ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു.

11:11 pm 16/12/2016 ലഖ്നോ: മുന്‍തൂക്കം മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ആസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ച കാണികള്‍ക്കുമുമ്പില്‍ നിശ്ചിത സമയത്ത് 2-2ന് ഒപ്പംപിടിച്ചശേഷം നിര്‍ണായകമായ ഷൂട്ടൗട്ടില്‍ 4-2ന്‍െറ മികവുമായാണ് ഇന്ത്യ കലാശക്കളിയിലേക്ക് മുന്നേറിയത്. ജര്‍മനിയെ കീഴടക്കിയ ബെല്‍ജിയമാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആസ്ട്രേലിയക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ഇന്ത്യയായിരുന്നില്ല സെമി ഫൈനലില്‍. സീനിയര്‍ ചാമ്പ്യന്‍സ് ട്രോഫി Read more about ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു.[…]

ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു

08:26 am 16/12/2016 ലിയോണല്‍ മെസ്സിയും ദാമ്പത്യ ജീവിതത്തിലേക്ക്. മെസ്സിയും ബാല്യകാല സഖി ആന്‍റെനോള റൊക്കൂസോയും വിവാഹിതരാവാന്‍ തീരുമാനിച്ചു. ഒമ്പത് വ‍ര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സുകാരന്‍ മാതേയോയും. മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ ജൂലൈ 24നായിരിക്കും വിവാഹമെന്നാണ് സൂചന. മെസ്സിയുടെ ജന്‍മനാടായ റൊസാരിയോയില്‍ നടക്കുന്ന വിവാഹത്തില്‍ അര്‍ന്‍റൈന്‍ ടീമിലെയും ബാഴ്‌സലോണയിലെയും സഹാതാരങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. റൊക്കൂസോയുടെ സഹോദരനാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ Read more about ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു[…]

ഐഎസ്എല്‍: കൊല്‍ക്കത്തഫൈ.നലിലെത്തി

11;33 am 15/12/2016 മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ഫൈനലിലെത്തി. ഇന്നു നടന്ന രണ്ടാംപാദ സെമിയില്‍ മുംബയ് എഫ് സിക്കെതിരായ മല്‍സരം ഗോള്‍രഹിത സമനില ആയതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം സാധ്യമായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി. എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്. Read more about ഐഎസ്എല്‍: കൊല്‍ക്കത്തഫൈ.നലിലെത്തി[…]

രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം.

09:22 pm 11/12/2016 കൊച്ചി: ഐ.എസ്.എല്‍ രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. മത്സരത്തിന്റെ 65ാം മിനിട്ടില്‍ ബെല്‍ഫോര്‍ട്ട് നേടിയ ഗോളാണ്​ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പന്തുമായി ഒറ്റക്ക്​ മുന്നേറിയ ബെല്‍ഫോര്‍ട്ട് ഡല്‍ഹി ഗോളിയെ കബളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെയാണ് വല കുലുക്കിയത്. നേരത്തേ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മൂന്നാം മിനിറ്റില്‍ തന്നെ ഡല്‍ഹി വല കുലുക്കാന്‍ കേരളത്തിന് അവസരം ലഭിച്ചതായിരുന്നു. അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്ന മലയാളി താരം സി.കെ വിനീതിന് Read more about രണ്ടാം സെമിയില്‍ ഡല്‍ഹിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം.[…]

ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി.

01:06 on 11/12/2016 മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി. കോഹ്ലിയടെ കരിയറിലെ മൂന്നാം ഇരട്ടസ്വെഞ്ചറി നേട്ടമാണിത്. കോഹ്ലിയുടെയും ജയന്ത് യാദവിൻെറയും മികവിൽ ഇന്ത്യ വമ്പൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 579 റൺസെടുത്തിട്ടുണ്ട്. കോഹ്‍ലി 212 റൺസോടെയും ജയന്ത് യാദവ് 92 റൺസോടെയും ക്രീസിലുണ്ട്. എട്ടാം വിക്കറ്റിൽ ഇരുവരും നിർണായകമായ 226 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. എട്ടാം വിക്കറ്റിലെ Read more about ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി.[…]

മുംബൈക്കെതി​രെ കൊൽക്കത്തക്ക്​ ജയം.

