കലോത്സവ കിരീടം കോഴിക്കോടിന് സ്വന്തം

07:22 pm 22/1/2017 കണ്ണൂര്‍: കളിയാട്ടത്തിന്റെ തട്ടകത്തിലും കൗമാരകലയുടെ കിരീടം ചൂടി കോഴിക്കോട്​. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ്​ കോഴിക്കോട്​ സ്വന്തമാക്കിയത്​. ഇതോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിന്​ സ്വന്തം. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിൻറുമായി കോഴിക്കോട് സ്വർണകപ്പ്​ നിലനിര്‍ത്തിയത്. ആദ്യം മുതൽ അന്ത്യം വരെ ഇഞ്ചോടിഞ്ച്​ പൊരുതി നിന്ന പാലക്കാടിന് 936 പോയിൻറ്​​ നേടി​. ആതിഥേയരായ കണ്ണൂർ 933 പോയിന്റുമായി കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. പാലക്കാടി​െൻറ എട്ട്​ Read more about കലോത്സവ കിരീടം കോഴിക്കോടിന് സ്വന്തം[…]

പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു.

04:40 pm 22/1/2017 തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക് നിസ്സാര പരുക്കേറ്റു.

മധുരയിലെ അലംഗനല്ലൂരിൽ ജെല്ലിക്കെട്ട്​ ഉപേക്ഷിച്ചു.

12:49 pm 22/1/2017 ചെന്നൈ: ജെല്ലിക്കെട്ട്​ നടത്തുന്നതിനായി താൽകാലിക പ്രശ്​നപരിഹാരം പോരെന്നും ശാശ്വതമായ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്​നാട്ടിൽ ശക്​തമാവുന്നു. പ്രതിഷേധങ്ങളുടെ പശ്​ചാത്തലത്തിൽ ​മധുരയിലെ അലംഗനല്ലൂരിൽ ജെല്ലിക്കെട്ട്​ ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിർപിനെ തുടർന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചർച്ചയും പരാജയപ്പെട്ടു. സമരസമിതിയുടെ ആവശ്യംവിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഒ.പനീർസെൽവം മധുരയിൽ രാവിലെ ഉന്നതതലയോഗം ​വിളിച്ചിരുന്നു. ചർച്ചക്ക് ശേഷം മുഖ്യമന്ത്രി ചെന്നൈയിലേക്ക് മടങ്ങി. ദിണ്ഡിഗൽ ജില്ലയിലെ കോവിൽപാട്ടിയിൽ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ജെല്ലിക്കെട്ട് Read more about മധുരയിലെ അലംഗനല്ലൂരിൽ ജെല്ലിക്കെട്ട്​ ഉപേക്ഷിച്ചു.[…]

ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം.

09:44 am 22/1/2017 വാഷിംങ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം. കഴിഞ്ഞ ദിവസം അമേരിക്കക്ക്​ പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്​, സ്റ്റോക്​ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ട്രംപ്​ രാജ്യത്തെ വിഭജിക്കുകയാണെന്ന്​ സമരക്കാർ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങൾ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ​ജനങ്ങളെ ബഹുമാനിക്കില്ലെന്ന്​ ഉറപ്പാണെന്ന് ​റെസ്റ്റോറൻറ്​ ഉടമയായ സ്ത്രീ മാധ്യമങ്ങളോട്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ട്രംപ്​ Read more about ട്രംപിനെതിരെ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം.[…]

ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.

08:10 am 22/1/2017 ചെന്നൈ: ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും. അളങ്കനല്ലൂരിൽ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീർസെൽവം ഉദ്ഘാടനം ചെയ്യും. അതേസമയം ജെല്ലിക്കെട്ടിനായി നിയമനിർമ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചിൽ ഉൾപ്പെടെ തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുകയാണ്. രാത്രി വൈകിയും മുഖ്യമന്ത്രി പനീർസെൽവം അളങ്കനല്ലൂരിൽ സമരക്കാരുമായി അനുനയ ചർച്ച നടത്തി. ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന വൻ ജനകീയമുന്നേറ്റത്തിനൊടുവിൽ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓർഡിനൻസ് സംസ്ഥാനസർക്കാർ പുറത്തിറക്കിയെങ്കിലും ഇന്നലെ സമരത്തിന് അയവുണ്ടായില്ല. ആഹ്ളാദപ്രകടനങ്ങൾ നടന്നെങ്കിലും സ്ഥിരം നിയമനിർമ്മാണം Read more about ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.[…]

