എ.കെ ആന്റണിയുടെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കളങ്കപ്പെട്ടു: കുമ്മനം

02:10pm 8/2/2016 തിരുവനന്തപുരം : എ.കെ ആന്റണിയെന്ന നേതാവിന്റെ രാഷ്ട്രീയ ആദര്‍ശം കളങ്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ കുറിച്ച് ആന്റണി നിലപാട് വ്യക്തമാക്കണമെന്നും സോളാര്‍ കേസില്‍ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ബിജുരമേശിന്റെ ശബ്ദരേഖ പുറത്ത്

01:47pm 08/02/2016 തിരുവനന്തപുരം: ബാറുകള്‍ തുറക്കാമെന്ന് എല്‍.ഡി.എഫ് ഉറപ്പുനല്‍കിയതായി ബിജു രമേശിന്റെ വിവാദ ശബ്ദരേഖ പുറത്ത് വന്നു. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് സി.പി.എം നേതൃത്വം ഉറപ്പു നല്‍കിയെന്നും ഉറപ്പു നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണെന്നും വി.എസ് അച്യുതാനന്ദന്‍ കൂടി ഉറപ്പു നല്‍കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാമെന്നും ബിജു രമേശ് ശബ്ദരേഖയില്‍ പറയുന്നുണ്ട്. ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശന്‍ ആവശ്യപ്പെട്ടതായും ബിജു Read more about ബിജുരമേശിന്റെ ശബ്ദരേഖ പുറത്ത്[…]

മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങി

10:07am 08/02/2016 മുംബൈ: 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. മുംബൈയിലെ പ്രത്യേക ടാഡ കോടതിയിലാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി െമാഴി രേഖപ്പെടുത്തുന്നത്. മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുകയാണ് ഹെഡ്‌ലി. ഹെഡ്‌ലിയെ ഇന്ത്യയിലത്തെിച്ച് വിചാരണക്ക് വിധേയനാക്കാന്‍ എന്‍.ഐ.എ നടത്തിയ ശ്രമങ്ങള്‍ വിജയംകണ്ടില്ല. മാപ്പുസാക്ഷിയായി പരിഗണിക്കണമെന്ന ഹെഡ്‌ലിയുെട അപേക്ഷ കഴിഞ്ഞ ഡിസംബറില്‍ ടാഡ കോടതി അംഗീകരിച്ചു.ഇതനുസരിച്ചാണ് ഇപ്പോള്‍ മൊഴിനല്‍കുന്നത്. ഇത്തരത്തില്‍ വിദേശത്തുള്ള ഒരാളുടെ മൊഴിയെടുക്കുന്നത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണ്. Read more about മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയുടെ മൊഴിയെടുക്കല്‍ തുടങ്ങി[…]

രാഷ്ട്രീയത്തില്‍ എല്ലാം വിശ്വസവഞ്ചകരാണ് ഉളളത്: മാണി

06:44pm 07/02/2016 കോട്ടയം: രാഷ്ട്രീയത്തില്‍ ഒരു പരിതി വരെ പലരെയും വിശ്വവസിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വവസിക്കാന്‍ കഴിയുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ വേദിയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്നവരുണ്ട്. ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം വിശ്വസിക്കാം. കൂടെ നിന്നാല്‍ ചതിക്കില്ല. അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ലെന്നും മാണി പറഞ്ഞു. ഇതാദ്യമായാണ് പൊതുവേദിയില്‍ മാണി കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തു വന്നത്.

മുംബൈ ഭീകരാക്രമണം: പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഹെഡ്‌ലിയുടെ കുറ്റസമ്മതം

06:27pm 07/02/2016 ന്യുഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയ്ക്കും സൈന്യത്തിനും പങ്കുണ്ടായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ). പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണം. കേസില്‍ മാപ്പുസാക്ഷിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഉദ്ധരിച്ചാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. ഹെഡ്‌ലി നാളെ അമേരിക്കന്‍ കോടതിയില്‍ മൊഴി നല്‍കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി നല്‍കിയ വിവരങ്ങളും ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. 26/11 ആക്രമണത്തിന് തുടക്കമിട്ടത്് ലഷ്‌കറെ Read more about മുംബൈ ഭീകരാക്രമണം: പാക് സൈന്യത്തിന് പങ്കുണ്ടെന്ന് ഹെഡ്‌ലിയുടെ കുറ്റസമ്മതം[…]

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍

08:50am 7/2/2016 ന്യൂഡല്‍ഹി : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്നു വിദഗ്ധ സമിതി സുപ്രീം കോടതിയില്‍. സുപ്രീം കോടതിയുടെ അനുമതിയില്ലാത്തതിനാലാണ് ബി നിലവറ തുറന്നു പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ വൈകുന്നതെന്നും പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബി നിലവറ തുറക്കാന്‍ അടിയന്തരമായി ഉത്തരവിടണമെന്നുമാണു വിദഗ്ധസമിതിയുടെ ആവശ്യം. പരിശോധനയുടെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എം.വി. നായര്‍ അധ്യക്ഷനായ വിദഗ്ധസമിതി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബി നിലവറ തുറക്കുന്നതു വിശ്വാസത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി രാജകുടുംബം സമര്‍പ്പിച്ച Read more about ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍[…]

ദാവൂദ് ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച്ച നടത്തിയെന്ന് അസം ഖാന്‍; ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

08:26am 07/02/2016 ലക്‌നൗ: പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ലാഹോറിലെ വസതിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് യു.പി മന്ത്രി അസം ഖാന്റെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. വ്യാജമായ ആരോപണമാണ് അസം ഖാന്‍ ഉന്നയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് അറിയിച്ചു. രാജ്യന്തര നിയമങ്ങള്‍ ലംഘിച്ച് പാകിസ്താന്‍ സന്ദര്‍ശിച്ച മോദി ശരീഫിന്റെ വീട്ട്ില്‍ വെച്ച് ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്നാണ് അസം ഖാന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം മോദി നിഷേധിക്കുകയാണെങ്കില്‍ തെളിവ് നല്‍കാം. ആരെല്ലാം Read more about ദാവൂദ് ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച്ച നടത്തിയെന്ന് അസം ഖാന്‍; ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍[…]

ഹജ്ജന് അപേക്ഷിക്കല്‍ തീയതി നാളെ വരെ

08:20am 07/02/2016 കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച. ജനുവരി 14 മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ സ്വീകരിക്കും. ശനിയാഴ്ച വരെ 64,000 അപേക്ഷകളാണ് ലഭിച്ചത്. ഈ വര്‍ഷവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍നിന്ന് തന്നെയാണ്. ഗുജറാത്താണ് ഇന്നലെ വരെ രണ്ടാം സ്ഥാനത്ത്.

കാരായി രാജന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

04:15pm 06/02/2016 കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലാണ് രാജി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ അധ്യക്ഷ സ്ഥാനത്ത് തുടരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റാണ് രാജന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഒരു ദിവസം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ച കാരായി രാജന്‍ യോഗത്തില്‍ എത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. Read more about കാരായി രാജന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു[…]

കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് ബാര്‍ കോഴ ഗൂഢാലോചന :മാണി

04:15pm 06/02/2016 കോട്ടയം: ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി. സത്യം എത്രയും പെട്ടന്നു പുറത്തുവരും. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ബാറുടമ ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എസ്.പി ആര്‍. സുകേശനെതിരെ െ്രെകംബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് Read more about കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചാണ് ബാര്‍ കോഴ ഗൂഢാലോചന :മാണി[…]