സരിത നായര്‍ സോളാര്‍ കമീഷന് തെളിവുകള്‍ ഹാജരാക്കി

1/2/2016 കൊച്ചി: സോളാര്‍ കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കേസിലെ പ്രതി സരിത നായര്‍ കമീഷന് മുമ്പാകെ ഹാജരാക്കി. തെളിവുകള്‍ അടങ്ങിയ മൂന്ന് സിഡികളും അനുബന്ധ രേഖകളുമാണ് മൊഴി നല്‍കാനെത്തിയ സരിത കമീഷന് കൈമാറിയത്. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്, മൗണ്ട് സിയോന്‍ കോളജ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ എന്നിവരുമായി സംഭാഷണം നടത്തിയതിന്റെ സിഡികളാണ് ഹാജരാക്കിയത്. അതേസമയം, തെളിവുകളുടെ ആധികാരികതയില്‍ Read more about സരിത നായര്‍ സോളാര്‍ കമീഷന് തെളിവുകള്‍ ഹാജരാക്കി[…]

ആറു സ്വര്‍ണം കൂടി; കേരളം മുന്നോട്ട്

5:35am 01/02/2016 ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ജൂനിയര്‍ വിഭാഗം ലോങ്ജംപില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫ് (ബൈജു കൊടുവള്ളി) കോഴിക്കോട്: ഒറ്റ ലാപില്‍ പിഴച്ച കേരളം ചാടിയും എറിഞ്ഞും നേടി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കുതിപ്പ് തുടരുന്നു. ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തിലെ പോരാട്ടങ്ങളുടെ രണ്ടാം ദിനം ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും കൂടി കൊട്ടയില്‍ നിറച്ച ആതിഥേയര്‍ 69 പോയന്റുമായി ഒരു കാതം മുന്നിലത്തെി. 21 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ Read more about ആറു സ്വര്‍ണം കൂടി; കേരളം മുന്നോട്ട്[…]

ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജെയിംസ് കുറിച്ചി

ജോയിച്ചന്‍ പുതുക്കുളം ബഹുമാന്യനായ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനെതിരെ എസ്. എഫ്.ഐ. അഴിച്ചുവിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ മനോവേദനയോടെയാണ് കാണാന്‍ കഴിഞ്ഞത്. പണ്ഡിതനും വിനീതനും സംസ്‌ക്കാര സമ്പന്നനീമായ ടി. പി. ശ്രീനിവാസനെതിരായ ആക്രമണം സംസ്‌ക്കാരമുള്ള ഓരോ ഭാരതീയന്റേയും നേരെയുള്ള ആക്രമണമാണ്. എസ്. എഫ്. ഐയുടെ നേതാവ് അടിക്കുന്നത് ഓരോ ഭാരതീയന്റേയും കരണത്താണ്. വഴിപിഴച്ച വിദ്യാര്‍ഥി രാഷ്ര്ടീയക്കാര്‍ ഇക്കാര്യം മനസിലാക്കിയാല്‍ നന്ന്. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ് അംബാസിഡര്‍ ശ്രീനിവാസന്‍. അദ്ദേഹത്തിനെതിതാരായ ഈ അക്രമണത്തെ ഓരോ അമേരിക്കന്‍ മലയാളിയും Read more about ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം: ഡോ. ജെയിംസ് കുറിച്ചി[…]

മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ല: മാണി

10:27am 31/1/2016 കോട്ടയം: മന്ത്രിസഭയിലേക്കു മടങ്ങിവരണമെന്ന യു.ഡി.എഫ്. ന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി. തന്നില്‍ വിശ്വാസമര്‍പ്പിച്ച യു.ഡി.എഫിനോട് നന്ദിയുണ്ട്. മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ധൃതിയോ താല്‍പര്യമോ ഇല്ല. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും മാണി മാധ്യമങ്ങളോട് പ്രതികരിച്ചു.

യു.ഡി.എഫിന്റെ പിന്‍തുണ : ബാബു മന്ത്രിതന്നെ; മാണിയെ തിരിച്ചു വിളിച്ചു.

