Default title

08:27 am 4/5/2017 – ഷോളി കുമ്പിളുവേലില്‍ ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഏപ്രില്‍ 22ന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ബ്രോങ്ക്‌സ് ഫൊറോന വികാരി ഫാ. Read more about Default title[…]

ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

08:13 am 4/5/2017 – വര്‍ഗീസ് പോത്താനിക്കാട് ന്യൂയോര്‍ക്ക്: പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മെയ് 12, 13 (വെള്ളി, ശനി) ദിവസങ്ങളില്‍ കൊണ്ടാടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7 മണിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ Read more about ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍[…]

റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .

06:45 am 30/4/2017 ഓശാന ഞായറാഴ്ച യേശുവിന്റെ രാജകീയ പ്രവേശാനത്തോടനുബന്ധിച്ചുള്ള ഓശാന പ്രൗഢമായരീതിയില്‍ നടത്തപ്പെട്ടൂ. ഓശാന ഓശാന… എന്ന ഗാനം സെന്ററിലെ എല്ലാ ദിശകളില്‍ നിന്നു മറ്റൊലികൊണ്ടു.കൊച്ചുകുട്ടികളടക്കം അബാലവൃം ജനങ്ങള്‍ ഓശാനയില്‍ പങ്കാളികളായി. കുരുത്തോലയുമേന്തി എല്ലാവരും പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. പുതുക്കി പണിതഅള്‍ത്താരയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടൂ. പെസഹാവ്യാഴം പരിശുദ്ധ കുര്‍ബാന മദ്ധ്യേ12ശിഷ്യന്മാരുടെ കാല്‍കഴുകല്‍ ശുശ്രുഷ നടത്തപെട്ടൂ. വിനയത്തിന്റെ മാതൃകകാണിച്ചുകൊണ്ടുള്ള വൈദികന്റെ ശുശ്രുഷ ഹൃദയസ്പര്‍ശിയായിരുന്നു. കുര്‍ബാനക്ക്‌ശേഷം ഇടവക അംഗങ്ങള്‍ വീടുകളില്‍നിന്ന് കൊണ്ടു വന്നകുരിശ് അപ്പവുപാലും വൈദികന്‍ ആശീര്‍വദിച്ചു വിതരണംചെയ്തു. Read more about റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധവാരം ഭക്തിനിര്‍ഭരമായി ആചരിച്ചു .[…]

സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍, ഇംഗ്ലീഷ് ചാപ്പല്‍ കൂദാശ മെയ് 6ന്

06:42 am 30/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ, പ്രധാന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിന്റെ കീഴില്‍ തുടക്കം കുറിക്കുന്ന, ഇംഗ്ലീഷ് ചാപ്പലിന്റെ കൂദാശ കര്‍മ്മം, മെയ് മാസം 6ാം തീയതി (ശനിയാഴ്ച) രാവിലെ 9 മണിക്ക് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവദമ്പതികള്‍, എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വി.ആരാധനയില്‍ സജീവ പങ്കാളിത്വം വഹിക്കുന്നതിന്, പ്രധാന തടസ്സം ഭാഷയാണെന്നുള്ളതിനാല്‍ എല്ലാ Read more about സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍, ഇംഗ്ലീഷ് ചാപ്പല്‍ കൂദാശ മെയ് 6ന്[…]

ഡാലസില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍

06:40 am 30/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : ഡാളസിനടുത്തുള്ള പ്രിന്‍സ്റ്റണില്‍ യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മേയ് 26 മുതല്‍ 28വരെ താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനം സംഘടിപ്പിക്കുന്നു. പ്രിന്‍സ്റ്റണിലെ ലേക്ക് ലീമോണ്‍ ക്യാംപ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററാണ് (8050 ഇീ ഞറ 735, ജൃശിരലീേി, ഠത 75407) വേദി. പ്രമുഖ വചനപ്രഘോഷകരായ ഫാ. ജോസ് ഉപ്പാണി, ഫാ. സജു ഇലഞ്ഞിയില്‍ തുടങ്ങിയവര്‍ നയിക്കും. വചന പ്രഘോഷണത്തിനും ആരാധനക്കുമൊപ്പം കുമ്പസാരത്തിനും ആത്മീയ ചിന്തകള്‍ പങ്കുവെക്കുന്നതിനുമുള്ള സൗകര്യവുമുണ്ടാകും . 19 Read more about ഡാലസില്‍ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ് ധ്യാനം മേയ് 26 മുതല്‍[…]

