എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച

08.19 PM 03/05/2017 തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് പ്ര​ഖ്യാ​പ​നം. പ​രീ​ക്ഷ പാ​സ് ബോ​ർ​ഡ് യോ​ഗം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ചേ​രും.

കൊച്ചി മെട്രോ റെയില്‍; സുരക്ഷാ കമീഷണറുടെ പരിശോധന തുടങ്ങി

08.04 PM 03/05/2017 കൊച്ചി മെട്രോ റെയില്‍ സര്‍വീസ് തുടങ്ങുന്നതിന്റെ അവസാന വട്ട കടമ്പയായ മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന തുടങ്ങി. കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി ഓഫീസര്‍ കെ.എ മനോഹരന്റെ നേതൃത്വത്തില്‍ റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണ് ത്രിദിന പരിശോധനക്കെത്തിയത്. ഇന്നലെ രാവിലെ 9ന് പരിശോധന തുടങ്ങിയ സംഘം ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. പാളങ്ങളുടെ സുരക്ഷ, സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍ സംവിധാനം, സുരക്ഷ മുന്‍കരുതലുകള്‍ക്കുള്ള Read more about കൊച്ചി മെട്രോ റെയില്‍; സുരക്ഷാ കമീഷണറുടെ പരിശോധന തുടങ്ങി[…]

മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും പൊലിസ് ആയുധങ്ങള്‍ പിടിച്ചെടുത്തു

07.34 PM 02/05/2017 കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും പൊലിസ് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്നുമാണ് മാരാകായുധങ്ങള്‍ പൊലിസ് പിടികൂടിയത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളുണ്ടായിരുന്നില്ല. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഹോസ്റ്റലില്‍നിന്നും കണ്ടെടുത്തത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലില്‍ നിന്നും താല്‍ക്കാലികമായി കുട്ടികളെ ഒഴിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ അധ്യായന വര്‍ഷം മുതല്‍ 19 കുട്ടികള്‍ക്ക് അധ്യാപകരുടെ ഹോസ്റ്റലില്‍ Read more about മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്നും പൊലിസ് ആയുധങ്ങള്‍ പിടിച്ചെടുത്തു[…]

ബംഗ്ലാദേശിലുണ്ടായ ബസപകടത്തിൽ ഏഴു പേർ മരിച്ചു.

07:15 pm 3/5/2017 ധാക്ക: സംഭവത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തെങ്കാലി ജില്ലയിലാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി സമരം പിൻവലിച്ചു

02.24 PM 02/05/2017 \ സംസ്ഥാനത്ത് കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം തൊളിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടിസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടി സമ്പ്രാദായം തുടരും. എന്നാൽ തുടർച്ചയായ നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. എട്ട് മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളാകും ഇനി ഉണ്ടാവുക. 6-2, Read more about കെഎസ്ആർടിസി സമരം പിൻവലിച്ചു[…]

രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യി

11.24 AM 02/05/2017 രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലൂ​ടെ പ​ര​സ്യ​മാ​യി. കേ​ന്ദ്ര​സ​ർ​ക്കാ​രിന്‍റേ​യും ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റേയും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ല് വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ​നെ​റ്റ് ആ​ൻ​ഡ് സൊ​സൈ​റ്റി(​സി​ഐ​എ​സ്) തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സോ​ഷ്യ​ൽ അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാം, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ ദേ​ശീ​യ പോ​ർ​ട്ട​ൽ, ഡെ​യി​ലി ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് റി​പ്പോ​ർ​ട്ട്സ്, ച​ന്ദ്ര​ണ്ണ ബീ​മാ പ​ദ്ധ​തി എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യാ​ണ് ചോ​ർ​ച്ച. ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ Read more about രാ​ജ്യ​ത്തെ 13 കോ​ടി ജ​ന​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​യി[…]

സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

11.09 AM 02/05/2017 തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എം.ഉമ്മർ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നു അദ്ദേഹം ആരോപിച്ചു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രമേയം അവതരിപ്പിച്ച എം. ഉമ്മറിനെയും മുഖ്യമന്ത്രി Read more about സെൻകുമാർ കേസ്: വിധി നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചെന്നിത്തല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു[…]

ഉത്തരകൊറിയൻ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ.

12:47 pm 30/4/2017 ലണ്ടൻ:ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അനുദിനം വർധിച്ചു വരികയാണ് . അന്താരാഷ്ട്രമധ്യസ്ഥ ശ്രമങ്ങൾ ഏറ്റവും കൂടുതൽ അനിവാര്യമായ സമയമാണിത്- മാർപാപ്പ പറഞ്ഞു. പ്രശ്നത്തിൽ മധ്യസ്ഥതവഹിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും അവർ അതിന്‍റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ച മാർപാപ്പ പ്രശ്നം വഷളായി യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് നല്ലതല്ലെന്നും കൂട്ടിച്ചേർത്തു.

തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി

12:40 pm 30/4/2017 തായ്പേയ്: തായ്‌വാനിൽ ശക്തമായ ഭൂചലമുണ്ടായി. റിക്ടർ സ്കെയിലിൽ 6.0തീവ്രതച രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തായ്‌വാൻ കാലാവസ്ഥാ പഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ പത്തോടെയാണ് ഭൂചലനമുണ്ടായത്.

തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു.

06:50 am 30/4/2017 അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുർക്കിയിൽ 4000 സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഇവരിൽ ഭൂരിഭാഗവും ജഡ്ജിമാരും പ്രോസിക്യൂട്ടർമാരുമാണെന്നാണ് റിപ്പോർട്ട്. ഇതേസമയം, തുർക്കിയിൽ ഓണ്‍ലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയക്ക് സർക്കാർ വിലക്കേർപ്പെടുത്തി. വെബ്സൈറ്റിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന അട്ടിമറി നീക്കത്തിൽ 249 പേർ കൊല്ലപ്പെടുകയും 2200 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.