ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി അന്തരിച്ചു

04:05pm 6/2/2016 വാഷിങ്ടണ്‍: 1971ലെ അപ്പോളോ14 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചല്‍ (85) അന്തരിച്ചു. ഈ വിജയകരമായ ദൗത്യത്തിന്റെ 45ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് എഡ്ഗര്‍ മിച്ചല്‍ ലോകത്തൊട് വിടപറഞ്ഞത്. അപ്പോളോ 14 കമാണ്ടര്‍ അലന്‍ ഷെപ്പേര്‍ഡിന്റെ കൂടെയാണ് മിച്ചല്‍ ചാന്ദ്രദൗത്യചന്ദ്രനിലെ ഫ്രാ മൗറോ ഹൈലാന്‍ഡ്‌സിലാണ് ഇദ്ദേഹം കാലുകുത്തിയത്. ത്തില്‍ പങ്കാളിയായത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിക്കുക, ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ദൗത്യം. ചന്ദ്രോപരിതലത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ച Read more about ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി അന്തരിച്ചു[…]

ഇടത്തു പാര്‍ട്ടിക്കു വേണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരുയെന്ന് അറിയില്ലാ :സരിത

03:50 pm /02/2016 കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തുറന്നു പറയാന്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ നല്‍കിയ വെളിപ്പെടുത്തല്‍ തിരുത്തി സരിത നായര്‍. ഇ.പി ജയരാജന്‍ പണം വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് സരിത ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇടതു മുന്നണിക്കായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് അറിയില്ല. പ്രശാന്ത് എന്ന് പേരുള്ള ഒരാളാണ് പണം നല്‍കാമെന്ന് പറഞ്ഞത്. ഈ പ്രശാന്ത് സി.പി.എമ്മുകാരനാണോ അദ്ദേഹത്തിന്റെ വീട് എവിടെയാണോ തുടങ്ങിയ Read more about ഇടത്തു പാര്‍ട്ടിക്കു വേണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരുയെന്ന് അറിയില്ലാ :സരിത[…]

സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

05/02/2016 ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു റെക്കോര്‍ഡിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ‘ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ സംഗീത സംവിധായികയായത്. പ്രൈസ് ദ ലോര്‍ഡ്, തിര എന്നീ മലയാള ചിത്രങ്ങളിലും ഏതാനും Read more about സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍[…]

ബാര്‍കോഴ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

8:17pm 5/2/2016 തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍ റെഡ്ഡിയുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. 2014 ഡിസംബര്‍ 14ന് എറണാകുളത്ത് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളുടെ ശബ്ദരേഖ അടങ്ങുന്ന സിഡിയാണ് സമര്‍പ്പിച്ചത്. നാല് മന്ത്രിമാരുടെ കൂടി Read more about ബാര്‍കോഴ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം[…]

കണ്ണൂരില്‍ ടി.ടി.ഇക്ക് മര്‍ദനം; തിരുവനന്തപുരത്ത് ടി.ടി.ഇമാരുടെ മിന്നല്‍ പണിമുടക്ക്

01:49pm 05/02/2016 തിരുവനന്തപുരം: കണ്ണൂരില്‍ ടി.ടി.ഇയെ ഒരു സംഘം മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം സ്‌റ്റേഷനില്‍ ടി.ടി.ഇമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. യാത്രക്കാര്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്തില്‌ളെങ്കില്‍ ഉച്ചയോടെ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് ടി.ടി.ഇമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി. റെയില്‍വേ സെക്ഷന്‍ സീനിയര്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ ആണ് ടി.ടി.ഇയെ മര്‍ദിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ രാത്രി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ എത്തിയ ടി.ടി.ഇ Read more about കണ്ണൂരില്‍ ടി.ടി.ഇക്ക് മര്‍ദനം; തിരുവനന്തപുരത്ത് ടി.ടി.ഇമാരുടെ മിന്നല്‍ പണിമുടക്ക്[…]

സോളാര്‍കേസ് സര്‍ക്കാരിനെതിരെ വീണ്ടും വിജിലന്‍സ് കോടതി

01:34pm 05/02/2016 തൃശൂര്‍: സോളാര്‍ തട്ടിപ്പ്, സരിത എന്ന വാര്‍ത്ത കേരളക്കര കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി .നിയമവും ഭരണ സംവിധാനവുമുള്ള നാട്ടില്‍ ഇത് നടക്കുമ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്ന അതിനു വേണ്ട നടപടികള്‍ എടുക്കാതിരുന്നതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജി ഗൂഡാലോചനയുടെ ഭാഗമാണെന്ന് കാണിച്ച് അഡ്വ. ശ്യാംകുമാര്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിക്കുമ്പോഴാണ് ജഡ്ജ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. Read more about സോളാര്‍കേസ് സര്‍ക്കാരിനെതിരെ വീണ്ടും വിജിലന്‍സ് കോടതി[…]

Default title

കുമ്മനം രാജശേഖരന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി 01:26pm 05/02/2016 ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസുമായി ബി.ജെ.പി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശഖരന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ 15ന് ശേഷം നടത്തുമെന്നും കുമ്മനം അറിയിച്ചു.

പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍

11:01 05/02/2016 തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50% പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാള്‍ മുന്നിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കും. 201617ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്!ലെറ്റ് തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐ.ടിയില്‍ നിന്നുള്ള Read more about പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍[…]

ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;

10:14am 05/02/2016 തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. പ്രസംഗം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചു. അഴിമതി വീരന്മാര്‍ക്കായി പ്രസംഗം നടത്തരുത്. ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ അവകാശം നിര്‍വഹിച്ചേ തീരുവെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ജനാധിപത്യരീതിയില്‍ പ്രതിഷേധം അറിയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യം ഉറ്റുനോക്കുന്നു. Read more about ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു;[…]

ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരിക്ക്

09:35am 05/02/2016 സേലം: കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ നാലരയോടെ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം. ചെറിയ പരിക്കേറ്റ 40 പേരെ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റിയപ്പോള്‍ എക്‌സ്പ്രസിന്റെ എസ്8, എസ്9, എസ്10, എസ്11 എന്നീ നാല് ബോഗികളാണ് പാളം തെറ്റിയത്. ട്രെയിനിന് ചെറിയ ചെരിവ് സംഭവിച്ചപ്പോള്‍ തന്നെ യാത്രക്കാര്‍ ഉണര്‍ന്ന് പുറത്തുകടക്കുവാന്‍ ശ്രമം നടത്തിയതിനാല്‍ വന്‍ Read more about ഐലന്‍ഡ് എക്‌സ്പ്രസ് പാളം തെറ്റി; 40 പേര്‍ക്ക് പരിക്ക്[…]