കം നടത്തുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവര്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. യുഡിഎഫ് വിട്ടുവന്നാല്‍ നിങ്ങളെ ഘടകകക്ഷിയാക്കാമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ ദിവസമാണ് നേതാക്കള്‍ സിപിഎമ്മുമായി . ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ കേരള കോണ്‍ഗ്രസിലെ ഭിന്നത തണുപ്പിക്കാന്‍ കെ.എം. മാണിയും പി.ജെ. ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും അങ്ങനെ Read more about ജോസഫ് ഗ്രൂപ്പിലെ ചിലര്‍ ഇടതു മുന്നണിയിലേക്ക് ചായ്യാന്‍ നീക്കങ്ങള്‍ നടത്തുന്നു[…]

നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ വെക്കും

11:45am 23/2/2016 ന്യൂഡല്‍ഹി: 2017ലേക്കുളള സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റ് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കേ, നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വേ വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെക്കും. ബജറ്റിന്റെ ദിശ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന രേഖയാണ് സാമ്പത്തിക സര്‍വേ.

എസ്.ഐയുടെ വീട്ടില്‍ മോഷണം;

10:43am 26/2/2016 കോയമ്പത്തൂര്‍: എസ്.ഐയുടെ വീട്ടില്‍ മോഷണം. കോയമ്പത്തൂരില്‍ റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടറായ ശിവചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയുമാണ് മോഷണം പോയത്. എസ്.ഐയും കുടുംബവും വീട്ടിലുള്ളപ്പോഴാണ് മോഷണം നടന്നത്. രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുകളിലെ നിലയിലാണ് ശിവചന്ദ്രനും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. വീടിന്റെ പുറത്തേക്കുള്ള വാതില്‍ പൊളിച്ചിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. ശരവണംപട്ടി പോലീസ് സ്റ്റേഷനില്‍ വിവരം Read more about എസ്.ഐയുടെ വീട്ടില്‍ മോഷണം;[…]

രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

10:38am 26/2/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്നാല്‍, രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള ഡല്‍ഹി ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് പൊലീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളാണ് ഇരുവരെയും ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടെയും ശബ്ദസാമ്പിളുകള്‍ ശേഖരിക്കാനുള്ള അപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് തള്ളി. ജെ.എന്‍.യു കാമ്പസില്‍ ഫെബ്രുവരി ഒമ്പതിന് ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ ഫോറന്‍സിക് അന്വേഷണത്തിനായാണ് Read more about രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു[…]

അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി

10:23am 26/2/2016 കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. നേരെ ആലുവ പാലസിലേക്ക് പോകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അഡ്വക്കേറ്റ് ജനറലിനെ കാണാനായി മുഖ്യമന്ത്രി എട്ട് മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. അല്‍പസമയത്തിന് ശേഷം കെ.പി. ദണ്ഡപാണിയുംഇവിടെയെത്തി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത് എന്നാണറിയുന്നത്. പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ Read more about അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി[…]

അസ്ഹര്‍ മസ്ഊദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും യു.എന്നിനെ സമീപിക്കും

09:59am 26/2/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനും ജെയ്‌ശെ മുഹമ്മദ് തലവനുമായ അസ്ഹര്‍ മസ്ഊദിനെ ആഗോളതലത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയെ സമീപിക്കും. യു.എന്‍. സ്ഥിരാംഗത്വമുള്ള ചൈനയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു. ആഗോള വിലക്കേര്‍പ്പെടുത്തപ്പെട്ട 1267 പേരുടെ പട്ടികയില്‍ അസ്ഹര്‍ മസ്ഊദിനെയും ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വിലക്കുനേരിടുന്ന ഭീകരസംഘടനകളുടെ പട്ടികയില്‍ ജെയ്‌ശെ മുഹമ്മദിന്റെ പേരുണ്ടെങ്കിലും ഇതിന്റെ തലവനായ അസ്ഹര്‍ മസ്ഊദിന് വിലക്കുണ്ടായിരുന്നില്‌ളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പത്താന്‍കോട്ട് Read more about അസ്ഹര്‍ മസ്ഊദിന് വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യ വീണ്ടും യു.എന്നിനെ സമീപിക്കും[…]

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നു കേരളത്തില്‍ എത്തും.

09:35 26/2/2016 കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന കൊച്ചിയിലത്തെും. എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിലാണ് രാഷ്ട്രപതി പങ്കെടുക്കുക. വെള്ളിയാഴ്ച ഉച്ചക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലത്തെുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്തത്തെും. മൂന്നുമണിക്ക് കോട്ടയം സി.എം.എസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളജിലെ പ്രത്യേക ഹെലിപ്പാഡിലിറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് അഞ്ചരയോടെ കൊച്ചിയിലേക്ക് മടങ്ങും. Read more about രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്നു കേരളത്തില്‍ എത്തും.[…]

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

09:26am 26/2/2016 ചെങ്ങന്നൂര്‍: മുളക്കുഴ രേണു ഫ്യുവല്‍സ് പെട്രോള്‍ ഉടമയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലാവലിന്‍ കേസില്‍ പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു

03:45pm 25/2/2016 കൊച്ചി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കേണ്ട അടിയന്തിര ആവിശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിയത്. 2000 മുതലുള്ള റിവിഷന്‍ ഹരജികള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ഈ കേസിന് മാത്രം എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണമാക്കരുതെന്നും അതിന് നിന്ന് കൊടുക്കേണ്ട കാര്യം കോടതിക്കില്ലെന്നും ജസ്റ്റിസ് പി.ഉബൈദ് നിരീക്ഷിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കി തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച Read more about ലാവലിന്‍ കേസില്‍ പരിഗണിക്കുന്നത് ഹൈകോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു[…]