റ​ഷ്യ​ൻ മു​ൻ എം​പി ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു.

07:10 pm 23/3/2017 കീ​വ്: യു​ക്രൈ​നി​ലേ​ക്ക് ക​ട​ന്ന റ​ഷ്യ​ൻ മു​ൻ എം​പി ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഡെ​നീ​സ് വൊ​റൊ​നെ​ൻ​കോ​വാ​ണ് (45)കൊ​ല്ല​പ്പെ​ട്ട​ത്. കീ​വ് ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലാ​യ പ്രീ​മി​യ​ർ പാ​ല​സി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മി​ക്കു​നേ​രെ ഡെ​നീ​സി​ന്‍റെ അം​ഗ​ര​ക്ഷ​ക​ൻ വെ​ടി​യു​തി​ർ​ക്കു​ക​യും ഇ​രു​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വാ​ട​ക​ക്കൊ​ല​യാ​ളി​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഡെ​നീ​സും ഭാ​ര്യ​യും ഗാ​യി​ക​യു​മാ​യ മ​രി​യ മ​ക്സ​കോ​വ​യും മ​ക​ൾ​ക്കൊ​പ്പം നാ​ടു​വി​ട്ട​ത്. ഇ​വ​ർ യു​ക്രൈ​ൻ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ഞ്ച​ന​ക്കേ​സി​ൽ റ​ഷ്യ​ൻ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി വി​ചാ​ര​ണ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് Read more about റ​ഷ്യ​ൻ മു​ൻ എം​പി ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു.[…]

ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു

07:00 pm 23/3/2017 ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇവർ അറസ്റ്റിലായത്. ബിർമിംഗ്ഹാമിലടക്കം ഏഴിടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യത്തു തുടരുന്ന റെയ്ഡുകളുടെ രഹസ്യസ്വാഭാവം ചോരാതിരിക്കുന്നതിനു വേണ്ടിയാണ് അക്രമിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തിൽ പോലീസ് ഓഫീസർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് Read more about ബ്രിട്ടീഷ് പാർലമെന്‍റിനു സമീപമുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു[…]

ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു.

07:45 am 23/3/2017 ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വെടിവയ്പിൽ ഒരു പോലീസുകാരന് കുത്തേൽക്കുകയും ചെയ്തു. ഉദ്യോഗസ്ഥനെ കുത്തിയ അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തി. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. പാർലമെന്‍റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉൾപ്പെടെ നിരവധി എംപിമാർ പാർലമെന്‍റിനുള്ളിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പാർലമെന്‍റിന് അകത്തുള്ളവരോട് പുറത്തിറങ്ങരുതെന്ന് പോലീസ് നിർദേശം Read more about ബ്രിട്ടീഷ് പാർലമെന്‍റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു.[…]

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി.

07:43 am 23/3/2017 കാനിംഗ്: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിൽ വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. ബുധനാഴ്ച രണ്ടുപേർകൂടി മരണത്തിനു കീഴടങ്ങി. മരിച്ചവരെല്ലാം 30-40 വയസ് പ്രായമുള്ളവരാണ്. ഗോലബസാർ മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വ്യാജമദ്യം നിർമിച്ച ആളും മരിച്ചവരിൽപ്പെടുമെന്ന് പോലീസ് പറഞ്ഞു.

യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്

05:17 pm 22/3/2017 അങ്കാറ: യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്. സാധാരണക്കാരായ യാത്രക്കാരെ ശിക്ഷിക്കാതെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ സന്ദർശനം നടത്തിവരുകയാണ് കവുസോഗ്ലു. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികളിലും ബാറ്ററി അറകളിലും ഭീകരർ സ്ഫോടക വസ്തുകൾ ഒളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ലാപ്ടോപ്പുകളും ഐപാഡുകളും കാമറകളും മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് യുഎസ് വിമാനങ്ങളിൽ നിരോധിച്ചിരിക്കുന്നത്. ഈജിപ്ത്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, Read more about യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്[…]