10:25am 31/1/2016 തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനേത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ. ബാബു സമര്‍പ്പിച്ച രാജി മുഖ്യമന്ത്രി തള്ളി. വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണിത്. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗം അംഗീകരിച്ചു. ഇതേ കേസില്‍ രാജിവച്ച കെ.എം. മാണിക്കു മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള രാഷ്ട്രീയാനുമതി നല്‍കാനും യോഗം തീരുമാനിച്ചു. മാണിയോടു മന്ത്രിസഭയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടും. ബാബുവിന്റെ രാജി നേരത്തേ സ്വീകരിച്ചിരുന്നെങ്കില്‍ Read more about യു.ഡി.എഫിന്റെ പിന്‍തുണ : ബാബു മന്ത്രിതന്നെ; മാണിയെ തിരിച്ചു വിളിച്ചു.[…]

സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന് 13 സ്വര്‍ണം

10:15am 31/01/2016 കോഴിക്കോട്: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ കുതിപ്പ് തുടരുന്നു. രാവിലെ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം മൂന്ന് സ്വര്‍ണമാണ് ഞായറാഴ്ച കേരളം നേടിയത്. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി നീന സ്വര്‍ണം നേടി. നീനയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു ഇത്. കേരളത്തിന്റെ തന്നെ വൈദേഹിക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്രയും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ സ്വര്‍ണവും വെങ്കലവും കേരളത്തിനാണ്. കെ. എസ് അനന്തു സ്വര്‍ണം നേടിയപ്പോള്‍ റിജു വര്‍ഗീസിനാണ് Read more about സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന് 13 സ്വര്‍ണം[…]

പത്ത് സ്വര്‍ണവുമായി കേരളം ജൈത്രയാത്ര തുടരുന്നു

7:11PM 30/1/2016 കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കശക്തിയില്‍ കേരളം കുതിക്കുന്നു. രണ്ടാംദിനം നടന്ന 15 ഫൈനലുകളില്‍ കേരളം ആറ് സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ആദ്യ ദിവസത്തെ നാലെണ്ണം ഉള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണനേട്ടം പത്തിലെത്തി. കേരളത്തിന്റെ ആറ് സ്വര്‍ണവും നേടിയത് പെണ്‍കുട്ടികളാണ്. മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി കേരളത്തിന്റെ കുട്ടികള്‍ ഇന്ന് മെഡല്‍ പട്ടികയില്‍ കൂട്ടിച്ചര്‍ത്തിട്ടുണ്ട്. 400 മീറ്ററില്‍ ജൂനിയര്‍സീനിയര്‍ വിഭാഗങ്ങളില്‍ കേരളത്തിനാണ് സ്വര്‍ണം. ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സീനിയര്‍ വീഭാഗത്തില്‍ ഷെഹര്‍ബാന സിദ്ധിഖും Read more about പത്ത് സ്വര്‍ണവുമായി കേരളം ജൈത്രയാത്ര തുടരുന്നു[…]

മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു

30/01/2016 തിരുവനന്തപുരം: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിന്‍വലിക്കുന്നതായി കെ. ബാബു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി ബാബു അറിയിച്ചത്. എന്നെ വളര്‍ത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ല എന്ന് നേരത്തെ യു.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. രാജിവെച്ചതിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ചിരുന്നു. തന്റെ വക്കീല്‍ കേസുമായി മുന്നോട്ടുപോകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ താന്‍ മന്ത്രിസ്ഥാനം Read more about മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു[…]

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

8:07am 30/01/2016 തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചീഫുമായ ടി.എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. പിന്നീട് മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ, ബിബിസി, തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിെന്റ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. ഏറെ ജനശ്രദ്ധ നേടിയ കണ്ണാടി എന്ന പരിപാടിയുടെ അവതാരകനായിരുന്നു.സാഹിത്യ, സിനിമ മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജീവന്‍മശായ് എന്ന സിനിമയും ദൂരദര്‍ശനുവേണ്ടി വേരുകള്‍ Read more about പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു[…]

ചൂടിനു മേല്‍ ചൂടെല്‍ക്കാന്‍ സോളാര്‍

ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; ലാത്തിച്ചാര്‍ജ് 02:34 29/01/2016 തിരുവനനന്തപുരം: ഭരണ സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ കനത്ത സംഘര്‍ഷം. ജില്ലയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പൊലീസുകാര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തിരിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് Read more about ചൂടിനു മേല്‍ ചൂടെല്‍ക്കാന്‍ സോളാര്‍[…]