കേളി ഇടപെടല്‍: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ ആറ്റിങ്ങല്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

03:33 pm 30/8/2016 – ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ്­: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ മലയാളി യുവാവിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്­ നാട്ടിലെത്തിച്ചു. കൊല്ലം ആറ്റിങ്ങല്‍ സ്വദേശി സുഭാഷ്­ സുശീലന്‍ എന്ന യുവാവിനെയാണ്­ കേളി ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിത ഇടപെടിനെ തുടര്‍ന്ന്­്­ നാട്ടിലേക്ക്­ കയറ്റിവിടാനായത്­. അഞ്ചു വര്‍ഷം മുന്‍പാണ്­ സുഭാഷ്­ സൗദിയിലെത്തുന്നത്­. അല്‍ഖര്‍ജില്‍ ജോലിചെയ്­തുവന്ന ഇദ്ദേഹത്തിന്­ ഇടക്കിടക്ക്­ മാനസിക വിഭ്രാന്തി ഉണ്ടാകുമായിരുന്നു. എന്നാല്‍ അസുഖത്തിന്­ മരുന്നു കഴിക്കുന്നതിനിടയിലും ജോലിയില്‍ തുടരുകയായിരുന്നു. രണ്ട്­ വര്‍ഷം മുന്‍പു Read more about കേളി ഇടപെടല്‍: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ ആറ്റിങ്ങല്‍ സ്വദേശിയെ നാട്ടിലെത്തിച്ചു[…]

ഗൾഫിൽ നിന്നു മടങ്ങിയെത്തുന്നവർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കും -മുഖ്യമന്ത്രി

11:58 pm PM 28/08/2016 ഷൊർണൂർ: ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസഹായത്തേ‍ാടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനിൽക്കുന്നതെന്നും ഷെ‍ാർണൂരിൽ അബുദാബി– ശക്തി പുരസ്കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർവകലാശാലയിലെ പ്രധാന തസ്തികകളിൽപേ‍ാലും ആർ.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറാ

മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍

10:48 am 24/08/2016 ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്. ഇപ്പോള്‍ ഷാര്‍ജ ഫ്രീസോണിലെ മറൈന്‍ കമ്പനി ജീവനക്കാരനാണിയാള്‍. പാകിസ്താന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നതരത്തില്‍ ചിത്രസഹിതം ഇയാള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ചിത്രമാണ് Read more about മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍[…]

ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്

11:33 am 23/8/2016 റിയാദ്: ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്. ഇറാനു വേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ ജയിലിലടച്ചതെന്നാണു വിവരങ്ങള്‍.സൗദി സൈന്യത്തെക്കുറിച്ചുള്ള സുപ്രാധാന രേഖകള്‍ ഇറാനിയന്‍ എംബസിക്കു ചോര്‍ത്തി നല്‍കി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്നാണു വിവരങ്ങള്‍. അറബ് രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇയാള്‍ക്കു കത്തുകല്‍ ലഭിച്ചിട്ടുണ്‌ടെന്നും സൗദി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്മാര്‍ട്ട് ബസുകള്‍

02:28 PM 22/8/2016 ദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെയുള്ള സ്കൂള്‍ ബസുകള്‍ ഒരുങ്ങി. ദുബൈ ടാക്സി കോര്‍പറേഷനാണ് സ്മാര്‍ട്ട് ബസുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ബസ് സേവനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കും ദുബൈ ടാക്സി കോര്‍പറേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. എട്ട് സ്കൂളുകളിലെ 3000ഓളം വിദ്യാര്‍ഥികള്‍ കഴിഞ്ഞവര്‍ഷം കോര്‍പറേഷന്‍െറ സ്കൂള്‍ ബസ് സേവനം ഉപയോഗപ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കായി അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് പരിസ്ഥിതി സൗഹൃദ ബസിലുള്ളത്. ബസില്‍ ഘടിപ്പിച്ച കാമറകള്‍ വഴി കണ്‍ട്രോള്‍ സെന്‍ററിലിരുന്ന് കുട്ടികളെ നിരീക്ഷിക്കാം. Read more about വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്മാര്‍ട്ട് ബസുകള്‍[…]

