ജാട്ട് പ്രക്ഷോഭം: ട്രെയിന്‍ തീയിട്ടു
06:30pm 20/02/2016 ന്യൂഡല്‍ഹി: സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി. സമരം നടത്തുന്നവര്‍ ഹരിയാനയിലെ ബുധഖേദ റെയില്‍വെ സ്‌റ്റേഷനും പെട്രോള്‍ പമ്പും ഹാളുകളും തീയിട്ടു. പ്രക്ഷോഭം രൂക്ഷമായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഹരിയാനയിലെ റോത്തക്ക്, ഭിവാനി എന്നിവിടങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചതായും വീട്ടിലേക്ക് മടങ്ങണമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സമരക്കാരോട് അഭ്യാര്‍ഥിച്ചു. സംവരണപ്രശ്‌നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും Read more about ജാട്ട് പ്രക്ഷോഭം: ട്രെയിന്‍ തീയിട്ടു[…]








