എയർ ഇന്ത്യ വിമാനത്തിെൻറ ടയർ പൊട്ടിത്തെറിച്ചു.

03:33 pm 24/4/2017 മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിെൻറ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം റൺവേയിലൂടെ നീങ്ങവെയാണ് അപകടമുണ്ടായത്. വിമാനത്തിൻറെ എഞ്ചിൻ തകരാറ് ശ്രദ്ധയിൽപെട്ട പൈലറ്റ് വിമാനം ടെർമിനിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേതുടർന്ന് വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. 125 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം കരിപ്പൂരിൽ വ്യോമ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരെ Read more about എയർ ഇന്ത്യ വിമാനത്തിെൻറ ടയർ പൊട്ടിത്തെറിച്ചു.[…]

വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 38 ഇ​ന്ത്യ​ക്കാ​ർ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റി​ൽ.

08:36 am 24/4/2017 ല​ണ്ട​ൻ: വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​രു​ക​യോ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ക​യോ ചെ​യ്ത​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലീ​സ്റ്റ​റി​ലെ ര​ണ്ട് തു​ണി ഫാ​ക്ട​റി​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു സൂ​ച​ന. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​ന്പ​ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 31 പേ​ർ വീ​സ കാ​ലാ​വ​ധി​ക്കു​ശേ​ഷം രാ​ജ്യ​ത്തു തു​ട​ർ​ന്ന​വ​രാ​ണ്. ഏ​ഴു​പേ​ർ അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്കു കു​ടി​യേ​റി​യ​വ​രും ഒ​രാ​ൾ വീ​സ ച​ട്ടം ലം​ഘി​ച്ച് ജോ​ലി ചെ​യ്ത ആ​ളു​മാ​ണെ​ന്ന് ലീ​സ്റ്റ​ർ മെ​ർ​ക്കു​റി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

08:07 am 24/4/2017 തൊ​​ടു​​പു​​ഴ: സ്ത്രീ​​ക​​ളെ അ​​പ​​മാ​​നി​​ച്ച മ​​ന്ത്രി എം.​​എം.​​ മ​​ണി രാ​​ജിവ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ൻ​​ഡി​​എ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ. പൊ​​മ്പി​ള ഒ​​രു​​മൈ കൂ​​ട്ടാ​​യ്മ​​യി​​ലെ സ്ത്രീ​​ക​​ളെ​​ക്കു​​റി​​ച്ചു ന​​ട​​ത്തി​​യ മോ​​ശം പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു ഹ​​ർ​​ത്താ​​ൽ. മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫെ​​റോ​​ന പ​​ള്ളി തി​​രു​​നാ​​ൾ, തൊ​​ടു​​പു​​ഴ ശ്രീ​​കൃ​​ഷ്ണസ്വാ​​മി ക്ഷേ​​ത്ര ഉ​​ത്സ​​വം, എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ, പാ​​ൽ, പ​​ത്രം, ആ​​ശു​​പ​​ത്രി, വി​​വാ​​ഹം എ​​ന്നി​​വ​​യെ ഹ​​ർ​​ത്താ​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

സൊ​മാ​ലി​യ​യി​ൽ വ​ഴി​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

08:00 am 24/4/2017 പു​ന്ത്ലാ​ൻ​ഡ്: സൊ​മാ​ലി​യ​യി​ൽ വ​ഴി​വ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ർ​ധ സ്വ​യം​ഭ​ര​ണ മേ​ഖ​ല​യാ​യ പു​ന്ത്ലാ​ൻ​ഡി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റു. ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള അ​ൽ ഷ​ബാ​ബ് ഭീ​ക​ര​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു.

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി വീ​ണ്ടും.

06:51 pm 23/4/2017 ഇ​ടു​ക്കി: പൊ​മ്പി​ളൈ ഒ​രു​മൈ കൂ​ട്ടാ​യ്മ​യെ അ​ധി​ക്ഷേ​പി​ച്ചാ​ണ് മ​ണി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലെ സ​മ​ര​സ​മ​യ​ത്ത് അ​വി​ടെ കാ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. അ​ടി​മാ​ലി ഇ​രു​പ​തേ​ക്ക​റി​ല്‍ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ദ്വ​യാ​ർ​ഥ​പ്ര​യോ​ഗം. പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​രം ഒ​രു ഡി​വൈ​എ​സ്പി സ്പോ​ൺ​സ​ർ ചെ​യ്ത​താ​ണ്. അ​വി​ടെ കു​ടി​യും സ​ക​ല വൃ​ത്തി​കേ​ടു​ക​ളും ന​ട​ന്നി​രു​ന്നെ​ന്നും മ​ണി പ​റ​ഞ്ഞു. മൂ​ന്നാ​ർ മു​ൻ ദൗ​ത്യ​സം​ഘ ത​ല​വ​ൻ സു​രേ​ഷ് കു​മാ​ർ ക​ള്ളു​കു​ടി​യ​നാ​ണെ​ന്നും മ​ണി ആ​ക്ഷേ​പി​ച്ചു. ദൗ​ത്യ​ത്തി​നെ​ടെ സു​രേ​ഷ് കു​മാ​ർ മൂ​ന്നാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ക​ള്ളു​കു​ടി. കു​ടി​യും സ​ക​ല Read more about സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി വീ​ണ്ടും.[…]

അ​മേ​രി​ക്ക​യെ വെ​ല്ലു​വി​ളി​ച്ച് യു​ദ്ധ​ഭീ​തി പ​ര​ത്തി വീ​ണ്ടും ഉ​ത്ത​ര​കൊ​റി​യ രം​ഗ​ത്ത്.

