ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം

10:20am 10/02/2016 ന്യൂഡല്‍ഹി: സിയാചിനിലെ ഹിമപാതത്തില്‍ മഞ്ഞിനടിയില്‍ അകപ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഹനുമന്തപ്പയുടെ വൃക്കകളും കരളും തകരാറിലാണെന്ന് ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. താഴ്ന്ന രക്തസമ്മര്‍ദ്ദവും ന്യൂമോണിയ ബാധയും കൂടുതല്‍ ആശങ്കകള്‍ക്ക് ഇടനല്‍കുന്നുണ്ട്. 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീര ഭാഗങ്ങള്‍ തണുത്തുറഞ്ഞതിനാല്‍ ഹനുമന്തപ്പ കോമയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ എല്ലുകള്‍കള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. Read more about ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം[…]

സഭയില്‍ പ്രതിപക്ഷം ബഹളം

10:16am 10/02/2016 തിരുവനന്തപുരം: ബാര്‍ കോഴ ,സോളര്‍കേസ് വിഷയങ്ങളെ സംബന്ധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം. ഭരണ മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ കോഴ കേസ് അട്ടിമറിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് Read more about സഭയില്‍ പ്രതിപക്ഷം ബഹളം[…]

രാഹുല്‍ നാളെ അങ്കമാലിയില്‍

09/2/2016 കൊച്ചി: നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ദേശീയ നിര്‍വാഹക സമിതിയോഗം 10നും 11നും അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ റോജി എം. ജോണ്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് രാവിലെ 10ന് ആരംഭിക്കും. വൈകുന്നേരം 4.30ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്മാര്‍, ദേശീയ ഭാരവാഹികള്‍, കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ Read more about രാഹുല്‍ നാളെ അങ്കമാലിയില്‍[…]

ഡോക്ടര്‍മാര്‍ക്കിടയിലെ തര്‍ക്കം അവസാനിച്ചത് ആത്മഹത്യയില്‍

02:45pm 09/2/2016 ഹൈദരാബാദ്: മൂന്ന് ഡോക്ടര്‍മാര്‍ക്കിടയിലുണ്ടായ തര്‍ക്കം അവസാനിച്ചത് വെടിവെപ്പിലും ഒരാളുടെ ആത്മഹത്യയിലും. തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ വെടിവെച്ച ഡോക്ടറെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോ.ശശികുമാറിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച സുഹൃത്തിന്റെ ഫാംഹൗസില്‍ കണ്ടെത്തിയത്. ആശുപത്രി നടത്തിപ്പിനെച്ചൊല്ലിയാണ് കലഹമുണ്ടായത് . ഡോക്ടര്‍മാരായ ശശികുമാര്‍, സായ്കുമാര്‍, ഉദയ്കുമാര്‍ എന്നിവര്‍ ഈ മാസമാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. സര്‍ജനായ ശശികുമാര്‍ മറ്റു രണ്ടുപേരെയും ആശുപത്രിയുടെ ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. റസ്റ്ററന്റില്‍ തിരക്കായതിനാല്‍ പുറത്തിറങ്ങി Read more about ഡോക്ടര്‍മാര്‍ക്കിടയിലെ തര്‍ക്കം അവസാനിച്ചത് ആത്മഹത്യയില്‍[…]

തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി

01:25pm 09/2/2/016 കൊച്ചി :തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി സോളര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയേക്കാമെന്ന് കമ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിളിപ്പിക്കേണ്ടിവരുമെന്ന് കമ്മിഷന്‍ പറഞ്ഞു. എന്തെങ്കിലും എഴുതി കവറിലിട്ട് നല്‍കിയിട്ട് കാര്യമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, കമ്മിഷനു സരിത എസ്.നായര്‍ മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും ഇനിയും വൈകാന്‍ പറ്റില്ലെന്ന് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നു ദിവസത്തിനകം കൂടുതല്‍ Read more about തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി[…]

പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കല്ലും തുറക്കില്ലാ എ.കെ ആന്റണി

