വീ​ണ്ടും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം.

07:33 pm 21/3/2017 വാ​ഷിം​ഗ്ട​ൺ: ഇ​ത്ത​വ​ണ എ​ട്ട് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പ​റ​ക്കു​ന്ന​വ​ർ​ക്കാ​ണ് പ​ണി​കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ൾ​പ്പെ​ടെ പ​ത്തി​ട​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന വി​മാ​ന​യാ​ത്ര​ക്കാ​ര്‍ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​വ​ശം കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​മേ​രി​ക്ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ദു​ബാ​യ്, അ​ബു​ദാ​ബി, ജി​ദ്ദ, റി​യാ​ദ്, ദോ​ഹ, കു​വൈ​ത്ത് സി​റ്റി അ​ട​ക്കം 10 സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ് നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വി​ല​ക്ക് ഒ​മ്പ​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളെ ബാ​ധി​ക്കും. വി​ല​ക്ക് മൊ​ബൈ​ലി​ന് ബാ​ധ​ക​മ​ല്ലെ​ങ്കി​ലും ലാ​പ് ടോ​പ്, ഐ​പാ​ഡ്, കാ​മ​റ, കം​പ്യൂ​ട്ട​ര്‍ ഗെ​യിം, ടാ​ബ് തു​ട​ങ്ങി​യ​വ വി​മാ​ന​ത്തി​ല്‍ ഒ​പ്പ​മു​ള്ള ബാ​ഗി​ല്‍ Read more about വീ​ണ്ടും അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം.[…]

ഇന്ത്യയ്ക്ക് സന്തോഷത്തിൽ 122-ാം സ്ഥാനം .

12:40pm 2 1/3/2017 ന്യൂയോർക്ക്: ലോകത്ത്രാ സന്തുഷ്ട്ട രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 122ാമതെന്ന് യു.എൻ റിപ്പോർട്ട്. പാകിസ്താൻ,നേപ്പാൾ, ചൈന എന്നീ അയൽരാജ്യങ്ങളിലേതിനേക്കാൾ ഏറെ പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (എസ്ഡിഎസ്എൻ) ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. പട്ടികയിൽ ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം നോർവേയാണ്. ഡെൻമാർക്കിനെ പിന്തള്ളിയാണ് നോർവേ ഒന്നാം സ്ഥാനത്തെത്തിയത്. മൊത്തം 155 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് 122–ാം സ്ഥാനം ലഭിച്ചത്. ചൈന(79), പാകിസ്താൻ(80), Read more about ഇന്ത്യയ്ക്ക് സന്തോഷത്തിൽ 122-ാം സ്ഥാനം .[…]

പാറാമ്പുഴ കട്ടക്കൊല: പ്രതിക്ക് വധശിക്ഷ

12:32 pm 21/3/2017 കോട്ടയം: കോട്ടയം പാറാമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാൾക്ക് പ്രതി മൂന്ന് ലക്ഷം രൂപയും കവർച്ച ചെയ്ത 25,000 രൂപയും നൽകണമെന്നാണ് വിധി. കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ Read more about പാറാമ്പുഴ കട്ടക്കൊല: പ്രതിക്ക് വധശിക്ഷ[…]

ബാബറി മസ്ജിദ് തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി.

11:11 am 21/3/2017 ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ് ഗുണകരമെന്ന് ജസ്റ്റിസ് കെഹാർ വ്യക്തമാക്കി.

ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു.

09:50 am 21/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു. ആറുപതോളം ചിക്കൻഗുനിയ കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 27 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തതാണ്. മൂന്നു മാസത്തിനിടെ 16 ഡെങ്കു കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. സാധാരണയായി ഡിസംബർ മാസത്തിലാണ് ഡൽഹിയിൽ കൂടുതലായി ചിക്കൻഗുനിയയും ഡെങ്കുവും റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് ജോലി ചെയ്യുന്നവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.

ബാഗ്ദാദിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു.

09:32 am 21/3/2017 ബാഗ്ദാദ്: ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. തെക്കൻ ബാഗ്ദാദിലെ അമിലിലുള്ള നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാർക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകളുണ്ടായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്.

കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

06:10pm 20/3/2017 ലക്നോ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിനംതന്നെ കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ആദ്യ ഉത്തരവ്. അലഹബാദിലെ രണ്ട് അറവുശാലകൾക്കാണ് പൂട്ടുവീഴുന്നത്. രാംബാഗ്, അടാല എന്നിവിടിങ്ങളിലെ കശാപ്പുശാലകൾ അടച്ചുപൂട്ടാൻ നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി. അലഹബാദ് പോലീസിനോട് ഇതുസംബന്ധിച്ചു മേൽനോട്ടം വഹിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ ഒരു വിട്ടുവീഴ്ചയും സംഭവിക്കരുതെന്ന് സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശവും നൽകി. യോഗി Read more about കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.[…]

കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്.

12:22 pm 20/3/2017 കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പെൺകുട്ടിയുടെ പിതാവിന്‍റെ ആരോപണം. മകൾക്ക് പഴയലിപി അറിയില്ല. മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ Read more about കുണ്ടറയിൽ പത്തുവയസ്സുകാരി മരിച്ച സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പെൺകുട്ടിയുടെ പിതാവ്.[…]

ഘാനയിലെ ക്വിന്‍റാപോ വെള്ളച്ചാട്ടത്തിൽ മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു.

08:49 am 20/3/2017 അക്ര: ഘാനയിലെ ക്വിന്‍റാപോ വെള്ളച്ചാട്ടത്തിൽ മരം കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. നിരവധിപ്പേർക്കു പരിക്കേറ്റു. ശക്തമായ കാറ്റിനെ തുടർന്ന് വൻമരം വെള്ളത്തിലേക്കു കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് നിരവധി സഞ്ചാരികൾ വെള്ളത്തിൽ നീന്തുകയായിരുന്നു. ഇവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു.

08:34 am 20/3/2017 ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കിഴക്കൻ ബക്കാർ ജില്ലയിൽ വാനും റിക്ഷയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ബക്കാറിലെ പഞ്ച് ഗാറയിൻ മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ വാൻ എതിരെ വരികയായിരുന്ന വാഹനത്തെ ഇടിപ്പിക്കുകയായിരുന്നു. സംഭവശേഷം വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ വേണ്ടിയുള്ള തെരച്ചിൽ പോലീസ് നടത്തുകയാണ്.