ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി

06:00pm 12/02/2016 ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ് ക്യൂറിയായി ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആത്മീയത പുരുഷന് മാത്രമുള്ളതല്ല. സ്ത്രീകളുടെ പ്രവേശ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യന്‍ യെങ് ലോയേഴ്‌സ് അസോയിയേഷന്റെ ഹരജി പരിഗണിക്കവെയാണ് Read more about ശബരിമല സ്ത്രീ പ്രവേശം: ഭഗവാന് ആണ്‍, പെണ്‍ വിഭജനമില്ലന്ന് സുപ്രീംകോടതി[…]

മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു

02:43pm 12/02/2016 തിരുവനന്തപുരം: 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചു മാണിയുടെ പകരക്കാരന്‍ മാത്രമായാണ് താന്‍ സഭയില്‍ എത്തുന്നതെന്ന് ക്‌ളിഫ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ബജറ്റ് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. സഭക്കകത്തെ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ചോര്‍ന്ന കോപികള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷം Read more about മാണിയില്ലാത്ത് ബജറ്റ് മുഖ്യന്‍ അവതരിപ്പിച്ചു[…]

പി.ജയരാജന്‍ റിമാന്‍ഡ്

02:14pm12/02/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ട് പോകുന്നത്. ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ തനിക്ക് ഒരു സഹായിയെ വേണമെന്ന് ജയരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈകോടതി ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. പരിയാരം മെഡിക്കല്‍ കൊളെജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ 9.30ഓടെ ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് എ.കെ.ജി സഹകരണ Read more about പി.ജയരാജന്‍ റിമാന്‍ഡ്[…]

ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

01:39pm 11/02/2016 ന്യൂഡല്‍ഹി: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ നിന്ന് ആറുദിവസത്തിനുശേഷം രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ഹനുമന്തപ്പ (33)അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി യില്‍ രാവിലെ 11.45നായിരുന്നു ധീരസൈനികന്റെ മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതാണ് മരണ കാരണമായത്. ആറ് ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയതിന് ശേഷമാണ് ഹനുമന്തപ്പയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ശരീരോഷ്മാവ് ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് Read more about ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു[…]

വി.എസ് അച്യുതാനന്ദനും കെ. മുരളീധരനും തമ്മില്‍ വാക്ക് ഏറ്റം

01:11pm 11/02/2016 തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും തമ്മില്‍ വാക്ക ഏറ്റം. ബഹളം നിയന്ത്രണാതീതമായതോടെ സഭാ നടപടികള്‍ സ്പീക്കര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എളമരം കരീം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. വിഷയത്തില്‍ ഇടപെട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് ബുധനാഴ്ച നടത്തിയ ‘കിങ്ങിണികുട്ടന്‍’ പരാമര്‍ശത്തിന് തുടര്‍ച്ചയായി വി.എസ് മുരളീധരനെ കടന്നാക്രമിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ Read more about വി.എസ് അച്യുതാനന്ദനും കെ. മുരളീധരനും തമ്മില്‍ വാക്ക് ഏറ്റം[…]

അടിയന്തര പ്രമേയം: സ്പീക്കര്‍ പറ്റിച്ചെന്ന് കോടിയേരി; ഇല്ലെന്ന് എന്‍. ശക്തന്‍

10:20am 11/02/2016 തിരുവനന്തപുരം: അടിയന്തര പ്രമേയം അനുവദിക്കുന്ന വിഷയത്തില്‍ നിയമസഭയില്‍ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ സ്പീക്കര്‍ പറ്റിച്ചെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍, ചെയര്‍ പറ്റിക്കാറില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ബുധനാഴ്ച അനുമതി നല്‍കിയിരുന്നില്ലെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ സഭയെ അറിയിച്ചു. കോടിയേരിയുടെ പരാമര്‍ശം വിവാദമായതോടെ സഭാ രേഖകളില്‍ നിന്ന് നീക്കി. കോഴ ആരോപണമുള്ള മന്ത്രിമാരെ കുറിച്ച് നടക്കുന്ന അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച Read more about അടിയന്തര പ്രമേയം: സ്പീക്കര്‍ പറ്റിച്ചെന്ന് കോടിയേരി; ഇല്ലെന്ന് എന്‍. ശക്തന്‍[…]

കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര :സമാപനം ഇന്ന്

09:40am 11/02/2016 തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപനം കുറിക്കും . പൂജപ്പുര മൈതാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, യാത്രാ അംഗങ്ങളായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കോഓഡിനേറ്റര്‍ Read more about കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര :സമാപനം ഇന്ന്[…]

മനോജ് വധക്കേസിലെ പ്രതി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

09:37am 11/02/2016 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ഹരജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈകോടതിയെ സമീപിച്ചത്. ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ മനോജിന്റെ സഹോദരനും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.നേരത്തെ മൂന്നു തവണ തലശ്ശേരി സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറി സമര്‍പ്പിക്കാന്‍ വൈകിയ സി.ബി.ഐ നടപടിയെ കോടതി Read more about മനോജ് വധക്കേസിലെ പ്രതി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്[…]

ബസ് നിരക്ക് കുറച്ചു :കുറച്ചത് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി സിക്ക് മാത്രം

09:30am 11/2/2016 തിരുവനന്തപുരം:മാര്‍ച്ച് ഒന്നുമുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്ചാര്‍ജ് ഒരു രൂപ കുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിരക്ക് കുറക്കുന്നതോടെ ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് ഏഴു രൂപില്‍ നിന്നും ആറു രൂപയാകും. നിരക്ക് കുറക്കുന്നതിന് അനുബന്ധമായി ഓര്‍ഡിനറി ബസുകളിലെ മറ്റ് എല്ലാ ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവ് വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ഓര്‍ഡിനറി ബസുകളിലെ നിരക്ക് കുറക്കാന്‍ ബസുടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. അതേസമയം, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് തുടങ്ങി മറ്റ് സര്‍വിസുകളുടെ നിരക്കില്‍ Read more about ബസ് നിരക്ക് കുറച്ചു :കുറച്ചത് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി സിക്ക് മാത്രം[…]

മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ

11:58am 10/02/2016 കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ . ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്. മനോജ് വധക്കേസില്‍ ഗൂഢാലോചനയിലും ആസൂത്രണത്തിലും ജയരാജന് പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ജയരാജനെ ചോദ്യം ചെയ്യണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ജയരാജന്റെ മുന്‍കൂര്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്. അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്. Read more about മനോജ് വധക്കേസില്‍ മുഖ്യകണ്ണി പി. ജയരാജന്‍ :സി.ബി.ഐ[…]