അഖിലേഷ് യാദവിനെ തിരിച്ചെടുത്തു

03:34 pm 31/12/2016 ലഖ്നൗ: സമാജ്വാദി പാര്‍ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഖിലേഷ് യാദവിനെ തിരിച്ചെടുത്തു. ഇന്ന് രാവിലെ എംഎഎല്‍മാരുടെ യോഗം വിളിച്ച അഖിലേഷിന് 200 ഓളം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായിരുന്നു. അഖിലേഷിന്‍റെ അടുത്ത അനുഭാവി രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. മുലായം വിളിച്ച യോഗത്തിലെക്കാൾ കൂടുതൽ നേതാക്കൾ അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ പങ്കെടുത്തതും, അസംഖാന്‍, ലാലു പ്രസാദ് യാദവ് എന്നിവരുടെ മദ്ധ്യസ്ഥവുമാണ് താല്‍കാലികമായെങ്കിലും പ്രശ്നം അവസാനിപ്പിച്ചത്. തെര‌ഞ്ഞെടുപ്പിൽ സമാന്തരമായി മത്സരിച്ച വിജയം മുലായംസിംഗ് യാദവിന് സമ്മാനിക്കുമെന്നും അഖിലേഷ് Read more about അഖിലേഷ് യാദവിനെ തിരിച്ചെടുത്തു[…]

ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു

03:31 pm 31/12/2016 ചെന്നൈ: എ.​െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല ചുമതലയേറ്റു. ഇതിന്​ മുമ്പ്​ ജയലളിത കൈാകാര്യം ചെയ്​തിരുന്ന പദവി അവരുടെ മരണത്തെ തുടർന്നാണ്​ ശശികലക്ക്​ ലഭിച്ചത്​. അമ്മ ഇപ്പോൾ നമ്മുടെ കൂടെയില്ല എന്നാലും പാർട്ടി നൂറ്​ വർഷം തമിഴ്​നാട്​ ഭരിക്കുമെന്ന്​ ചുമതലയേറ്റെടുത്തുകൊണ്ട്​ ശശികല പറഞ്ഞു. ജയലളിതയുടെ 29 വയസ്സ്​ മുതൽ താൻ അവരോടപ്പം ഉണ്ടെന്നും പാർട്ടി പ്രവർത്തകരിൽ നിന്ന്​ ജയലളിതക്ക്​ കിട്ടിയ പിന്തുണ തനിക്കും ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല കൂട്ടിച്ചേർത്തു. പാർട്ടിയുടെ സ്​ഥാപകൻ Read more about ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റു[…]

പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​.

11:12 am 31/12/2016 ജെറു​സലേം: പാശ്​ചാത്യ രാജ്യങ്ങളിൽ നിന്ന്​ പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആ​ക്രമണ സാധ്യതയു​ണ്ടെന്ന​ മുന്നറിയിപ്പാണ്​ ഇസ്രായേൽ പുറപ്പിടുവിച്ചത്​​ ഇന്ത്യയിലുള്ള ഇസ്രായേലി സഞ്ചാരികൾക്ക്​ നേരെ ആക്രമണ സാധ്യതയു​ണ്ടെന്ന്​ ഇസ്രായേലി തീവ്രവാദ വിരുദ്ധ ഡയറക്​ട​േററ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്ക്​–പടിഞ്ഞാറൻ മേഖലയി​ലുള്ള സഞ്ചാരികൾക്ക്​ നേരെയാവും ​ആക്രമണങ്ങളുണ്ടാവുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. പുതുവൽസര ദിനത്തോട്​ അനുബന്ധിച്ച്​ നടത്തുന്ന ബീച്ച്​ പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്​. Read more about പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലിന്റെ മുന്നറിയിപ്പ്​.[…]

പിടി ക്കിട്ടാപ്പുള്ളികൾ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മുന്‍ എ.ടി.എസ്ഉദ്യോഗസ്ഥൻ