09/02/2016 കൊല്ലം: കോടിയേരി ബാലകൃഷ്ണനും പിണറായിയും വി.എസും ഒരുമിച്ചു നിന്നാലും പൂട്ടിയ ബാറുകള്‍ പൂട്ടി തന്നെ കിടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചാരായ നിരോധനം മാറ്റുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നപ്പോള്‍ ശീര്‍ഷാസനം നിന്നിട്ടും എല്‍.ഡി.എഫിന് നടപ്പാക്കാനായില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എല്‍.എഡി.എഫ്. അവര്‍ക്കു മുന്നില്‍ യു.ഡി.എഫിന് തലകുനിക്കേണ്ടതോ അപകര്‍ഷതാ ബോധം തോന്നുകയോ ചെയ്യേണ്ട കാര്യമില്ല. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു Read more about പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കല്ലും തുറക്കില്ലാ എ.കെ ആന്റണി[…]

സിയാച്ചിനിലെ ഹിമപാതം; കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

09:55am 09/2/2016 ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കര്‍ണാടക സ്വദേശി ലാന്‍സ് നായിക് ഹനമന്‍ താപ്പയെ ആണ് കണ്ടെത്തിയത്. ആറു ദിവസത്തെ തിരച്ചിലിനൊടുവിലാണ് താപ്പയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ താപ്പയെ സൈനിക ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. പത്ത് സൈനികരായിരുന്നു ഹിമപാതത്തില്‍ അകപ്പെട്ടത്. സൈനികരെല്ലാം മരിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും തിരച്ചില്‍ തുടരുകയായിരുന്നു. അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും നാലു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും സൈന്യം അറിയിച്ചു. ഫെബ്രുവരി മൂന്നിനാണ് Read more about സിയാച്ചിനിലെ ഹിമപാതം; കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി[…]

സുശീല്‍ കൊയ്‌രാള അന്തരിച്ചു

09:38am 09/02/2016 കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കാഠ്മണ്ഡുവിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഫെബ്രുവരിയിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി 1954 ല്‍ രാഷ്?ട്രീയ പ്രവേശം. 1960 ല്‍ രാജഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞു. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കൊയ്‌രാളയുടെ മരണം. Read more about സുശീല്‍ കൊയ്‌രാള അന്തരിച്ചു[…]

ഷുക്കൂര്‍ വധക്കേസ്സ് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

04:28pm 08/2/2016 കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കി. കേസില്‍ തുടന്വേഷണം നടത്താം. ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഷുക്കൂറിന്റെ അമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ശരിവെച്ചു. കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി രാജേഷിനെയും സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന കണ്ടിട്ടും തടഞ്ഞില്ല എന്ന നിസാര കുറ്റമാണ് കേസില്‍ ഇരുവര്‍ക്കും എതിരെ Read more about ഷുക്കൂര്‍ വധക്കേസ്സ് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി[…]

ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ല :കോടിയേരി

04:01pm 08/02/2016 തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാറുടമകളെ ഉപയോഗിച്ച സര്‍ക്കാറിനെ മാറ്റാന്‍ കഴിയുമെന്ന വ്യാമോഹം തങ്ങള്‍ക്കില്ലെന്ന് കോടിയേരി പറഞ്ഞു. ബിജുവിന്റെ സംഭാഷണത്തിന്റെ പൂര്‍ണ രൂപമുള്ള യഥാര്‍ഥ സി.ഡി പുറത്തുവിടാത്ത്. ഇപ്പോള്‍ പുറത്തുവന്ന ബിജുവിന്റെ ശബ്ദരേഖ എഡിറ്റ് ചെയ്തതാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള എ.ഡി.ജി.പിയാണ് ഇതിനു പിന്നില്‍. ഇത്രയും കാലം ശബ്ദരേഖയുണ്ടായിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. വിന്‍സന്‍ എംപോള്‍ വിജിലന്‍സ് ഡി.ജി.പി ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന തെളിവുകള്‍ Read more about ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ല :കോടിയേരി[…]