ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.

03:12 pm 30/12/2016 ന്യുയോർക്: ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു. സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിന്റെ സഹസ്‌ഥാപകൻ അലക്സിസ് ഒഹാനിയനാണ്​ വരൻ. താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കവിത രൂപത്തിൽ റെഡിറ്റിലൂടെയാണ്​ സെറീന പുറത്ത്​ വിട്ടത്​. ഒഹാനിയ​െൻറ വക്‌താവും ഇത്​ വാർത്ത സ്‌ഥിരീകരിച്ചു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ റോമിൽ വച്ച് ഒഹാനിയൻ വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പിൽ പറയുന്നു. സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നവമാധ്യമമാണ് Read more about ടെന്നീസ് സൂപ്പർതാരം സെറീന വില്യംസ് വിവാഹിതയാവുന്നു.[…]

ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു

12:22 pm 29/12/2016 മോസ്‌കോ: ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു. തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെത്തുടര്‍ന്നാണ് കളി മതിയാക്കാനുള്ള തീരുമാനം. പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 29 കാരിയായ അന പറഞ്ഞു. 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന നേടിയിരുന്നു. നിലവില്‍ ലോക റാങ്കിംഗില്‍ 63 ആം സ്ഥാനത്താണ് അന ഇവാനോവിച്ച്.

117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാര്‍ഡ് തകര്‍ത്ത് ഗുജറാത്ത് ഓപ്പണര്‍

04:59 am 28/12/2016 ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ റിക്കാര്‍ഡിനുടമയായി ഗുജറാത്ത് ബാറ്റ്‌സ്മാന്‍ സമിത് ഗൊഹെല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓപ്പണര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയാണ് സമിത് ഗൊഹെല്‍ ലോകറിക്കാര്‍ഡ് നേടിയത്. 117 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത സമിത് പുറത്താകാതെ 359 റണ്‍സാണ് നേടിയത്. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരത്തിലായിരുന്നു സമിതിന്റെ നേട്ടം. 1899ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് കൗണ്ടി ടീം സോമര്‍സെറ്റിനെതിരെ സറേയ്‌സിന്റെ ബോബി ആബെല്‍ നേടിയ Read more about 117 വര്‍ഷം പഴക്കമുള്ള ക്രിക്കറ്റ് റിക്കാര്‍ഡ് തകര്‍ത്ത് ഗുജറാത്ത് ഓപ്പണര്‍[…]

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം.

10:12 am 24/12/2016 കൊളംബോ: അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 273 റണ്‍സ് മറികടക്കാന്‍ ശ്രീലങ്കക്കായില്ല. ആതിഥേയരുടെ ഇന്നിങ്സ് 239 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഓപണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യന്‍ സ്കോറിങ്. രണ്ടാം വിക്കറ്റില്‍ ഷുബ്മാന്‍ ഗില്‍ Read more about അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം.[…]

ഐ സി സി ക്രിക്കറ്റ‍ര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്.

12:10 am 23/12/2016 ദുബായ്: ഐ സി സി ക്രിക്കറ്റ‍ര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും അശ്വിന്‍ സ്വന്തമാക്കി. ഈ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 72 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. 2004ല്‍ രാഹുല്‍ ദ്രാവിഡും 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് അശ്വിന് മുമ്പ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയറായിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. Read more about ഐ സി സി ക്രിക്കറ്റ‍ര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യയുടെ ആര്‍ അശ്വിന്.[…]

അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

6.49 PM 20/12/2016 ചെന്നൈ: അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4–0ന് സ്വന്തമാക്കി. ചെന്നൈയിൽ ഇന്നിംഗ്സിനും 75 റൺസിനുമാണ് അലിസ്റ്റർ കുക്കിനെയും സംഘത്തെയും കെട്ടുകെട്ടിച്ചത്. അവസാന ദിനം 10 വിക്കറ്റുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തോൽവി ഒഴിവാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ കുക്കും കെന്റൺ ജെന്നിംഗ്സും 103 റൺസ് നേടുകയും ചെയ്തു. എന്നാൽ 49 റൺസ് നേടിയ കുക്ക് വീണതോടെ ഇംഗ്ലീഷ് തകർച്ച തുടങ്ങി. ആർ.അശ്വിനായിരുന്നു ഇതുവരെ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ Read more about അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ[…]

മലയാളി താരം കരുണ്‍ നായര്‍ കുറിച്ചത് ട്രിപ്ള്‍ സെഞ്ച്വറി.