03:32 pm 23/4/2017 പ്യോം​ഗ്യാം​ഗ്: സൈ​നി​ക ശ​ക്തി തെ​ളി​യി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ കാ​ള്‍ വി​ന്‍​സ​ന്‍ ആ​ക്ര​മി​ച്ചു മു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ വെ​ല്ലു​വി​ളി​ച്ചു. ‌ഉ​ത്ത​ര​കൊ​റി​യ​യു​ടെ സ​മീ​പ​ത്തേ​ക്ക് നീ​ങ്ങാ​ന്‍ യു​ദ്ധ​ക്ക​പ്പ​ലി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി. ഒ​റ്റ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ യു​എ​സി​ന്‍റെ ആ​ണ​വ​വാ​ഹി​നി​യാ​യ യു​ദ്ധ​ക്ക​പ്പ​ൽ മു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു. യു​എ​സ് വി​മാ​ന​വാ​ഹി​ന വൃ​ത്തി​കെ​ട്ട മൃ​ഗ​മാ​ണെ​ന്ന് ആ​ക്ഷേ​പി​ച്ച ഉ​ത്ത​ര​കൊ​റി​യ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ത​ങ്ങ​ളു​ടെ സൈ​നി​ക ശ​ക്തി​യു​ടെ പ്ര​ദ​ർ​ശ​ന​മാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്നും വ​ര്‍​ക്കേ​ഴ്സ് പാ​ര്‍​ട്ടി​യു​ടെ മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.

01:15 pm 23/4/2017 ന്യൂഡൽഹി: ഡൽഹിയിലെ കാൽകജി മേഖലയിൽ പോത്തുകളുമായി നീങ്ങിയ യുവാക്കളെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനമേൽക്കേണ്ടി വന്ന മൂന്ന് പേരെയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്ക് ശേഷം ഞായറാഴ്ച രാവിലെ മൂന്ന് പേരും ആശുപത്രി വിട്ടു . അനധികൃത പോത്തുകടത്തല്ല മൂന്നു പേരും നടത്തിയതെന്നും ക്രൂരമായ മർദ്ദനമാണ് ഇവർക്ക് ഏൽക്കേണ്ടി വന്നതെന്നും ഡൽഹി ഡെപ്യൂട്ടി കമീഷണർ റോമിൽ ബാനിയ പറഞ്ഞു. സംഭവത്തിൽ രണ്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തെന്ന് ഡൽഹി Read more about പോത്തുകടത്ത് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് മർദ്ദനം.[…]

ജാർഖണ്ഡിൽ അഞ്ചുവയസുകാരിയെ പീഡിപ്പിചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു.

09:11 am 23/4/2017 റാഞ്ചി: ജാർഖണ്ഡിലെ സുഖ്സരി ഗ്രാമത്തിലാണ് സംഭവം. 25 വയസുകരാനായ ജവഹർ ലോഹർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ഒന്നിലേറെ തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരങ്ങൾ. ഇതിനു ശേഷം രക്ഷപ്പെടാതിരിക്കാൻ പെൺകുട്ടിയുടെ കഴുത്തുവരെ മണ്ണിട്ടുമൂടി. അയൽവാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് ജനക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.

04:33 pm 22/4/2017 കാബുൾ: വടക്കൻ നഗരമായ മസാർ-ഐ-ഷെരീഫിലെ സൈനിക ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിൽ ക്യാന്പിനുള്ള കടന്ന ഭീകരർ തുടരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാൻ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൻ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പത്തോളം ഭീകരരാണ് സൈനിക വേഷമണിത്ത് ക്യാന്പിനുള്ള കടന്നു കൂടിയത്. ഇവർ സൈനിക വാഹനത്തിലാണ് എത്തിയത് എന്നതും സ്ഥിരീകരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. സൈനികർ രാത്രി Read more about അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.[…]

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ നി​രോ​ധി​ച്ചു.

04:25 pm 22/4/2017 ന്യൂ​ഡ​ൽ​ഹി:യോ​ഗ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗിക്കുന്നതിനെ തു​ട​ർ​ന്നാ​ണു നി​രോ​ധ​നം. ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ സ​മ​യ​വും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നു മൊ​ബൈ​ൽ ഫോ​ൺ നി​രോ​ധി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​വി​ൽ സ​ർ​വീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജി​ല്ലാ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഉദ്യോഗസ്ഥർ മൊ​ബൈ​ൽ ഫോ​ണി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്നതു താൻ കണ്ടതാണെന്നും മോ​ദി പ​റ​ഞ്ഞു. താൻ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ലെ​ന്നും Read more about പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ നി​രോ​ധി​ച്ചു.[…]