ഇര്‍വിംഗില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു

07:40 pm 28/4/2017 – ഷാജി രാമപുരം ഡാലസ്: ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ മധ്യസ്ഥനും ദേശത്തിന്റെ കാവല്‍ പിതാവും സഹദേന്മാരുടെ കിരീടവുമായ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മേയ് മാസം 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവിധ ആദ്ധ്യാത്മീക പരിപാടികളോടെ കൊണ്ടാടുന്നു. നിലക്കല്‍ ഭദ്രാസന അധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന പെരുന്നാളില്‍ പ്രശസ്ത സുവിശേഷ പ്രസംഗകന്‍ റവ.ഫാ.പി.എ.ഫിലിപ്പ് വചനഘോഷണം നടത്തുന്നതാണ്. Read more about ഇര്‍വിംഗില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു[…]

കണ്ണിനു കനവായി, കണ്ണനെ കണ്ടേന്‍-ഗീതാ മണ്ഡലം വിഷു വര്‍ണ്ണാഭമായി

08:27 am 27/4/2017 ചിക്കാഗോ : കണ്ണുനിറയെ കണ്ണനെ കണികണ്ട് കൈനിറയെ കൈനീട്ടവുമായിട്ടാണ് ഇക്കുറി ചിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചത്. ഓര്‍മ്മകള്‍കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ചില്ലയില്‍ പൊന്നിന്‍നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ജന്മത്തിന്റെ സുകൃതമാണ് ഇക്കുറി ഗീതാമണ്ഡലം, ചിക്കാഗോ മലയാളികള്‍ക്കായി കണിയോരുക്കിയത്. ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ സ്വപന സാഫല്യമാണ് ഈ വിഷുപ്പുലരിയില്‍വന്നണഞ്ഞത്. സര്‍വ ചരാചങ്ങളിലും നിറഞ്ഞ Read more about കണ്ണിനു കനവായി, കണ്ണനെ കണ്ടേന്‍-ഗീതാ മണ്ഡലം വിഷു വര്‍ണ്ണാഭമായി[…]

വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

08:49 am 25/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന “അഭിഷേകാഗ്നി’ ബൈബിള്‍ കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങില്‍ വികാരി ഫാ. Read more about വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു[…]

മാര്‍ ആലഞ്ചേരി കാലഘട്ടം: സീറോ മലബാര്‍സഭയുടെ സുവര്‍ണകാലം

07:22 pm 24/4/2017 – ടോണി ചിറ്റിലപ്പിളളി മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 22 – ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍ ഓന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഈസ്റ്റേണ്‍ സഭ. ഏറ്റവും പുതിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ 51 ലക്ഷം സീറോ മലബാര്‍സഭാവിശ്വാസികള്‍ ലോകത്തെമ്പാടുമായി വ്യാപിച്ചുകിടക്കുന്നു.ലോകത്തിലെ ഏറ്റവും സജീവമായസഭയും, വലിയതോതില്‍ പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കും ദൈവവിളി പ്രദാനം ചെയ്യുന്ന സഭ. മിഷനറി ദൗത്യങ്ങളില്‍ ലോകമെമ്പാടും ആ ഗോള കത്തോലിക്കാസഭയ്ക്ക് വലിയ പിന്തുണ Read more about മാര്‍ ആലഞ്ചേരി കാലഘട്ടം: സീറോ മലബാര്‍സഭയുടെ സുവര്‍ണകാലം[…]

ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി

09:29 pm 23/4/2017 ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം നല്‍കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പ പ്രദക്ഷിണത്തില്‍ നിയുക്ത മെത്രാനെ ഖബറിടപ്പള്ളിയില്‍നിന്നും പ്രധാനദേവാലയത്തിന്‍റെ മദ്ബഹായിലേക്ക് അതിരൂപതാ സമൂഹം ആനയിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം കൈവയ്പു ശുശ്രൂഷയിലൂടെ മാര്‍ Read more about ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി[…]