11:10 am 31/12/2016 മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ദാങ്കെ, രാംജി കല്‍സങ്കര എന്നിവര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര മുന്‍ എ.ടി.എസ് ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍. 2009 വരെ എ.ടി.എസില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മെഹ്ബൂബ് മുനവ്വറിന്‍െറതാണ് വെളിപ്പെടുത്തല്‍. അഴിമതി, ആയുധ കേസുകള്‍ നേരിടുന്ന മെഹ്ബൂബ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മാലേഗാവ് സ്ഫോടന കേസ് അന്വേഷണത്തില്‍ പങ്കാളികളായ മറ്റ് എ.ടി.എസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോലാപുര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ Read more about പിടി ക്കിട്ടാപ്പുള്ളികൾ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി മുന്‍ എ.ടി.എസ്ഉദ്യോഗസ്ഥൻ[…]

ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​

11;00 am 31/12/2016 ബുക്​സർ: ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​ നാല്​ ജീവപര്യന്ത തടവുകാർ ഉൾ​പ്പടെയുള്ളവരാണ്​ ജയിൽ ചാടിയത്​ . വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം​. രാത്രി 12 മണിക്കും മൂന്ന്​ മണിക്കും ഇടയിലാണ്​ തടവുകാർ ജയിൽ ചാടിയതെന്ന്​ ജില്ല മജിസ്​​​ട്രേറ്റ്​ രാം കൂമാർ പറഞ്ഞു. സംഭവ സ്​ഥലത്ത്​ നിന്ന്​ ഇരുമ്പ്​ പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്​​. ഇവ​യുപയോഗിച്ചാണ്​ ജയിൽ ചാടിയതെന്നാണ്​ സൂചന. പ്രജിത്​ സിങ്​, ഗിരാദരി റായ്​, സോനു പാണ്​ഡെ, ഉപേന്ദ്ര സിങ്​ എന്നീ Read more about ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​[…]

എ.ടി.എം ൽ നിന്നും ഇനി 4500 രൂപ പിൻവലിക്കാം.

08:04 am 31/12/2016 ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും.

അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.

07:11 pm 30/12/2016 ലഖ്​നോ: സമാജവാദി പാർട്ടി അധ്യക്ഷൻ മുലായം സിങ്​ യാദവ്​ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി. ആറ് വർഷത്തേക്കാണ് നടപടി. അഖിലേഷ് ഇന്ന് രാജിവെക്കുമെന്ന് സൂചനയുണ്ട്. ബന്ധുവും മുതിർന്ന പാർട്ടി നേതാവുമായ രാം ഗോപാൽ യാദവിനെയും മുലായം പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് രാം ഗോപലിനെതിരായ നടപടി. മുഖ്യമന്ത്രിയെ തെറ്റായ രീതിയിൽ നടത്തിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. ഇരുവരും പാർട്ടിയെ ദുർബലമാക്കിയതായും മുലായം Read more about അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.[…]

സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

03:20 pm 30/12/2016 തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 20പേരില്‍ 16പേര്‍ 23 വയസ്സിന് താഴെയുള്ളവരാണ്. പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. എസ്.ബി.ടിയാണ് സ്പോൺസർ. ദക്ഷിണ മേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ചുമുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെയാണ് നേരിടുക. പ്രവേശനം സൗജന്യമായിരിക്കും. ഉദ്ഘാടന മത്സരത്തിൽ കേരളം പുതുച്ചേരിയെ നേരിടും. കേരളം, കർണാടക, ആന്ധ്ര, പുതുച്ചേരി ടീമുകൾ എ ഗ്രൂപ്പിലും സർവീസസ്, തമിഴ്‌നാട്, തെലങ്കാന, Read more about സന്തോഷ് ട്രോഫി ഫുട്ബോൾ മൽസരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.[…]

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല.

11;44 am 30/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയശേഷമേ സംസ്ഥാന ബജറ്റ് ഉണ്ടാകുകയുള്ളൂ. ബജറ്റ് അവതരണം നേരത്തേയാക്കാൻ സംസ്ഥാന സർക്കാർ മുൻപ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു. പണം അക്കൗണ്ടുകളിലേക്ക് നൽകും. ബാങ്കിൽനിന്നു പണം നോട്ടുകളായി പിൻവലിക്കാൻ കഴിയുമോ Read more about നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് അവതരണം ജനുവരിയില്‍ ഉണ്ടാകില്ല.[…]

ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.

11:11 am 30/12/2016 ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. അമ്പതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ വ്യാഴാഴ്ച അർധരാത്രിയിലായിരുന്നു അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിക്കാനായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ Read more about ജാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു; 6 മരണം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു.[…]