10:43 pm 10/12/2016 കൊല്‍ക്കത്ത: ഐ.എസ്.എൽ ആദ്യ സെമിയി​ൽ രണ്ടിനെതിരെ മൂന്ന്​ ഗോളുമായി മുംബൈക്കെതി​രെ കൊൽക്കത്തക്ക്​ ജയം. മത്സരത്തി​​െൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ തന്നെ അഞ്ചു ഗോളാണ്​ പിറന്നത്​. മൂന്നാം മിനിറ്റിൽ കൊൽ‌ക്കത്തക്ക്​ വേണ്ടി ലാല്‍റിന്ദിക റാള്‍ട്ടെയാണ്​ ​​ഫ്രീ കിക്കിലൂടെ വലകുലുക്കിയത്​. പത്താം മിനിറ്റില്‍ ഫോര്‍ലാന്റെ ഫ്രീ കിക് ലിയോ കോസ്റ്റ ഗോളാക്കിയതോടെ മ​ുംബൈ കൊൽക്കത്തെക്കൊപ്പ​െ​മത്തി. ഒമ്പത് മിനിറ്റിന് ശേഷം വീണ്ടും ഫോർലാന്റെ ഫ്രീകിക്ക് ബ്രസീൽ താരം ജെഴ്സൺ വലയിലെത്തിച്ചതേ​ാടെ മു​ംബൈ മുന്നിലെത്തി​. എന്നാൽ 39ാം മിനിറ്റിൽ Read more about മുംബൈക്കെതി​രെ കൊൽക്കത്തക്ക്​ ജയം.[…]

ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു.

01:00 pm 10/12/2016 മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തിട്ടുണ്ട്. രാവിലെ ഇന്ത്യൻ താരം മുരളി വിജയ് (124 നോട്ടൗട്ട്) സ്വെഞ്ചറി നേടി. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ എട്ടാമത്തെയും സ്വെഞ്ചറിയാണ് മുരളി വിജയുടേത്. ചേതേശ്വർ പൂജാരയുടെ(47) വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇന്ത്യൻ ടീമിനെ ഞെട്ടിച്ച് മൂന്നാം ദിനത്തിലെ രണ്ടാമത്തെ പന്തിലാണ് പൂജാരയുടെ വിക്കറ്റ് നഷ്ടമായത്. പകരമെത്തിയ കോഹ്ലിക്കൊപ്പമാണ്(44) മുരളി സ്കോർ ഉയർത്തുന്നത്.

വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ജേതാക്കൾ.

09;11 pm 9/12/2016 ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന് ആറ് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ട്വന്റി -20 ഏഷ്യാ കപ്പിൻെറ ആറാം സീസണാണിത്. ആറു തവണയും ഇന്ത്യ തന്നെയാണ് ജേതാക്കൾ. കൂടാതെ തുടർച്ചയായ 32 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ഇന്ത്യൻ വനിതകൾ. പുറത്താകാതെ 73 Read more about വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ 17 റൺസിന് തോൽപിച്ച് ഇന്ത്യ ജേതാക്കൾ.[…]

വരുന്നു ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം

12:33 AM 09/12/2016 അഹമ്മദാബാദ്​: ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം നിർമിക്കുന്നു. നിർമാണ കരാർ L&T(ലാർസൺ & ടർബോ) കമ്പനിക്ക്​ വ്യാഴാഴ്​ച കൈമാറി. 1,10,000 പേർക്ക്​ ഇരിക്കാൻ സാധിക്കുന്ന സ്​റ്റേഡിയമാണ്​ ​അഹമ്മദാബാദിലെ മൊ​േട്ടാറയിൽ നിർമിക്കുന്നത്​. 100,024 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന മെൽബൺ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്റെ റെക്കോർഡാണ്​ മൊ​േട്ടറ സ്​റ്റേഡിയം തകർക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്​ന പദ്ധതിയാണ്​ ഇത്​. ഇവിടെയുണ്ടായിരുന്ന പഴയ സ്​റ്റേഡിയത്തിന്​ 54,000 ഉൾക്കൊള്ളാനേ സാധിക്കൂ. അത്​ Read more about വരുന്നു ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയം[…]

സ്‌കൂള്‍ കായികോല്‍സം: എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ജേതാക്കള്‍

10:44 am 7/12/2016 തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ നിലവിലെ ജേതാക്കളായ എറണാകുളത്തെ പിന്നിലാക്കി പാലക്കാടിന് കിരീടം. 255 പോയിന്റുകളോടെയാണ് പാലക്കാട് കിരീടം നേടിയത്. 247 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തായി. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിനാണ് കിരീടം. 117 പോയിന്റാണ് അവര്‍ക്കുള്ളത്. പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിനായി മികച്ച പ്രകടനം നടത്തി. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്തുനിന്നിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തി Read more about സ്‌കൂള്‍ കായികോല്‍സം: എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ജേതാക്കള്‍[…]