ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി.

08:33 am 3/2/2017 ദുബായ്: ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടെസ്റ്റിൽ രണ്ടാമതും ഏകദിനത്തിൽ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റുകളിലും ആദ്യ അഞ്ചിൽ ഇടംനേടുന്ന താരമാണ്. ഇംഗ്ലണ്ടിനെതിരായ പരന്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ട്വന്‍റി20 പരന്പരയിൽ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി Read more about ഐസിസി ട്വന്‍റി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിർത്തി.[…]

ഐപിഎല്‍ താര ലേലം മാറ്റിവച്ചു

08:29 am 3/2/2017 മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം മാറ്റി. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ലേലമാണ് ഈ മാസം മൂന്നാം ആഴ്ചയിലേക്കു നീട്ടിയിരിക്കുന്നത്. ലോധ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബിസിസിഐ തലപ്പത്ത് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം നടത്തിയ അഴിച്ചുപണിയും തീയതി നീട്ടുന്നതിനു കാരണമായി. പുതിയ ലേല തീയതി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 20നും 25നും ഇടയിൽ ലേലം നടക്കുമെന്നാണു ഫ്രാഞ്ചെസികൾക്കു ലഭിച്ചിരിക്കുന്ന സൂചന. ഈ സീസണിലെ ഐപിഎൽ ടൂർണമെന്‍റ് ഏപ്രിൽ അഞ്ചു Read more about ഐപിഎല്‍ താര ലേലം മാറ്റിവച്ചു[…]

ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി.

12:08 pm 2/1/2017 ബംഗളൂരു: ഫൈനലായി മാറിയ മൂന്നാം ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ളണ്ടിന്‍െറ കഥകഴിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ളണ്ട് ട്വന്‍റി20യിലെ പരാജയത്തോടെ മാസങ്ങള്‍ നീണ്ട ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത് വെറുംകൈയോടെ.സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ അഴകേകിയ ഇന്നിങ്സിലൂടെ ഇന്ത്യ ഉയര്‍ത്തിയ 203 Read more about ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി.[…]

ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.

03:38 PM 30/1/2017 ഓക്ലന്‍ഡ് : ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ഓസീസിനെതിരേ നേടിയത്.ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒന്‍പത് വിക്കറ്റിന് 286 റണ്‍സ് നേടി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 147/7 എന്ന നിലയിലേക്ക് ഒരുവേള കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ സ്റ്റോയിന്‍സിന്റെ ഒറ്റയാള്‍ പോരാട്ടം അവരെ വിജയത്തിന് ആറ് റണ്‍സ് അകലെ വരെ എത്തിച്ചു. 117 പന്തില്‍ 146 റണ്‍സ് നേടിയ സ്റ്റോയിന്‍സ് ഓസീസ് പരാജയപ്പെടുമ്ബോഴും അപരാജിതനായി Read more about ന്യൂസിലന്‍ഡ് ആറ് റണ്‍സിന്റെ വിജയം.[…]

ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .

04:56 am 30/1/2017 നാഗ്പുര്‍: ഒറ്റപ്പന്തില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്. പക്ഷേ, ഒറ്റ റണ്ണുപോലും വഴങ്ങാതെ ജസ്പ്രീത് ബുംറയുടെ പന്ത് മുഈന്‍ അലിയുടെ ഓഫ് സ്റ്റംപിനു പുറത്തുകൂടി ധോണിയുടെ ഗ്ളൗസില്‍ നിന്നപ്പോള്‍. ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .145 റണ്‍സെന്ന ലക്ഷ്യം ഇംഗ്ളണ്ട് അനായാസം മറികടക്കുമെന്നു കരുതിയിടത്തുനിന്ന് അവസാന പന്തുവരെ കളിനീട്ടിയെടുത്തതിന്‍െറ ക്രെഡിറ്റ് ബുംറക്കും ആശിഷ് നെഹ്റക്കും. മൂന്നു മത്സരങ്ങളുടെ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമത്തെി. ഇതോടെ, ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ നടക്കുന്ന മത്സരം Read more about ഇന്ത്യ ജയിച്ചത് അഞ്ച് റൺസിന് .[…]

സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ തോൽവി

07:20 pm 29/1/2017 മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്​ മിക്​സഡ്​ ഡബ്​ൾസ്​ ഫൈനലിൽ സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ ​േതാൽവി. യുവാൻ സെബാസ്​റ്റ്യൻ കബാൽ– അബിഗെയ്​ൽ സ്​പിയേഴ്​സ്​ സഖ്യത്തിനോട്​ 2–6, 4–6 നാണ്​ ഇന്ത്യ ക്രൊയേഷ്യ ജോഡി പരാജയപ്പെട്ടത്​. കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടവും സാനിയക്ക്​ കൈവിട്ടു. ഗ്രാൻഡ്​സ്ലാം ഫൈനലിൽ സാനിയ ഇയാൻ ഡോഡിഗ്​ സഖ്യത്തി​െൻറ തുടർച്ചയായ രണ്ടാം തോൽവിയാണ്​ ഇത്​. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപൺ ഫൈനലില്‍ ലിയാണ്ടര്‍ പെയ്‌സ്-–മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോട്​ Read more about സാനിയ മിര്‍സ– ഇവാന്‍ ഡോഡിഗ്​ സഖ്യത്തിന്​ തോൽവി[…]

ആസ്​ട്രേലിയൻ ഒാപൺ :സെറീനക്ക്​ ചരിത്ര നേട്ടം.