10:24 am 20/12/2016 ചെന്നൈ: ഒറ്റ റണ്ണകലെ ലോകേശ് രാഹുലിന് കന്നി ഡബ്ള്‍ സെഞ്ച്വറി നഷ്ടമായ അതേ മൈതാനത്ത് ഇംഗ്ളീഷ് ബൗളിങ്ങിനു മേല്‍ കൊടുങ്കാറ്റ് വിതച്ച് മലയാളി താരം കരുണ്‍ നായര്‍ കുറിച്ചത് ട്രിപ്ള്‍ സെഞ്ച്വറി. അതും തന്‍െറ മൂന്നാം ടെസ്റ്റില്‍. കന്നി സെഞ്ച്വറിക്ക് മുന്നൂറിന്‍െറ പകിട്ടണിയിച്ച കരുണിന്‍െറ കരുത്തന്‍ പ്രകടനത്തില്‍ ഇന്ത്യ കുറിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോര്‍. ഏഴ് വിക്കറ്റിന് 759 റണ്‍സ് ഡിക്ളയേര്‍ഡ്. കരുണ്‍ പുറത്താകാതെ 303. ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ ഇന്നിങ്സ് Read more about മലയാളി താരം കരുണ്‍ നായര്‍ കുറിച്ചത് ട്രിപ്ള്‍ സെഞ്ച്വറി.[…]

ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.

08:25 pm 18/12/2016 കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത വിജയിയായി. ഷൂട്ടൗട്ടിലൂടെ നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെേന്റയുടെ കിക്ക് Read more about ഐ.എസ്.എല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് വിജയം.[…]

ഇന്ത്യന്‍ ഇടിമിന്നല്‍ വിജേന്ദറിന് കിരീടം

08:30 am 18/12/2016 ന്യൂഡല്‍ഹി: ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെക്കയെ ഇടിച്ചിട്ട് ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്‌സിംഗ് കിരീടം. 10 റൗണ്ട് നീണ്ട പോരാട്ടത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ വിജേന്ദര്‍ എതിരാളിയെ ഇടിച്ചിട്ടു. പ്രഫഷണല്‍ ബോക്‌സിംഗില്‍ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. പ്രഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം വിജേന്ദര്‍ തോല്‍വി അറിഞ്ഞിട്ടില്ല. ജുലൈയില്‍ ഓസ്‌ട്രേലിയന്‍ താരം കെറി ഹോപ്പിനെ പരാജയപ്പെടുത്തിയാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്.

കരോലിന മരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി സിന്ധുവിന്‍െറ പ്രതികാരം

08:26 am 17/12/2016 ദുബൈ: റിയോ ഒളിമ്പിക്സിലെ സ്വര്‍ണമോഹം തകര്‍ത്ത കരോലിന മരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി സിന്ധുവിന്‍െറ മധുര പ്രതികാരം. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍ ഗ്രൂപ് ‘ബി’ പോരാട്ടത്തിലാണ് സ്പാനിഷ് രണ്ടാം നമ്പര്‍ താരമായ മരിനെ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍ 21-17, 13-21. റിയോ ഒളിമ്പിക്സ് വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ഏറ്റുമുട്ടിയ ശേഷം ഇരുവരും ആദ്യമായാണ് മുഖാമുഖമത്തെിയത്. ഒളിമ്പിക്സ് ഫൈനലിസ്റ്റുകളുടെ പോരാട്ടമെന്നനിലയില്‍ നേരത്തേ തന്നെ ശ്രദ്ധനേടിയ മത്സരത്തില്‍ സിന്ധുവാണ് Read more about കരോലിന മരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി സിന്ധുവിന്‍െറ പ്രതികാരം[…]