അജ്മീർ സ്​ഫോടനം:രണ്ട്​ പ്രതികൾക്ക്​ ജീവപര്യന്തം

01:04 pm 22/3/2017 ന്യൂഡൽഹി: അജ്മീർ സ്​ഫോടന കേസിൽ രണ്ട്​ പ്രതികൾക്ക്​ എൻ .ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളായ ബാവീഷ്​ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്കാണ്​ ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ സുനിൽ ജോഷി വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിലെ പ്രതികളായ സ്വാമി അസീമാന്ദയെയും മറ്റ്​ രണ്ട്​ പേരെയും കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. മൂന്ന്​ പേരെയാണ്​ കേസിൽ കോടതി കുറ്റക്കാരെന്ന്​ കണ്ടെത്തിയത്. 2007 ഒക്​ടോബർ 11ന്​ രാജസ്ഥാനിലെ അജ്​മീർ ദർഗയിൽ സ്​ഫോടനം നടത്തുിയ കേസിലാണ്​വിധി. Read more about അജ്മീർ സ്​ഫോടനം:രണ്ട്​ പ്രതികൾക്ക്​ ജീവപര്യന്തം[…]

ഉത്തരകൊറിയ നടത്തിയ പുതിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന് റിപ്പോർട്ട്.

10:44 am 22/3/2017 സീയൂൾ: ദക്ഷിണകൊറിയൻ പ്രതിരോധവകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഉത്തരകൊറിയയുടെ കിഴക്കൻ പ്രവിശ്യയിൽനിന്നായിരുന്നു പരീക്ഷണം. ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ദക്ഷിണകൊറിയയും യുഎസും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നു ദക്ഷിണകൊറിയൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാൽ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയൻ പ്രതിനിധി വ്യക്തമാക്കി.

ഇന്ന് ലോക ജല ദിനം.

07:50 am 22/3/2017 ഇന്ന് ലോക ജല ദിനം. ജല ക്ഷാമം രൂകമായി മാറുകയാണ് ഇന്ന് ലോകമെമ്പാടും .ജലം അമുല്യമാണ് അതു പാഴാക്കും തോറും വത തലമുറയ്ക്ക് അനുഭവിക്കാനുള്ള അവസ നമ്മളായി ഇല്ലാതാക്കുകയാണ്. ഓരോ തുള്ളിയും നാളയുടെ പ്രതീക്ഷകളാണ്.

ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവെച്ചു

07:44 am 22/3/2017 പാരീസ്: വ്യാജ ജോലി തട്ടിപ്പ് ആരോപണം നേരിട്ടിരുന്ന ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവെച്ചു. കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ പാർലമെന്‍ററി അസിസ്റ്റന്‍റ് ആയി നിയമിച്ചുവെന്ന ആരോപണം ഉയർന്നതോടെ ആണ് രാജി. സർക്കാരിൽ നിന്ന് 55,000 യൂറോ(59,500 ഡോളർ) ശന്പളമായി റോക്സിന്‍റെ പെണ്‍മക്കൾ സന്പാദിച്ചുവെന്നാണ് ആരോപണം. നേരത്തെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫ്രാങ്കോയിസ് ഫില്ലനെതിരെയും ജോലി തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ടു ഫില്ലന്‍റെ ഭാര്യയ്ക്കും മക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.

സൊമാലയിൽ വീണ്ടും കാർ ബോംബ് സ്ഫോടനം: ആറു ചേർ മരിച്ചു.

07:39 am 22/3/2017 മൊഗാദിഷു: സൊമാലിയയിലെ പ്രസിഡന്‍റിന്‍റെ വസതിക്കു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറു പേർ മരിച്ചു. അഞ്ചു സാധാരണക്കാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടതെന്ന് മൊഗാദിഷു മേയറുടെ വക്താവ് അബ്ദിഫിത്താ ഹലാനെ അറിയിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റതായും വിവരമുണ്ട്. ചൊവ്വാഴ്ച മൊഗാദിഷുവിൽ പ്രസിഡന്‍റിന്‍റെ വസതിക്ക് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.സ്ഫോടകവസ്തു ഘടിപ്പിച്ച കാറിലെത്തിയ ചാവേർ ചെക്പോസ്റ്റിനു സമീപം സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.