ഫ്രണ്ട്‌സ് ഓഫ് കേരള സംഘടിപ്പിക്കുന്ന ചിത്രരചനാമത്സരം നാളെ റിയാദ് മൊറുബ ലുലുവില്‍ നടക്കുകയാണ്

11:36 am 7/4/2017 റിയാദ് ഫ്രണ്ട്‌സ് ഓഫ് കേരള കൂട്ടായിമയുടെ ഒമ്പതാം വാര്‍ഷികവും പുരസ്ക്കാരദാനവും ഈ വരുന്ന ഏപ്രില്‍ പതിനാലാം തീയ്യതി വെള്ളിയാഴ്ച നടക്കുകയാണ് ,ആഘോഷപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കിഡ്‌സ് സബ്ജൂനിയര്‍ ജൂനിയര്‍ സിനിയര്‍ വിഭാഗത്തില്‍ നടത്തപെടുന്ന ചിത്രരചനാമത്സരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മൊറുബയില്‍ വെച്ച് ഏപ്രില്‍ 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക ബന്ധപെടുക അന്‍സാര്‍ 0504289774, 0508744610

മ​ല​യാ​ളി യു​വ​തി​ക്ക് ദു​ബാ​യി​യി​ൽ 17.5 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി.

07:32 am 6/4/2017 ദു​ബാ​യ്: ഡോ​ക്ട​റാ​യ നി​ഷി​ത രാ​ധാ​കൃ​ഷ്ണ പി​ള്ള​യ്ക്കാ​ണ് 10 ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ (17,68,00,000 രൂ​പ) ബി​ഗ് ടി​ക്ക​റ്റ് ലോ​ട്ട​റി ല​ഭി​ച്ച​ത്. ഇ​ത്ര​യും സ​മ്മാ​ന​ത്തു​ക ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് നി​ഷി​ത. നി​ല​വി​ൽ, ഫെ​ല്ലോ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഭ​ർ​ത്താ​വി​നും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പം യു​എ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് നി​ഷി​ത. ആ​റു മാ​സം മു​ന്പ് നി​ഷി​ത​യു​ടെ ഭ​ർ​ത്താ​വാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി അ​വ​രു​ടെ പേ​രി​ൽ 50 ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മാ​സം അ​ബു​ദാ​ബി​യി​ൽ മ​ല​യാ​ളി​യാ​യ ശ്രീ​രാ​ജ് കൃ​ഷ്ണ​ന് ഏ​ഴു​ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ ലോ​ട്ട​റി സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു.

വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു.

08:28 am 3/4/2017 ദമ്മാം: നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് (48) ആണ് മരിച്ചത്. അൽഅഹ്സ സനയ്യയിലാണ് അപകടം. അൽഅഹ്സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്നു. ഹസയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ശനിയാഴ്ച സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം. േറാഡ് മുറിച്ചുകടന്ന ഒട്ടകത്തെയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവ സ്ഥലത്തെത്തിയ പൊലീസിെൻറ നേതൃത്വത്തിൽ ഉടൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: Read more about വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു.[…]

ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.

05:27pm 30/3/2017 കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറിെൻറ മറവിൽ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ. കഴിഞ്ഞമാസങ്ങളിലും ഇൗ മാസവും അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യൂ നടന്നിരുന്നു. ഇതിൽ ഹാജരായി പണംകൊടുത്ത് ജോലിക്ക് കാത്തിരിക്കുന്നവരാണ് പുതിയ സാഹചര്യത്തിൽ ആശങ്കയിലായത്. അൽസറാഫ മാൻപവർ ഏജൻസി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വർഗീസ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഇത് മൂന്നാം Read more about ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.[…]

ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു

07:30 pm 29/3/2017 റിയാദ് : മാര്‍ച്ച് 29 നു ആരംഭിക്കുന്ന ആംനസ്റ്റി കാലയളവില്‍ നാട്ടില്‍ പോവാന്‍ കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി , അവര്‍ക്കു വേണ്ട എല്ലാ സഹായവും നല്‍കാന്‍ വേണ്ടി ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ കീഴില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ഇന്നലെ റിയാദിലെ ഓലയ യില്‍ ഫാല്‍ക്കണ്‍ മെമ്പര്‍മാരുടെ അടിയന്തിര യോഗത്തില്‍ വെച്ചാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാല്‍ക്കണ്‍ ക്ലബ് മെമ്പര്‍മാരുടെ ഹെല്‍പ് ഡെസ്ക് ആരംഭിച്ചത് .ഫാല്‍ക്കണ്‍ ക്ലബ് ഹെല്‍പ് ഡെസ്ക് എന്ന പേരില്‍ വാട്ട്‌സപ്പ് Read more about ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു[…]

പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം

07:38 pm 21/3/2017 റിയാദ് :കോഴിക്കോട് എയര്‍പോര്‍ട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു വെല്‍ഫേര്‍ പാര്‍ട്ടി നടത്തിയ പാലമെന്‍റ് മാര്‍ച്ചിന് പ്രവാസി സാംസ്കാരിക വേദി ഐക്യ ദാര്‍ട്യം പ്രകടിപ്പിച്ചു .പ്രസിഡണ്ട് സാജു ജോര്‍ജിന്റെ അധ്യക്ഷധയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് വൈസ് പ്രസിഡണ്ട്മാരായ ഷാജി മാത്തുണ്ണി ,സലിം മാഹി ,ഖലീല്‍ പാലോട് എന്നിവര്‍ സംസാരിച്ചു .കോഴിക്കോട് വിമാനത്താവളം പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കുക ,ഹജ്ജ് എംബാര്‍ക്കേശന്‍ പോയിന്റ് നിലനിര്‍ത്തുക, നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുക സ്വകാര്യ Read more about പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം[…]

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

07:49 am16/3/2017 ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുള്ളയ്ക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുള്ളയ്ക്ക് 2014 മേയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. അപകടത്തില്‍ മാരകമായി പരിക്കേറ്റ അബ്ദുള്ളക്ക് ബോധം നഷ്ടപ്പെടുകയും രണ്ടുവര്‍ഷത്തോളം ആശുപത്രിയില്‍ Read more about വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി[…]

ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു.

09:32 am 13/3/2017 ജിദ്ദ: മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രെയിലറിന്‍െറ പിന്നില്‍ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചത്തെിയത്. ജിദ്ദയില്‍ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്‍െറ മകനാണ്. ഭാര്യ: ശിബിന നസ്റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.

01:22 pm 12/3/2017 കുവൈത്ത് സിറ്റി: കുവൈത്തില്‍ 12ാം ക്ളാസ് വിദ്യാര്‍ഥി നാലാം നിലയിലെ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര മാണപ്പള്ളില്‍ ഡോ. ജോണ്‍ -ഡോ. ദിവ്യ ദമ്പതികളുടെ മകന്‍ ജോര്‍ദന്‍ ജോണ്‍ (16) ആണ് കാല്‍ വഴുതി വീണ് മരിച്ചത്. ഡി.പി.എസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ ബാല്‍ക്കണിയില്‍നിന്ന് കാല്‍വഴുതി വീണ ജോര്‍ദനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു

08:25 am 10/3/2017 അബുദാബി: അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകള്‍ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്‌റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബല്‍ വിങ്‌സ് റെന്റ് എ കാറിലെ എച്ച് ആര്‍ മാനേജരാണ് സ്മൃതി. രണ്ട് വര്‍ഷമായി കമ്പനിയില്‍ Read more about അബുദാബിയില്‍ തൃശൂര്‍ സ്വദേശിനി യുവതി വാഹനാപകടത്തില്‍ മരിച്ചു[…]