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം

8;08 am 22/1/2017 ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി 32 പേർ മരിച്ചു . ജഗ്ദൽപൂർ-ഭൂവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത് . വിജയനഗരത്തിൽ കുനേരു സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ട്രെയിന്‍റെ എഞ്ചിനും 7 കോച്ചുകളും മറിഞ്ഞു . 100ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ജനറല്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും പാളം തെറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഛത്തീസ് ഗ‍ഡിലെ ജഗദല്‍പൂരില്‍ നിന്നും Read more about ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം[…]

നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു.

04:18 pm 21/1/2017 ന്യൂഡൽഹി: നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു. ഇന്ന്​ ഉച്ചക്ക്​ 2.30 ന്​ വാഗ അതിർത്തിയിൽവെച്ച്​ സൈനികനെ ഇന്ത്യക്ക്​ കൈമാറിയതായി പാക്​ വിദേശകാര്യ മന്ത്രാലയം പ്രസ്​താനവയിൽ അറിയിച്ചു. രാഷ്​ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പാകിസ്​താ​ൻ പിടികൂടിയത്​. നിയന്ത്രണ രേഖ മറികടന്ന്​ പാക്​ അധീന കശ്​മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന്​ സൈന്യം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യൻ സൈനികൻ പാക്​ പിടിയിലായെന്ന വാർത്തയും Read more about നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു.[…]

സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി.

11:32 am 21/1/2017 കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി. ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്‍െറ പരാതിയിൽ നേരെത്തെ ഇവരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. ധർമ്മടം സ്വദേശികളായ മിഥുൻ(26), രോഹിത്(28)​, പ്രജുൽ(25), ഷമീം(26), അജേഷ്(28)​, റിജേഷ്(26) എന്നിവരാണ്​ അറസ്റ്റിലായത്​. പാനൂർ എസ്.​പി ഫിലിപ്പി​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ്​ ആണ് ​അറസ്റ്റ് രേഖപ്പെടുത്തിയത്​. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറല്‍ Read more about സന്തോഷ്​ വധക്കേസിൽ ആറു സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്​ രേഖപ്പെടുത്തി.[…]

റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി.

09:08 am 21/1/2017 ജയ്പൂർ: രാജസ്​ഥാനിൽ റാണിഖേത് എക്സ്പ്രസ് ​ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്​പരിക്കേറ്റതായാണ്​ റിപ്പോർട്ട്​. ആളപായങ്ങളൊന്നും റിപ്പോർട്ട് ​ചെയ്​തിട്ടില്ല. തയത്​ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ്​ അപകടമുണ്ടായത്​. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക്​ തകരാറിലായതാണ്​ പാളം തെറ്റലിന്​ കാരണമായി അധികൃതർ അറിയിച്ചത്​. ട്രാക്കിലേക്ക്​ മറിഞ്ഞ്​ കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​.

താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

09:07 am 21/1/2017 വാഷിങ്ടണ്‍: അധികാരത്തിലിരിക്കുമ്പോള്‍ താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്‍െറ പ്രഖ്യാപനം. ഏറെക്കാലം അമേരിക്കന്‍ വ്യവസായത്തെ തകര്‍ത്ത് നാം വിദേശ വ്യവസായങ്ങളെ പുഷ്ടിപ്പെടുത്തി. സ്വന്തം സൈന്യത്തെ ദുരിതത്തിലാക്കി വിദേശ രാജ്യങ്ങളുടെ സൈന്യങ്ങള്‍ക്ക് നാം ഇളവുകള്‍ നല്‍കി. സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാതെ മറ്റു രാജ്യങ്ങളുടെ അതിരുകള്‍ സംരക്ഷിച്ചു. അമേരിക്കയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നപ്പോഴും വിദേശത്ത് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഈ Read more about താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്[…]