ഹജ്ജ് യാത്രാവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

10:21 AM 20/08/2016 നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഹജ്ജിന് പോകുന്നവരുടെ യാത്രാവിവരം www.hajcommittee.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഓരോ വിമാനത്തിലും നിയോഗിക്കപ്പെട്ട ഹജ്ജ് വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. എല്ലാ ഹാജിമാരും വിമാനം പുറപ്പെടുന്നതിന്‍െറ തലേദിവസം ഉച്ചക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. മക്കയില്‍ പാചകത്തിന് വിലക്ക് നെടുമ്പാശ്ശേരി: ഹജ്ജ് വേളയില്‍ മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലും മദീനയില്‍ ഹറമിനുസമീപത്തെ താമസസ്ഥലങ്ങളിലും Read more about ഹജ്ജ് യാത്രാവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു[…]

അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

12:59 pm 16/8/2016 അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷ പരിപാടികള്‍ പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ട്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലീം ലീഗ് ദേശീയ ട്രഷററും, സംസ്ഥാന പ്രതിപക്ഷ ഉപ Read more about അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും[…]

എമിറേറ്റ്‌സിലെ ലഗേജ് വീഡിയോ ചിത്രീകരിച്ചതു റിയാ ജോര്‍ജ്

05:44 pm 14/8/2016 ദുബായ്: അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നു ഇറങ്ങാന്‍ കൂട്ടാക്കാതെ സ്വന്തം ലഗേജ് തിരയുന്ന മലയാളികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍, ഈ വീഡിയോ ചിത്രീകരിച്ചത് ആരാണെന്നു മാത്രം ആര്‍ക്കുമറിയില്ല. അമേരിക്കയില്‍ വിദ്യാര്‍ഥിനിയായ റിയാ ജോര്‍ജ് എന്ന പതിനേഴുകാരിയാണു വിമാനത്തിനുള്ളില്‍ തിക്കിത്തിരക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപ്പോഴത്തെ അവസ്ഥയോടു യാത്രക്കാര്‍ പ്രതികരിച്ച രീതി തന്നെയാണു അതു ക്യാമറയിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു റിയ പറയുന്നു. ഇവരെ പരിഹസിക്കുകയെന്ന ലക്ഷ്യമുണ്്ടായിരുന്നില്ല. പക്ഷേ, അപകടവേളയില്‍ എങ്ങനെ പെരുമാറാന്‍ പാടില്ല Read more about എമിറേറ്റ്‌സിലെ ലഗേജ് വീഡിയോ ചിത്രീകരിച്ചതു റിയാ ജോര്‍ജ്[…]

സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു; സൂഖ് ഉക്കാദ് തുറന്നു

10:26 am 12/08/2016 ത്വാഇഫ്: വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ പത്താമത് സൂഖ് ഉക്കാദ് മേളക്ക് ഉജ്ജ്വല തുടക്കം. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ത്വാഇഫിലെ അര്‍ഫാഅ്ലെ സൂഖ് ഉക്കാദ് ആസ്ഥാനത്തത്തെിയ അദ്ദേഹം വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ചശേഷമാണ് മേള ഉദ്ഘാടനം ചെയ്തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനുവേണ്ടി ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും മേളയിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും രാജാവ് അഭിവാദ്യങ്ങള്‍ നേര്‍ന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ അപ്രത്യക്ഷമായിരുന്ന ഉക്കാദ് ഇപ്പോഴിതാ Read more about സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു; സൂഖ് ഉക്കാദ് തുറന്നു[…]

സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു

02:50PM 09/08/2016 ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര കാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് വിസ ഫീസ് പുതുക്കി നിശ്ചയിച്ചത്. ഒക്ടോബർ രണ്ടുമുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയും പുതുക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്ക് ഒരു യാത്രക്കുള്ള എക്സിറ്റ്, റീഎൻട്രി വിസക്ക് 200 സൗദി റിയാലാണ് ഇനി നൽകേണ്ടി വരിക. ഇഖാമ കാലാവധി കഴിയുന്നത് വരെ ഒാരോ Read more about സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു[…]