06:07 pm 28/1/2017 മെൽബൺ: സഹോദരിമാരുടെ പോരാട്ടത്തിൽ സെറീനക്ക്​ ചരിത്ര നേട്ടം. ആസ്​ട്രേലിയൻ ഒാപൺ ഫൈനലിൽ മുതിർന്ന സഹോദരിയായ വീനസ്​ വില്യംസിനെ 6–4, 6–4 ന്​ തോൽപിച്ച്​ സെറീന കിരീടം ചൂടി. 22 ​ഗ്രാൻഡ്​സ്ലാം കിരീടം നേടിയ സ്​റ്റെഫി ഗ്രാഫി​െൻറ റെക്കോഡും സെറീന മറികടന്നു .ജയത്തോടെ സെറീന വീണ്ടും ഒന്നാം റാങ്കുകാരിയായി. സെറീനയുടെ ഏാഴാം ആസ്ട്രേലിയന്‍ ഓപണ്‍ കിരീടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ​​​​സെറീന പരാജയപ്പെട്ടിരുന്നു. 2009ലെ വിംബിൾഡൺ Read more about ആസ്​ട്രേലിയൻ ഒാപൺ :സെറീനക്ക്​ ചരിത്ര നേട്ടം.[…]

ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ.

07:41 Pm 27/1/2017 മെൽബൺ: ആസ്​ട്രേലിയൻ ഒാപൺ ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ. ആസ്​ട്രേലിയൻ ജോഡികളായ സാമന്ത ​സ്​റ്റോസർ– സാം ഗ്രോത്​ സഖ്യത്തെ സെമിഫൈനലിൽ 6-–4,2–6,10––5 ന്​ കീഴടക്കിയാണ്​ രണ്ടാം സീഡായ ഇന്ത്യ– ക്രൊയേഷ്യ ജോഡികൾ ഫൈനലിൽ കടന്നത്​. രണ്ടാം ​െസമിയിൽ എലീന സ്​വിറ്റോലിന–ക്രിസ്​ ഗൂസിയോൺ, അബിഗൈൽ സ്​പിയേഴ്​സ്​–യുവാൻ സെബാസ്​റ്റ്യൻ കബാൽ സഖ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവരാകും സാനിയ ഡോഡിഗ സഖ്യത്തി​െൻറ എതിരാളികൾ. ഫൈനലിൽ വിജയിച്ചാൽ സാനിയ മിർസയു​െട ഏഴാം Read more about ടെന്നിസ്​ മിക്​സഡ്​ ഡബിൾസിൽ സാനിയ മിർസ-– ഇവാൻ ഡോഡിജ്​ സഖ്യം ഫൈനലിൽ.[…]

കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ തറപ്പറ്റിച്ച് ഇംഗ്ലണ്ട്

12.32 AM 27/01/2017 കാണ്‍പൂർ: ട്വന്‍റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റ് തറപ്പറ്റിച്ച് ഇംഗ്ലണ്ട്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 18.1 ഓവറിൽ ലക്ഷ്യത്തിൽ എത്തി. അർധ സെഞ്ചുറി നേടിയ നായകൻ ഇയോണ്‍ മോർഗനും ജോ റൂട്ടുമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ 42 റണ്‍സ് കൂട്ടിച്ചേർത്ത ശേഷം ജേസണ്‍ റോയ്(19) ആദ്യം മടങ്ങി. Read more about കുട്ടിക്രിക്കറ്റിൽ ഇന്ത്യയെ തറപ്പറ്റിച്ച് ഇംഗ്ലണ്ട്[…]

ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി

12.08 AM 27/0/2017 കിംഗ്സറ്റണ്‍: അത്‌ലറ്റിക് ഇതിഹാസം ജമൈക്കയുടെ ഉസൈൻ ബോൾട്ടിന്‍റെ ഒന്പത് ഒളിന്പിക് സ്വർണങ്ങളിൽ ഒന്നു നഷ്ടമായി. 2008 ബെയ്ജിംഗ് ഒളിന്പിക്സിലെ 4 100 റിലേ സ്വർണമാണ് നഷ്ടമായത്. ടീം അംഗങ്ങളിൽ ഒരാളായ നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതാണ് സ്വർണം നഷ്ടമാകാൻ കാരണമായത്. കാർട്ടർ, നിരോധിത മരുന്നായ മേഥിൽഹെക്സാനമിൻ ഉപയോഗിച്ചെന്നാണ് ഉത്തേജകമരുന്ന് പരിശോധനാസമിതി കണ്ടെത്തിയത്. ഇതോടെ ബോൾട്ട് ഉൾപ്പെട്ട ജമൈക്കയുടെ റിലേ ടീമിനെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി അയോഗ്യരാക്കി. നടപടി ബോൾട്ടിന്‍റെ റിക്കാർഡിനും Read more about ബോൾട്ടിന്‍റെ സ്വർണംപോയി, ട്രിപ്പിൾ ട്രിപ്പിളും പോയ്പ്പോയി[…]