ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 7, 8, 9 തീയതികളില്‍

08:12 am 27/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ഭാരതത്തിë വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിêനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 7, 8, 9 തീയതികളില്‍[…]

സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്

08:10 am 27/6/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ സ്റ്റീവനേജ് : ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി ആചരിക്കുന്ന,വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, സൗത്ത്വാര്‍ക്ക് അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ. ഹാന്‍സ് നേതൃത്വം നല്‍കും. ജൂലൈ Read more about സ്റ്റീവനേജില്‍ ദുക്രാന തിരുന്നാള്‍ ആഘോഷം ജൂലൈ 3 ന്[…]

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍

08:07 am 27/6/2017 – ഏലിയാസ് പുത്തൂക്കാട്ടില്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ( 150 East Belle Dr, Northlake , IL-60164 കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്ഥാപനത്തിന്റെ 39-ാമത് വാര്‍ഷികവും 2017 ജൂലൈ 1,2 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്‍വ്വാധകം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാളിനു മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക സെമ്മിനാരി റസിഡെന്റ് മെത്രാപ്പോലീത്തായും Read more about ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍[…]

ഭിന്നതകള്‍ മറന്ന് ക്രൈസ്തവര്‍ സാക്ഷ്യസമൂഹമായി നിലനില്ക്കണം: ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ

08:03 am 27/6/2017 – പി.പി. ചെറിയാന്‍ ഡാളസ്: ക്രൈസ്തവര്‍ക്കിടയില്‍ നിന്നും മറനീക്കി പുറത്തുവരുന്ന ഭിന്നതകള്‍ മറന്നും, പരിഹരിച്ചും ഐക്യത്തോടെ മുന്നേറുമ്പോള്‍ മാത്രമാണ് ക്രിസ്തുവിനു വഴിയൊരുക്കുന്ന സാക്ഷ്യസമൂഹമായി നിലനില്ക്കാന്‍ കഴിയുകയുള്ളുവെന്നു നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തിരുമേനി ജൂണ്‍ 25-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു. ക്രിസ്തിവിനു വഴിയൊരുക്കുവാന്‍ ദൈവീക നിയോഗം ലഭിച്ച യോഹന്നാന്‍ Read more about ഭിന്നതകള്‍ മറന്ന് ക്രൈസ്തവര്‍ സാക്ഷ്യസമൂഹമായി നിലനില്ക്കണം: ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ

08:09 am 26/6/2017 ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാള്‍ ഭക്ത്യാഡംഭപൂര്‍വ്വം നടത്തപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണി- വി. കുര്‍ബാന- നൊവേന. റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യുറേറ്റര്‍) മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 1 ശനി- രാവിലെ 8.30 വി. കുര്‍ബാന- റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (സെന്റ് മേരീസ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ[…]

ന്യൂയോര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

09:15 am 25/6/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഔവര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ചില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായി ഈവര്‍ഷം ആഘോഷിക്കാന്‍ തിരുനാള്‍ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുത പള്ളി അമേരിക്കന്‍ പള്ളിയാണെങ്കില്‍ കൂടി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത് മലയാളികളായ കത്തോലിക്കാ വിശ്വാസികളാണ് എന്നത് ശ്രദ്ധേയമാണ്. മലയാളികളായ കത്തോലിക്കാ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും പള്ളിയില്‍ നിന്നും ലഭിക്കുന്നു എന്നുള്ളത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാന്‍ സഭ കാണിക്കുന്ന താത്പര്യത്തിനു തെളിവാണ്. ജൂലൈ 16-നു ഞായറാഴ്ച Read more about ന്യൂയോര്‍ക്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍[…]

അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് തിരുമേനി ഡാളസ് വലിയ പള്ളിയില്‍

09:11 am 24/6/2017 ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് തിരുമേനി എത്തുന്നു. ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 13-ന് കൊടിയേറി ഓഗസ്റ്റ് 18,19,20 തീയതികളിലാണ് ആഘോഷിക്കുന്നത്. വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റോജി കെ. ഏബ്രഹാം, സെക്രട്ടറി ബിജി ബേബി എന്നിവര്‍ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി ഈവര്‍ഷത്തെ പെരുന്നാളിനു നേതൃത്വം നല്‍കുന്നു.

സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 5 മുതല്‍ 7 വരെ ന്യൂയോര്‍ക്കില്‍

09:51 am 24/6/2017 – മൊയ്തീന്‍ പുത്തന്‍ചിറ ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ലോംഗ് ഐലന്റ് പ്രദേശങ്ങളിലെ 10 മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളുടെ നേതൃത്വത്തില്‍ സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ നടത്തപ്പെടുന്നു. ജൂലൈ 5, 6, 7 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ രാവിലെ 8:30 മുതല്‍ 3:30 വരെ Our Lady of Lourdes R.C. Church School-Â (92-96 220th St., Queens Village, NY 11428) വെച്ച് നടത്തുന്ന ബൈബിള്‍ സ്കൂളിന് റവ. ഫാ. Read more about സംയുക്ത ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 5 മുതല്‍ 7 വരെ ന്യൂയോര്‍ക്കില്‍[…]

അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

09:19 am 23/6/2017 ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ Read more about അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു[…]

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശാകര്‍മ്മം ശനിയാഴ്ച്ച

08:56 am 23/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സീറോമലബാര്‍ ആരാധനാക്രമത്തിനും, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരള നസ്രാണി തനിമയില്‍ പുതുക്കിപ്പണിത സെന്റ് തോമസ് സീറോമ ലബാര്‍ ഫൊറോനാപള്ളിയുടെ ആശീര്‍വാദ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ജൂണ്‍ 24 ശനിയാഴ്ച്ച ഉച്ചയ്ക്കുശേഷം രണ്ടര മണിക്ക് നിര്‍വഹിക്കപ്പെടുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവാണ് മുഖ്യ കാര്‍മ്മികന്‍. അതോടൊപ്പം ഇടവകയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നിദാനമായി ഇടവകയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള മുന്‍ ഇടവക വികാരിമാരും, വിശാല Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ കൂദാശാകര്‍മ്മം ശനിയാഴ്ച്ച[…]